Jump to content

കീലേരി കുഞ്ഞിക്കണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുഞ്ഞിക്കണ്ണൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുഞ്ഞിക്കണ്ണൻ (വിവക്ഷകൾ) എന്ന താൾ കാണുക. കുഞ്ഞിക്കണ്ണൻ (വിവക്ഷകൾ)
കീലേരി കുഞ്ഞിക്കണ്ണൻ
പ്രമാണം:Keeleri Kunhikannan Portrait (B&W).jpg
ജനനം(1858-Missing required parameter 1=month!-00)Missing required parameter 1=month! , 1858
മരണം1939(1939-00-00) (പ്രായം 80–81)
തൊഴിൽ
  • Martial arts trainer
  • Gymnast
അറിയപ്പെടുന്നത്ഇന്ത്യൻ സർക്കസ്

കേരള സർക്കസ്സിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തിയാണ്‌ കീലേരി കുഞ്ഞിക്കണ്ണൻ (1858-1939) [1]. കളരിയും മെയ്യഭ്യാസവും പഠിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ തൊഴിൽ.[2] ഒരു പ്രശസ്ത തീയ്യർ സമുദായ തറവാട്ടിലാണ് ജനിച്ചത് എങ്കിലും യുക്തിവാദിയും ജാതിചിന്തയില്ലാത്തയാളുമായിരുന്നു ഇദ്ദേഹം. വണ്ണാൻ സമൂദയത്തിൽ നിന്നുമാണ് ഇദ്ദേഹം വിവാഹം ചെയ്തത്. ചീരു എന്നായിരുന്നു ഭാര്യുടെ പേര്.

കോവിൽ കണ്ടിയിലെ കേളുക്കുട്ടിക്കുറുപ്പിന്റെ ശിഷ്യനായ രാമുണ്ണിഗുരുക്കളുടെ കീഴിലാണ് കീലേരി കുഞ്ഞിക്കണ്ണൻ അഭ്യാസമുറകൾ പഠിച്ചത്. പൈതൽ ചെട്ടിയാർ, ചാപ്പുണ്ണി നായർ, പയ്യന്നൂർ കാരനായ പട്ടർ ഗുരുക്കൾ എന്നിവരിൽ നിന്നും ചില അഭ്യാസമുറകൾ വശത്താക്കി എന്നും പറയപ്പെടുന്നു.1884ൽ 1888-ൽ ഫീൽഡ് ഗെയിംസിൽ ഒരുവർഷത്തെ കോഴ്സ് മദിരാശിയിൽ വച്ച് പൂർത്തിയാക്കി. അതേവർഷം തന്നെ തലശ്ശേരി ബി.ഇ.എം.പി. സ്കൂളിലെ ജിംനാസ്റ്റിക്സ് അദ്ധ്യാപകനായി ചേർന്നു.1932ലാണ് സകൂളിൽനിന്നും പിരിഞ്ഞത്.[3] കുറച്ചുകാലം കോലേമൂസ് ബ്രദേഴ്സിൽ ഗുമസ്തപ്പണി ചെയ്തിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സർക്കസ്സായ ഗ്രേറ്റ് ഇന്ത്യൻ സർക്കസ്സ് സന്ദർശിച്ചതോടെയാണ്‌ അദ്ദേഹത്തിന്‌ സർക്കസ്സിൽ താല്പര്യമുണ്ടായത്. സർക്കസ്സ് പരിശീലനത്തിനായി പുലമ്പിൽ എന്ന പ്രദേശത്ത് അദ്ദേഹം ഒരു കളരി ആരംഭിച്ചു. ഇവിടെ പരിശീലിക്കപ്പെടുന്നവർ ഗ്രേറ്റ് ഇന്ത്യൻ സർക്കസ്സിൽ ജോലിചെയ്യുമായിരുന്നു.

1901-ൽ അദ്ദേഹം ചിറക്കരയിൽ ഒരു സർക്കസ്സ് സ്കൂൾ ആരംഭിച്ചു. കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും സർക്കസ്സ് സ്കൂളായിരുന്നു ഇത്[4]. കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ സർക്കസ്സ് അഭ്യസിച്ച പരിയാളി കണ്ണനാണ്‌ കേരളത്തിലെ ആദ്യത്തെ സർക്കസ്സ് കമ്പനിയായ മലബാർ ഗ്രാന്റ് സർക്കസ്സ് 1904-ൽ ആരംഭിച്ചത്. വൈറ്റ്‌വേ സർക്കസ്സ്, ഫെയറി സർക്കസ്സ്, ഗ്രേറ്റ് റേമാൻ സർക്കസ്സ്, ഈസ്റ്റേൺ സർക്കസ്സ്, ഓറിയെന്റൽ സർക്കസ്സ്, കമല ത്രീ റിംഗ് സർക്കസ്സ്, ജെമിനി സർക്കസ്സ്, ഗ്രേറ്റ് ബോംബേ സർക്കസ്സ്, ഗ്രേറ്റ് ലയൺ സർക്കസ്സ് എന്നിവയും അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആരംഭിച്ചതാണ്‌[5].

അമിത രക്തസമ്മർദ്ദത്തെത്തുടർന്ന് 1939-ൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. രണ്ടു വർഷത്തിനുശേഷം ശിഷ്യനായ എം.കെ. രാമൻ ചിറക്കരയിൽ കീലേരി കുഞ്ഞിക്കണ്ണൻ സ്മാരക സർക്കസ്-ജിംനാസ്റ്റിക്സ് പരിശീലനകേന്ദ്രം ആരംഭിച്ചു. ഇത് ഇന്നും പ്രവർത്തിക്കുന്നു. തലശ്ശേരിയിൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒരു സർക്കസ് അക്കാദമി സ്ഥാപിക്കുമെന്ന് 2008-ൽ കേരള സർക്കാർ അറിയിച്ചു[5].

മറ്റ് പ്രത്യേകതകൾ

[തിരുത്തുക]

ജെർമ്മനിയിൽ ഇദ്ദേഹത്തിന്റെ സർക്കസ്സ് കണ്ട അഡോൾഫ് ഹിറ്റ്ലർഅത്ഭുദപ്പെട്ടുപോയെന്നും അനുമോദിച്ചു എന്നും പറയപ്പെടുന്നു.അതി പ്രശസ്തനായ ക്രിക്കറ്റ് കളിക്കാരൻ കൂടിയായിരുന്നു ഇദ്ദേഹം. ഫാസ്റ്റ് ബൗളർ ആയ്യിരുന്ന കീലേരി ചോര കാണാതെ അടങ്ങില്ല എന്ന് ഒരു പറച്ചിൽ തലശ്ശേരിയിൽ നിലനിന്നിരുന്നു. അക്ഷരാർത്ഥത്തിൽ ജീവൻ പണയപ്പെടുത്തിയാണു ബാറ്റ്സ്മാന്മാർ കീലേരി കുഞ്ഞിക്കണ്ണന്റെ ബോളുകളെ നേരിട്ടിരുന്നത്. ഹെൽമെറ്റ് അത്ര പ്രചാരമില്ലായിരുന്ന അക്കാലത്ത് തന്റെ ബോളിങ്ങിനിടയിൽ പരിക്കുകൾ സംഭവിക്കൽ സാധാരണമായതു കൊണ്ട് ക്രിക്കറ്റ് അവസാനിപ്പിച്ച് സർക്കസിലേക്ക് തിരിഞ്ഞു..[6]

അവലംബം

[തിരുത്തുക]
  1. http://www.aum9.com/Indian_Circus.html
  2. "കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചർ: ലോകമറിഞ്ഞ തലശ്ശേരിയുടെ കരുത്ത്". Archived from the original on 2016-03-16. Retrieved 2016-03-16.
  3. എസ്. കെ വസന്തൻ (2005). കേരള സംസ്കാര ചരിത്ര നിഘണ്ടു (വിജ്ഞാനകോശം). Vol. 1 (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട. p. 389. ISBN 9788176385985.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-10-02. Retrieved 2009-10-31.
  5. 5.0 5.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-19. Retrieved 2010-08-08.
  6. മനോരമ ദിനപത്രം[പ്രവർത്തിക്കാത്ത കണ്ണി] മലയാള മനോരമ ദിനപത്രം 10.07.2011 ഞായാറാഴ്ച കണ്ണൂർ എഡീഷൻ."https://ml.wikipedia.org/w/index.php?title=കീലേരി_കുഞ്ഞിക്കണ്ണൻ&oldid=3781140" എന്ന താളിൽനിന്ന് ശേഖരിച്ചത്