സംവാദം:കൈക്കോട്ട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

>>തൂമ്പയെ അപേക്ഷിച്ച് പിടിക്ക് നീളം കൂടുതലാണ്‌

തൂമ്പയുടെ പിടിക്കല്ലേ നീളം കൂടുതൽ? നാട്ടിലുള്ള ആരെങ്കിലും ഒരു ചിത്രം upload ചെയ്യാമോ‍? --ജേക്കബ് 07:34, 6 സെപ്റ്റംബർ 2007 (UTC)

എന്റെ അറിവിൽ കൈക്കോട്ട്=തൂമ്പയാണ്‌. നീളം കുറഞ്ഞ പിടിയുള്ളതിനെ മൺ‌വെട്ടി എന്നു പറയും അതിന്റെ ബ്ലേഡ് പിടിക്ക് 90 ഡിഗ്രി ചെരിവിലായിരിക്കും. കൈക്കോട്ടിന്റേത് ഏകദേശം 70 ഡിഗ്രിയും. ഇനിയുള്ളത് കോരി, കോട്ട് എന്നറിയപ്പെടുന്ന വളരെ ചെറിയ പിടിയുള്ള ഒന്നാണ്‌ അതിന്റെ ബ്ലേഡ് പിടിക്ക് സമാന്തരമാണ്‌.. --Vssun 21:00, 6 സെപ്റ്റംബർ 2007 (UTC)

അങ്ങനെ വരട്ടെ. നാട്ടിൽ ഉള്ള പ്രയോഗം കൈക്കോട്ട്=മൺ‌വെട്ടി ആണ്‌ എന്നാണ്‌ എന്റെ ഓർമ്മ. എങ്കിലും ഒന്നു ചോദിച്ചുനോക്കട്ടെ. --ജേക്കബ് 06:14, 7 സെപ്റ്റംബർ 2007 (UTC)

തൂമ്പ എന്ന താളിലെ ചിത്രത്തിൽ കാണുന്നതിനെ മൺ‌വെട്ടി/മമ്മട്ടി എന്നാണ്‌ പറയാറുള്ളത്.. തൂമ്പ കുറച്ചു കൂടി പ്രൊഫഷണൽ ആയുധമാണ്‌..--Vssun 19:21, 8 സെപ്റ്റംബർ 2007 (UTC)

കണ്ണൂർ ജില്ലയുടെ ചില ഭാഗങ്ങളിൽ ചിത്രത്തിൽ കാണുന്ന് ഉപകരണത്തിനു 'വായ്ക്കോട്ട്' എന്നാണു പറയുക.കിളച്ച മണ്ണ് മറ്റൊരിടത്തേക്കു മാറ്റുന്നതിന്നണു ഇതു ഉപയോഗിക്കുക.'കൈക്കോട്ട്' മണ്ണ് കിളക്കുന്നതിനും.anoopan 19:28, 8 സെപ്റ്റംബർ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കൈക്കോട്ട്‌&oldid=668836" എന്ന താളിൽനിന്ന് ശേഖരിച്ചത്