കുന്നത്ത് യശോദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kunnath Yashoda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആദ്യ മലയാളി വനിതാ സർക്കസ് കലാകാരിയാണ് കുന്നത്ത് യശോദ.[1]

ജീവിത രേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് ജനനം. കീലേരി കുഞ്ഞിക്കണ്ണൻ തലശ്ശേരിയിലെ സ്ഥാപിച്ച കേരളത്തിലെ ആദ്യ സർക്കസ് സ്കൂളിൽ പഠിക്കാൻ ചേർന്ന രണ്ട് പെൺകുട്ടികളിൽ ഒരാളായിരുന്നു യശോദ.[2] തന്റെ അഞ്ചാം വയസ്സിലാണ് യശോദ കീലേരിയുടെ സ്കൂളിൽ പഠിക്കാൻ ചേരുന്നത്.[3] സ്കൂളിൽ ചേർന്ന രണ്ടാമത്തെ ആളായ മാധവി പഠനം പൂർത്തിയാക്കാതെ പാതിവഴിക്ക് ഉപേക്ഷിച്ച് മടങ്ങുകയാണുണ്ടായത്.[3]

ഫുട്ട് ആർക്കോബാറ്റ്സ്, ഹോൾഡർ പോൾ എന്നിവ പോലെയുള്ള ഗ്രൂപ്പ് ഇനങ്ങൾക്ക് പകരം ബോൾ ഡാൻസ്, കോണ്ടോർഷൻ ആക്റ്റ് തുടങ്ങിയ സോളോ നമ്പറുകൾ ആണ് യശോദ പഠിച്ച് പരിശീലിച്ചത്.[3]

കീലേരിയുടെ ശിഷ്യനായ പരിയാലി കണ്ണൻ ആരംഭിച്ച കേരളത്തിലെ ആദ്യ സർക്കസ് കമ്പനിയായ പരിയാലീസ് മലബാർ ഗ്രാൻഡ് സർക്കസിന്റെ 1904 ഫെബ്രുവരി 20ന് നടന്ന ആദ്യ പ്രദർശനത്തിലെ ഏക വനിതയായിരുന്നു യശോദ.[3]

അവലംബം[തിരുത്തുക]

  1. N; Nov 16, ini Sengupta | TNN |; 2014; Ist, 07:17. "Swadeshi girls in the ring - Times of India" (in ഇംഗ്ലീഷ്). Retrieved 2020-10-28. {{cite web}}: |last3= has numeric name (help)CS1 maint: numeric names: authors list (link)
  2. ":: Welcome to aum9.com ::". Retrieved 2020-10-28.
  3. 3.0 3.1 3.2 3.3 Champad, Sreedharan (September 2013). An Album of Indian Big Tops: (History of Indian Circus) (in ഇംഗ്ലീഷ്). Strategic Book Publishing. ISBN 978-1-62212-766-5.
"https://ml.wikipedia.org/w/index.php?title=കുന്നത്ത്_യശോദ&oldid=3464816" എന്ന താളിൽനിന്ന് ശേഖരിച്ചത്