Jump to content

കേരള തണ്ടർ ബോൾട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kerala thunder bolt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള തണ്ടർബോൾട്ട്
Kerala Thunderbolts (India)


Active 2012 – present
രാജ്യം ഇന്ത്യ ഇന്ത്യ
ശാഖ കേരള പോലീസ്
തരം SWAT
കർത്തവ്യം Primary tasks:
വലിപ്പം 200 കമാൻഡോകൾ
ആസ്ഥാനം രാമവർമ്മപുരം, തൃശൂർ[1]
ആപ്തവാക്യം Swift, Strong and Secure.
Anniversaries 24 August.
SP (SOG)

നാഷണൽ സെക്യൂരിറ്റി ഗാർഡ് മാതൃകയിൽ, കേരളത്തിൽ പോലീസ് രൂപവത്കരിച്ച കമാൻഡോ സംഘമാണ് കേരള തണ്ടർ ബോൾട്ട്. തീവ്രവാദ ആക്രമണം മുതൽ വിമാനം റാഞ്ചൽ വരെ നേരിടാനുള്ള ഓപ്പറേഷനുകൾ നടപ്പിലാക്കാൻ സജ്ജരായ ഇരുന്നൂറോളം കമാൻഡോകളുടെ സംഘമാണിത്. നാഷണൽ സെക്യൂരിറ്റി ഗാർഡിലുള്ളതുപോലെ ഓപ്പറേഷൻ , പ്രതിരോധ പ്രവർത്തനങ്ങൾക്ക് രണ്ട് വിഭാഗങ്ങൾ തണ്ടർ ബോൾട്ടിനുണ്ടാകും. തണ്ടർബോൾട്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് നാൽപ്പത് വയസ്സുവരെ കമാൻഡോകളായി തുടരാം.[2]

തെരഞ്ഞെടുപ്പും പരിശീലനവും

[തിരുത്തുക]

പ്രത്യേക പരീക്ഷയും കായികക്ഷമതാ പരിശോധനയും നടത്തി തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറുപേരെ പതിനെട്ടു മാസത്തെ കഠിന പരിശീലനത്തിന് വിധേയരാക്കിയശേഷമാണ് തണ്ടർബോൾട്ട് കമാൻഡോ സംഘം രൂപവത്കരിച്ചത്.എൻ.എസ്.ജി, ആന്ധ്രാപ്രദേശിലെ 'ഗ്രേ ഹൗസ്',തമിഴ്‌നാട്ടിലെ 'തമിഴ്‌നാട് കമാൻഡോസ്'എന്നിവയുടെ മാതൃകയിലാണ് തണ്ടർബോൾട്ടിന് പരിശീലനം നൽകിയിട്ടുള്ളത്.

കായികക്ഷമത, വെടിവയ്ക്കുന്നതിലെ കൃത്യത, സാഹചര്യങ്ങൾക്കനുസരിച്ച് നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നതിലെ വൈദഗ്ദ്ധ്യം എന്നിവയിൽ തണ്ടർബോൾട്ട് കമാൻഡോകൾ മികച്ച പരിശീലനം ലഭിക്കും. ഇസ്രായേലിലെ സൈന്യത്തിന്റെ ആയോധന മുറയായ 'ക്രാവ് മാഗ', കാട്ടിലെ യുദ്ധം എന്നിവയിലും തണ്ടർബോൾട്ട് അംഗങ്ങൾക്ക് പരിശീലനം നൽകിക്കഴിഞ്ഞു. എ.കെ-47, ഇൻസാസ്, ടേവർ ടാർ തുടങ്ങിയ തോക്കുകൾ ഉപയോഗിക്കാനും തണ്ടർ ബോൾട്ടിന് വൈദഗ്ദ്ധ്യമുണ്ട്.

ചുമതലകൾ

[തിരുത്തുക]

റാഞ്ചികളുടെ തടങ്കലിലുള്ളവരെ മോചിപ്പിക്കുക, സ്‌ഫോടക വസ്തുകൾ നിർവീര്യമാക്കുക, തീവ്രവാദ അക്രമണങ്ങളിൽ കമാൻഡോ ഓപ്പറേഷൻ നടത്തുക എന്നിവയാണ് തണ്ടർബോൾട്ടിന്റെ പ്രധാന ചുമതലകൾ.

തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിലാണ് തണ്ടർബോൾട്ടിനെ വിന്യസിക്കുന്നത്. ഓരോ മൂന്നുവർഷത്തിലൊരിക്കലും പുതിയ റിക്രൂട്ട്‌മെന്റ് നടക്കും. കമാൻഡോകൾക്ക് സാധാരണ കോൺസ്റ്റബിൾമാരെക്കാൾ 35 ശതമാനം അധികശമ്പളത്തിനും പ്രത്യേക ഭക്ഷണ, താമസ സൗകര്യ അലവൻസുകൾക്കും സംസ്ഥാന പോലീസ്, ആഭ്യന്തര വകുപ്പിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "Thunderbolt Commandos Failed to Trace Maoists". Just Kerala. Retrieved 2014-12-11.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-13. Retrieved 2012-08-13.
"https://ml.wikipedia.org/w/index.php?title=കേരള_തണ്ടർ_ബോൾട്ട്&oldid=3951911" എന്ന താളിൽനിന്ന് ശേഖരിച്ചത്