ഷോൺ പിയാഷെ
ഷോൺ പിയാഷെ | |
---|---|
![]() പിയാഷെ മിഷിഗൺ സർവ്വകലാശാലയിൽ, c. 1968 | |
ജനനം | ഷോൺ വില്യം ഫ്രിറ്റ്സ് പിയാഷെ 9 ഓഗസ്റ്റ് 1896 |
മരണം | 16 സെപ്റ്റംബർ 1980 | (പ്രായം 84)
അറിയപ്പെടുന്നത് | ജ്ഞാനനിർമിതി വാദം, Genetic epistemology, Theory of cognitive development, Object permanence, Egocentrism |
Scientific career | |
Fields | Developmental Psychology, Epistemology |
ഫ്രഞ്ച് ഭാഷ സംസാരിച്ചിരുന്ന സ്വിറ്റ്‌സർലന്റുകാരനായ ഒരു മനഃശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു ഷോൺ പിയാഷേ (French: [ʒɑ̃ pjaʒɛ]; 9 ഓഗസ്റ്റ് 1896 – 16 സെപ്റ്റംബർ1980). സ്വിറ്റ്‌സർലാന്റിലെ ന്യൂചാറ്റലിൽ 1896 ൽ ജനിച്ചു. പിതാവ് ന്യൂചാറ്റൽ സർവകലാശാലയിൽ പ്രൊഫസറായിരുന്നു. ചെറുപ്പം തൊട്ടേ പ്രകൃതിനിരീക്ഷണത്തിൽ അതീവ തൽപരനായിരുന്നു പിയാഷെ. സ്കൂൾ പഠനകാലത്ത് മൊളസ്കകളെ കുറിച്ച് എഴുതിയ ലേഖനം ശ്രദ്ധിക്കപ്പെട്ടു.
ന്യൂചാറ്റൽ, സൂറിച്ച് സർവകലാശാലകളിലെ പഠനത്തിനു ശേഷം പാരീസിലെ ഒരു സ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. പ്രശസ്ത മനഃശാസ്ത്രജ്ഞനായ ആൽഫ്രഡ് ബീനെ നടത്തിയ വിദ്യാലയമായിരുന്നു അത്. ബുദ്ധിപരീക്ഷയെ സംബന്ധിച്ച ചില പഠനങ്ങളിൽ ബീനെയുമായി സഹകരിച്ചു. ഈ പ്രവർത്തനങ്ങൾക്കിടയിൽ ഒരു നിശ്ചിത പ്രായഘട്ടത്തിലുള്ള കുട്ടികൾക്ക് ചില പൊതുസവിശേഷതകളുണ്ടെന്ന കാര്യം പിയാഷെയുടെ ശ്രദ്ധയിൽ പെട്ടു. അവയാകട്ടെ മുതിർന്നവരിൽ നിന്നും കൊച്ചുകുട്ടികളിൽ നിന്നും വ്യത്യസ്തമാണെന്നും അദ്ദേഹം കണ്ടെത്തി. പിൽക്കാലത്ത്, തന്റെ പ്രസിദ്ധ സിദ്ധാന്തമായ ജനിതക ജ്ഞാനനിർമിതിവാദത്തിലേക്ക് അദ്ദേഹം എത്തിപ്പെട്ടതിനു പിന്നിൽ ഈ നിരീക്ഷണത്തിന്റെ സ്വാധീനം കാണാം. വൈജ്ഞാനിക വികാസത്തെ കുറിച്ചും ജ്ഞാനനിർമിതിയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ മൊത്തത്തിൽ വിശേഷിപ്പിക്കപ്പെടുന്നത് ജനിതക ജ്ഞാനനിർമിതിവാദം എന്ന പേരിലാണ്.[2]
അവലംബം
[തിരുത്തുക]- ↑ J.M. Baldwin, Mental Development in the Child and the Race Macmillan, 1895.
- ↑ A Brief Biography of Jean Piaget, Jean Piaget Society (Society for the study of knowledge and development|http://www.piaget.org/aboutPiaget.html Archived 2019-08-24 at the Wayback Machine