പരിയാലി കണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സർക്കസ് കലാകാരനും കേരളത്തിലെ ആദ്യ സർക്കസ് കമ്പനിയുടെ സ്ഥാപകനും ആണ് പരിയാലി കണ്ണൻ.[1]

കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ സർക്കസ് പഠിച്ച കണ്ണൻ സ്ഥാപിച്ച കേരളത്തിലെ ആദ്യ സർക്കസ് കമ്പനിയാണ് പരിയാലീസ് മലബാർ ഗ്രാൻഡ് സർക്കസ്.[2]

ജീവിതരേഖ[തിരുത്തുക]

കീലേരിയുടെ സർക്കസ് സ്കൂൾ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ കണ്ണൻ കോഴിക്കോട് ഒരു അറക്കമില്ലിൽ ജോലിക്ക് കയറി.[1] 1898 ൽ ബയോസ്കോപ്പ് കമ്പനി കോഴിക്കോട് പ്രദർശനത്തിന് എത്തിയപ്പോൾ അവിടെ സർക്കസ് പ്രകടനത്തിന് കണ്ണനെയും ക്ഷണിച്ചു.[1] അതിന് ശേഷം ഒന്നര വർഷത്തോളം കണ്ണൻ ബയോസ്കോപ്പിൽ ജോലി ചെയ്തു.[1] അവിടുന്ന് തിരിച്ചെത്തിയ കണ്ണന്റെ നിർദ്ദേശപ്രകാരമാണ് കീലേരി തന്റെ സർക്കസ് സ്കൂൾ വീണ്ടും തുടങ്ങുന്നത്. അതിന് ശേഷം 1904 ൽ കണ്ണൻ കേരളത്തിലെ ആദ്യ സർക്കസ് കമ്പനിക്ക് തുടക്കമിട്ടു. 1904 ഫെബ്രുവരി 20ന് ആയിരുന്നു ആദ്യ പ്രദർശനം.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Champad, Sreedharan (2013-09). An Album of Indian Big Tops: (History of Indian Circus) (in ഇംഗ്ലീഷ്). Strategic Book Publishing. ISBN 978-1-62212-766-5. {{cite book}}: Check date values in: |date= (help)
  2. മുതുകാട്, ഗോപിനാഥ്. "സർക്കസ് മാജിക് !" (in ഇംഗ്ലീഷ്). Archived from the original on 2020-10-27. Retrieved 2020-10-28.
"https://ml.wikipedia.org/w/index.php?title=പരിയാലി_കണ്ണൻ&oldid=3798314" എന്ന താളിൽനിന്ന് ശേഖരിച്ചത്