ലക്ഷ്മി മസൂംദാർ
ദൃശ്യരൂപം
(Lakshmi Mazumdar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലക്ഷ്മി മസൂംദാർ | |
ഭാരത് സ്കൗട്ട്സിന്റെ ദേശീയ കമ്മീഷണർ
| |
മുൻഗാമി | ഡോ. ഹൃദയനാഥ് കുൻസ്രു |
---|---|
പിൻഗാമി | ലക്ഷ്മൺ സിംഗ് |
ഇന്ത്യൻ സ്കൗട്ടിംഗ് സംരംഭം ഭാരത് സ്കൗട്ട്സിന്റെ ദേശീയ കമ്മീഷണറായിരുന്നു ലക്ഷ്മി മസൂംദാർ.(ഇംഗ്ലീഷ്: Lakshmi Mazumdar , ഹിന്ദി: लक्ष्मी मजुमदार) . നവംബർ 1964 to ഏപ്രിൽ 1983, വരെയായിരുന്നു അവർ കമ്മീഷണർ പദവിയിലിരുന്നത്. ഒക്ടോബർ 16, 1966 ന് ഗൈഡ്സ് സംരംഭത്തിന്റെ ആഗോള നേതാവ് ലേഡി ഒലാവ് ബേഡൻ പവൽ ഉദ്ഘാടനം നിർവഹിച്ച സംഗം വേൾഡ് ഗേൾ ഗൈഡ് / ഗേൾ സ്കൗട്ട് സെന്ററിന്റെ നിർമ്മാണ ചുമതല വഹിച്ചു.
കുട്ടിക്കാലത്തേ ഗൈഡ്സ് പ്രവർത്തനങ്ങളിൽ ആകൃഷ്ടയായ മസൂംദാർ 1922 നാണ് ഇതിൽ ചേരുന്നത്. സ്വാതന്ത്ര്യാനന്തരം ഉയർന്ന ഉത്തരവാദിത്തങ്ങൾ സ്കൗട്ട്സ് പ്രസ്ഥാനത്തിൽ വഹിച്ചു. 1969 ൽ ലോക സ്കൗട്ട് പ്രസ്ഥാനം നൽകുന്ന ഏക പുരസ്കാരമായ ബ്രോൺസ് വുൾഫ് ലഭിച്ചു.[1]
1965 ൽ പത്മശ്രീ ലഭിച്ചു.[2]
അവലംബം
[തിരുത്തുക]- ↑ https://www.scout.org/BronzeWolfAward/list Archived 2020-11-29 at the Wayback Machine. complete list
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-14. Retrieved 2017-03-11.