ലഹൻ

Coordinates: 26°40′N 86°48′E / 26.667°N 86.800°E / 26.667; 86.800
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lahan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Lahan

लहान नगरपालिका
Lahan is located in Nepal
Lahan
Lahan
Location in Nepal
Coordinates: 26°40′N 86°48′E / 26.667°N 86.800°E / 26.667; 86.800
Country Nepal
ZoneSagarmatha Zone
Province No.2
DistrictSiraha District
ഭരണസമ്പ്രദായം
 • MayorMunni Shah
ജനസംഖ്യ
 (2015)
 • ആകെ79,963
സമയമേഖലUTC+5:45 (NST)
Postal code
56502
ഏരിയ കോഡ്033
വെബ്സൈറ്റ്lahanmun.gov.np

തെക്കുകിഴക്കൻ നേപ്പാളിലെ സഗർമാതാ മേഖലയിലെ സിരഹ ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയും പട്ടണവുമാണ് ലഹൻ (Lahan (Nepali: लाहान) ) കിഴക്ക് പടിഞ്ഞാർ ഹൈവേ എന്നറിയപ്പെടുന്ന മഹേന്ദ്ര ഹൈവെയുമായി ബന്ധപ്പെട്ടുകിടക്കുന്ന നഗരമാണിത്. രാജ്യ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് കിഴക്ക് 350 കിലോ മീറ്റർ ദുരത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 111 മീറ്റർ മുകളിലാണ് ഈ പ്രദേശത്തിന്റ സ്ഥാനം. നേപ്പാളിലെ ജനക്പൂർ വിമാനത്താവളമാണ് ഈ പ്രദേശത്തിൻരെ ഏറ്റവും അടുത്തുള്ള വലിയ വിമാനത്താവളം. 20 വർഷക്കാലയളവിൽ നഗരവൽക്കരണം മൂലം ജനസംഖ്യ ക്രമേണ വർദ്ധിച്ചു.[1]

ചരിത്രം[തിരുത്തുക]

വളരെ ചെറിയ ഒരു ഗ്രാമമായിരുന്ന ലഹൻ, കാർഷിക ഉൽപ്പന്നങ്ങളും വസ്ത്ര വ്യാപാരവും മൂലമാണ് വികസിച്ചത്. മലയോര പ്രദേശങ്ങളിൽ നിന്നും പട്ടണത്തിലേക്ക് വരുന്ന ആളുകളായിരുന്നു പ്രധാന ഉപഭോക്താക്കൾ. ഹൈവേ തീരത്തുള്ള ചെറുകിട കച്ചവടങ്ങളാണ് പ്രധാന തൊഴിൽ.

ലഹാനിൽ എത്തിചേരാനുള്ള മാർഗം[തിരുത്തുക]

രാജ്യ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ബനേപ ബാർദിബാസ് ഹൈവേ (ബിപി ഹൈവേ) വഴി ആറു മണിക്കൂർ യാത്ര ചെയ്താൽ ഇവിടെ എത്താനാവും. ഇന്ത്യയിൽ നിന്ന് ട്രെയിൻ വഴിയും റോഡ് വഴിയും ജയനഗർ, ലൗകാഹ എന്നിവിടങ്ങളിലൂടെയും ഇവിടെ എത്താനാവും.

അവലംബം[തിരുത്തുക]

  1. "Nepal Census 2001". Nepal's Village Development Committees. Digital Himalaya. Archived from the original on 12 October 2008. Retrieved 17 November 2008.
"https://ml.wikipedia.org/w/index.php?title=ലഹൻ&oldid=3263905" എന്ന താളിൽനിന്ന് ശേഖരിച്ചത്