കെ.എ. റഹ്‌മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.എ. റഹ്‌മാൻ
കെ.എ. റഹ്‌മാൻ.jpg
ജനനം കാവുങ്ങൽ ആമക്കോട് അബ്ദുൽ റഹ്‌മാൻ
1940 ജനുവരി 1(1940-01-01)
വാഴക്കാട്, മലപ്പുറം, കേരളം, ഇന്ത്യ
മരണം 1999 ജനുവരി 11(1999-01-11) (പ്രായം 59)
മരണകാരണം
കാൻസർ
ശവകുടീരം വാഴക്കാട്
ഭവനം ഏറനാട്
ദേശീയത ഇന്ത്യ
മറ്റ് പേരുകൾ അദ്രേയാക്ക, അദ്രേയി
വിദ്യാഭ്യാസം ഹയർ സെക്കണ്ടറി
പ്രശസ്തി ചാലിയാർ സംരക്ഷണ സമിതിയുടെ നേതാവ്
മുൻഗാമി കെ.എ. കുഞ്ഞോയി ഹാജി
പിൻഗാമി കെ.എ. സലീം
രാഷ്ട്രീയപ്പാർട്ടി
ഐ.യു.എം.എൽ
Board member of വാഴക്കാട് ഗ്രാമപഞ്ചായത്ത്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്
മതം Muslim
ജീവിത പങ്കാളി(കൾ) സൈനബ കൊയ്യപുരം
കുട്ടി(കൾ) സുലൈഖ, സലീം, സിദ്ദീഖ്, ബുഷ്റ

ചാലിയാർ സംരക്ഷണ സമിതിയുടെ സ്ഥാപകനേതാവായിരുന്നു അദ്രേയാക്ക എന്ന പേരിൽ അറിയപ്പെടുന്ന കാവുങ്ങൽ ആമക്കോട് അബ്ദുൽ റഹ്‌മാൻ (കെ.എ. റഹ്‌മാൻ).[1]

സ്വകാര്യ ജീവിതം[തിരുത്തുക]

കെ.എ. കുഞ്ഞോയി ഹാജിയുടേയും പൂത്തോട്ടത്തിൽ ബിയ്യക്കുട്ടി ഹജ്ജുമ്മയുടെയും മൂന്നാമത്തെ മകനായി 1940 ൽ ജനിച്ചു. വാഴക്കാട് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം അതിനു ശേഷം കോഴിക്കോട് എം.എം ഹൈസ്കൂളിൽചേർന്നാണ് പഠിച്ചത്. കൊയ്യപുരം കുഞ്ഞഹമ്മദ് ഹാജിയുടെ മകൾ സൈനബയെയാണ് വിവാഹം കഴിച്ചത്. വാഴക്കാട് ഗ്രാമപഞ്ചായത്തിലേക്ക് 1963ൽ തിരഞ്ഞെടുക്കപെട്ട അദ്ദേഹം ആദ്യം വൈസ് പ്രസിഡന്റ്‌ ആയും പിന്നീട് പ്രസിഡന്റ്‌ ആയും സേവനം അനുഷ്ഠിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Honouring a legend of the Chaliyar". The Hindu. 2009-01-10. ശേഖരിച്ചത് 2009-10-10. 
"https://ml.wikipedia.org/w/index.php?title=കെ.എ._റഹ്‌മാൻ&oldid=2302865" എന്ന താളിൽനിന്നു ശേഖരിച്ചത്