Kaikot (കൈകോട്ട് )

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Manvetti

കൈക്കോട്ട് ഒരു പണിയായുധമാണ് , മണ്ണിൽ പണിയെടുക്കുന്ന കർഷകനു ഒഴിച്ചു കൂടാനാവാത്ത  ഒരു ഉപകരണം. തൂമ്പ എന്നും മൺവെട്ടി എന്നും ഇതിനെ വിളിക്കും, വിവിധ നാടുകളിൽ വിവിധ പേരുകളിൽ  അറിയപെടുന്ന ഈ ആയുധം മണ്ണ് വെട്ടാനും  മണ്ണു കിളക്കാനും മണ്ണു കോരാനുമൊക്കെ  ഉപയോഗിക്കാം. ചരിത്രാതീയ കാലം മുതല് തന്നെ ഈ ആയുധം ഉപയോഗിച്ചിരുന്നതായി നമുക്ക് കാണാം.

ഭാഗങ്ങൾ[തിരുത്തുക]

പ്രധാനമായി കൈക്കോട്ടിനു  രണ്ടു ഭാഗമാണുള്ളത്, ഒന്ന് ലോഹത്തിന്റെ കട്ടികൂടിയ  മൂർച്ചയുള്ള  ഒരു തകിടും രണ്ടാമതായി ഒരു കൈ പിടിയും, കൈ പിടി മരമുപയോഗിച്ചും ലോഹമുപയോഗിച്ചും നിർമിക്കാം.

നിർമാണം[തിരുത്തുക]

ഏകദേശം 15cm വീതിയും 20cm നീളവുമുള്ള (ഉപയോഗത്തിന്റെ വിധം അനുസരിച്ചു ലോഹത്തകിടിന്റെ അളവിൽ മാറ്റം വരാം) ലോഹത്തകിടിന്റെ ഒരു വശം ആലയിൽ വച്ച് കാച്ചിയോ രാഗി  മിനുക്കിയോ മൂർച്ച കൂട്ടുന്നു, മറുവശത്തു കൈപിടി ഇടുന്നതിനായി ഒരു വളയമോ ദ്വാര മോ നിർമിച്ചു മരം കൊണ്ടോ ലോഹം കൊണ്ടോ ഉള്ള പിടിയിടുന്നു.

ഉപയോഗം[തിരുത്തുക]

പാടത്തും പറമ്പിലും മണ്ണ് കിളക്കാനും വെട്ടാനും കോരനും കൈക്കോട്ട് വളരെ ഉപകാര പ്രധമാണ്, തെങ്ങിന് തടമിടാനും തോട്ടിൽ നിന്ന് കൈവഴി വെട്ടാനും മണ്ണ് കുഴക്കാനുമെല്ലാം ഇത് കർഷകന്റെ ഒഴിച്ച് കൂടാനാവാത്ത സന്തത സഹചാരിയാണ്, കൈകൊട്ടിന്റെ ചെറിയ പതിപ്പ് അടുക്കളത്തോട്ട നിർമാണത്തിനും പൂന്തോട്ട നിർമാണത്തിനും വളരെ ഉപയോഗ പ്രദമാണ്..

See also[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=Kaikot_(കൈകോട്ട്_)&oldid=3847643" എന്ന താളിൽനിന്ന് ശേഖരിച്ചത്