കെ.എ. റഹ്‌മാൻ
ദൃശ്യരൂപം
(K.A. Rahman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.എ. റഹ്‌മാൻ | |
---|---|
![]() | |
ജനനം | കാവുങ്ങൽ ആമക്കോട് അബ്ദുൽ റഹ്‌മാൻ ജനുവരി 1, 1940 |
മരണം | ജനുവരി 11, 1999 | (പ്രായം 59)
മരണകാരണം | കാൻസർ |
അന്ത്യ വിശ്രമം | വാഴക്കാട് |
ദേശീയത | ഇന്ത്യ |
മറ്റ് പേരുകൾ | അദ്രേയാക്ക, അദ്രേയി |
വിദ്യാഭ്യാസം | ഹയർ സെക്കണ്ടറി |
അറിയപ്പെടുന്നത് | ചാലിയാർ സംരക്ഷണ സമിതിയുടെ നേതാവ്, വാഴക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് |
മുൻഗാമി | കെ.എ. കുഞ്ഞോയി ഹാജി |
പിൻഗാമി | കെ.എ. സലീം |
രാഷ്ട്രീയപ്പാർട്ടി | ഐ.യു.എം.എൽ |
Board member of | വാഴക്കാട് ഗ്രാമപഞ്ചായത്ത്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് |
ജീവിതപങ്കാളി | സൈനബ കൊയ്യപുരം |
കുട്ടികൾ | സുലൈഖ, സലീം, സിദ്ദീഖ്, ബുഷ്റ |
ചാലിയാർ സംരക്ഷണ സമിതിയുടെ സ്ഥാപകനേതാവായിരുന്നു അദ്രേയാക്ക എന്ന പേരിൽ അറിയപ്പെടുന്ന കാവുങ്ങൽ ആമക്കോട് അബ്ദുൽ റഹ്‌മാൻ (കെ.എ. റഹ്‌മാൻ).[1]
സ്വകാര്യ ജീവിതം
[തിരുത്തുക]കെ.എ. കുഞ്ഞോയി ഹാജിയുടേയും പൂത്തോട്ടത്തിൽ ബിയ്യക്കുട്ടി ഹജ്ജുമ്മയുടെയും മൂന്നാമത്തെ മകനായി 1940 ൽ ജനിച്ചു. വാഴക്കാട് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം അതിനു ശേഷം കോഴിക്കോട് എം.എം ഹൈസ്കൂളിൽചേർന്നാണ് പഠിച്ചത്. കൊയ്യപുരം കുഞ്ഞഹമ്മദ് ഹാജിയുടെ മകൾ സൈനബയെയാണ് വിവാഹം കഴിച്ചത്. വാഴക്കാട് ഗ്രാമപഞ്ചായത്തിലേക്ക് 1963ൽ തിരഞ്ഞെടുക്കപെട്ട അദ്ദേഹം ആദ്യം വൈസ് പ്രസിഡന്റ് ആയും പിന്നീട് പ്രസിഡന്റ് ആയും സേവനം അനുഷ്ഠിച്ചു. മുസ്ലിം ലീഗ് സ്ഥാനാർഥി ആയാണ് മത്സരിച്ചത്. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Honouring a legend of the Chaliyar". The Hindu. 2009-01-10. Archived from the original on 2012-11-07. Retrieved 2009-10-10.
K. A. Rahman എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.