വലിയ വയൽക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വയൽക്കുരുവി
AcrocephalusOrinus.svg
Scientific classification
Kingdom:
Phylum:
Class:
Order:
Superfamily:
Family:
Genus:
Species:
A. orinus
Binomial name
Acrocephalus orinus

ഭൂമുഖത്തെ ഏറ്റവും നിഗൂഢത പേറുന്ന പക്ഷികളുടെ പട്ടികയിലാണ്‌ Large-billed Reed-warbler എന്ന വയൽക്കുരുവിയുടെ സ്ഥാനം. 1867-ൽ ഹിമാചൽപ്രദേശിലെ സത്‌ലജ്‌ താഴ്‌വരയിലാണ്‌‌ ഈ പക്ഷിയെ അവസാനമായി കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്‌. വംശനാശത്തിന്‌ കീഴടങ്ങിയെന്നു കരുതിയിരുന്ന വയൽക്കുരുവി, ഈയിടെയായി പക്ഷിനിരീക്ഷകർക്കു മുൻപിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.

2006 മാർച്ച്‌ 27-ന്‌ മഹിദോൽ സർവകലാശാലയിൽ ജീവശാസ്‌ത്രവകുപ്പിലെ അസിസ്റ്റന്റ്‌ പ്രൊഫസർ ഫിലിപ്പ്‌ റൗണ്ട്, തായ്‌ലൻഡിലെ ബാങ്കോക്കിന്‌ പുറത്തൊരു ജലസംഭരണിക്കു സമീപം നിരീക്ഷണം നടത്തുകയായിരുന്നു. സാധാരണ വയൽക്കുരുവികളിൽ നിന്നു വിഭിന്നമായ ഒന്ന്‌ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. പക്ഷിയെപ്പറ്റിയുള്ള ഫിലിപ്പ് റൗണ്ടിന്റെ കുറിപ്പ്

എന്തോ അസാധാരണത്വം ആ പക്ഷിക്കുണ്ടായിരുന്നു. ഒലിവ്‌ബ്രൗൺ നിറമുള്ള ആ വയൽക്കുരുവിയുടെ കൊക്ക്‌ നിഗൂഢമാംവിധം നീണ്ടതും, ചിറകുകൾ അസാധാരണമാംവിധം ചെറുതുമായിരുന്നു

നൂറ്റിമുപ്പത്തൊമ്പത്‌ വർഷം മുമ്പ്‌ ഇന്ത്യയിൽ കണ്ട ശേഷം ഗവേഷകരുടെ കണ്ണിൽപെടാതിരുന്ന ഈ അപൂർവ വയൽക്കുരുവിയെ, വീണ്ടും ഇന്ത്യയിൽ കണ്ടെത്തി.[എന്ന്?] കിഴക്കൻ കൊൽക്കത്തയിലെ നരേന്ദ്രപൂരിന്‌ സമീപത്തു നിന്നാണ്‌ ഈ പക്ഷി ഒരു നിരീക്ഷകന്റെ കണ്ണിൽ പെട്ടത്‌.

അവലംബം[തിരുത്തുക]

  1. BirdLife International (2008). "Acrocephalus orinus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 1 September 2009.CS1 maint: Uses authors parameter (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വലിയ_വയൽക്കുരുവി&oldid=1711195" എന്ന താളിൽനിന്ന് ശേഖരിച്ചത്