ലക്ഷ്മി മസൂംദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലക്ഷ്മി മസൂംദാർ
ഭാരത് സ്കൗട്ട്സിന്റെ ദേശീയ കമ്മീഷണർ
മുൻ‌ഗാമി ഡോ. ഹൃദയനാഥ് കുൻസ്രു
പിൻ‌ഗാമി ലക്ഷ്മൺ സിംഗ്

ഇന്ത്യൻ സ്കൗട്ടിംഗ് സംരംഭം ഭാരത് സ്കൗട്ട്സിന്റെ ദേശീയ കമ്മീഷണറായിരുന്നു ലക്ഷ്മി മസൂംദാർ.(ഇംഗ്ലീഷ്: Lakshmi Mazumdar , ഹിന്ദി: लक्ष्मी मजुमदार) . നവംബർ  1964 to ഏപ്രിൽ 1983, വരെയായിരുന്നു അവർ കമ്മീഷണർ പദവിയിലിരുന്നത്. ഒക്ടോബർ 16, 1966 ന് ഗൈഡ്സ് സംരംഭത്തിന്റെ ആഗോള നേതാവ് ലേഡി ഒലാവ് ബേഡൻ പവൽ ഉദ്ഘാടനം നിർവഹിച്ച സംഗം വേൾഡ് ഗേൾ ഗൈഡ് / ഗേൾ സ്കൗട്ട് സെന്ററിന്റെ നിർമ്മാണ ചുമതല വഹിച്ചു.  

കുട്ടിക്കാലത്തേ ഗൈഡ്സ് പ്രവർത്തനങ്ങളിൽ ആകൃഷ്ടയായ മസൂംദാർ 1922 നാണ് ഇതിൽ ചേരുന്നത്. സ്വാതന്ത്ര്യാനന്തരം ഉയർന്ന ഉത്തരവാദിത്തങ്ങൾ സ്കൗട്ട്സ് പ്രസ്ഥാനത്തിൽ വഹിച്ചു. 1969 ൽ ലോക സ്കൗട്ട് പ്രസ്ഥാനം നൽകുന്ന ഏക പുരസ്കാരമായ ബ്രോൺസ് വുൾഫ് ലഭിച്ചു.[1]

 1965 ൽ പത്മശ്രീ ലഭിച്ചു.[2]

അവലംബം[തിരുത്തുക]

  1. https://www.scout.org/BronzeWolfAward/list Archived 2020-11-29 at the Wayback Machine. complete list
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-14. Retrieved 2017-03-11.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലക്ഷ്മി_മസൂംദാർ&oldid=3789971" എന്ന താളിൽനിന്ന് ശേഖരിച്ചത്