ജെറോം എസ്. ബ്രൂണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jerome Bruner എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെറോം ബ്രൂണർ
ജെറോം ബ്രൂണർ
ജനനം (1915-10-01) ഒക്ടോബർ 1, 1915  (108 വയസ്സ്)
ന്യൂയോർക്ക്
ദേശീയതഅമേരിക്കൻ
അറിയപ്പെടുന്നത്cognitive psychology
educational psychology
Coining the term "scaffolding"
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംമനഃശാസ്ത്രം

ഒരു അമേരിക്കൻ മനഃശാസ്ത്രജ്ഞനാണ് ജെറോം സെയ്മോർ ബ്രൂണർ ( Jerome Seymour Bruner ) (ജനനം: ഒക്ടോബർ 1, 1915). അദ്ദേഹം മനഃശാസ്ത്ര പാഠ്യപദ്ധതിയിലെ കോഗ്നിറ്റീവ് സൈക്കോളജിയിലും കോഗിനിറ്റീവ് പഠനരീതിയിലും ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്.

സാമൂഹ്യജ്ഞാതൃവാദി[തിരുത്തുക]

ജ്ഞാതൃവാദത്തിന്റെ പ്രമുഖ വക്താക്കളിൽ ഒരാളാണ് ഇദ്ദേഹം. പിന്നീട് വിഗോട്സ്കിയുടെ ആശയങ്ങളുമായുണ്ടായ പരിചയം ബ്രൂണറെ ഒരു സാമൂഹ്യജ്ഞാതൃവാദിയാക്കി മാറ്റി. 1962 ൽ വിഗോട്സ്കിയുടെ 'ചിന്തയും ഭാഷയും' എന്ന കൃതിയുടെ ഇംഗ്ളീഷ് പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അതിന് അവതാരിക എഴുതിയത് ബ്രൂണർ ആയിരുന്നു.

ആശയാധാനമാതൃക[തിരുത്തുക]

എങ്ങനെയാണ് പഠനത്തിന്റെ ഫലമായി ആശയരൂപീകരണം നടക്കുന്നത് എന്നത് മന:ശാസ്ത്രത്തിലെ പ്രധാനപ്പെട്ട അന്വേഷണവിഷയമാണ്. ഇക്കാര്യത്തിൽ ബ്രൂണർ നൽകിയ വിശദീകരണം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ വിശദീകരണം ആശയാധാനമാതൃക എന്നറിയപ്പെടുന്നു.

ചാക്രികാരോഹണരീതി[തിരുത്തുക]

ചാക്രികാരോഹണരീതിയിലുള്ള പാഠ്യപദ്ധതിയെ കുറിച്ച് ബ്രൂണർ അവതരിപ്പിച്ച ആശയങ്ങൾ പാഠ്യപദ്ധതി നിർമ്മാണത്തിൽ ലോകമാകെ ഇന്നും വലിയ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു.

കൃതികൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെറോം_എസ്._ബ്രൂണർ&oldid=4032714" എന്ന താളിൽനിന്ന് ശേഖരിച്ചത്