Jump to content

വലിയ വയൽക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Large-billed Reed-warbler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വയൽക്കുരുവി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Superfamily:
Family:
Genus:
Species:
A. orinus
Binomial name
Acrocephalus orinus

ഭൂമുഖത്തെ ഏറ്റവും നിഗൂഢത പേറുന്ന പക്ഷികളുടെ പട്ടികയിലാണ്‌ Large-billed Reed-warbler എന്ന വയൽക്കുരുവിയുടെ സ്ഥാനം. 1867-ൽ ഹിമാചൽപ്രദേശിലെ സത്‌ലജ്‌ താഴ്‌വരയിലാണ്‌‌ ഈ പക്ഷിയെ അവസാനമായി കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്‌. വംശനാശത്തിന്‌ കീഴടങ്ങിയെന്നു കരുതിയിരുന്ന വയൽക്കുരുവി, ഈയിടെയായി പക്ഷിനിരീക്ഷകർക്കു മുൻപിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.

2006 മാർച്ച്‌ 27-ന്‌ മഹിദോൽ സർവകലാശാലയിൽ ജീവശാസ്‌ത്രവകുപ്പിലെ അസിസ്റ്റന്റ്‌ പ്രൊഫസർ ഫിലിപ്പ്‌ റൗണ്ട്, തായ്‌ലൻഡിലെ ബാങ്കോക്കിന്‌ പുറത്തൊരു ജലസംഭരണിക്കു സമീപം നിരീക്ഷണം നടത്തുകയായിരുന്നു. സാധാരണ വയൽക്കുരുവികളിൽ നിന്നു വിഭിന്നമായ ഒന്ന്‌ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. പക്ഷിയെപ്പറ്റിയുള്ള ഫിലിപ്പ് റൗണ്ടിന്റെ കുറിപ്പ്

നൂറ്റിമുപ്പത്തൊമ്പത്‌ വർഷം മുമ്പ്‌ ഇന്ത്യയിൽ കണ്ട ശേഷം ഗവേഷകരുടെ കണ്ണിൽപെടാതിരുന്ന ഈ അപൂർവ വയൽക്കുരുവിയെ, വീണ്ടും ഇന്ത്യയിൽ കണ്ടെത്തി.[എന്ന്?] കിഴക്കൻ കൊൽക്കത്തയിലെ നരേന്ദ്രപൂരിന്‌ സമീപത്തു നിന്നാണ്‌ ഈ പക്ഷി ഒരു നിരീക്ഷകന്റെ കണ്ണിൽ പെട്ടത്‌.

അവലംബം

[തിരുത്തുക]
  1. "Acrocephalus orinus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 1 September 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വലിയ_വയൽക്കുരുവി&oldid=4108064" എന്ന താളിൽനിന്ന് ശേഖരിച്ചത്