ഇസ്സിക് കുൾ
Issyk-Kul Lake | |
---|---|
![]() From space, September 1992 | |
നിർദ്ദേശാങ്കങ്ങൾ | 42°25′N 77°15′E / 42.417°N 77.250°ECoordinates: 42°25′N 77°15′E / 42.417°N 77.250°E |
Lake type | Endorheic Mountain lake Monomictic |
പ്രാഥമിക അന്തർപ്രവാഹം | Glaciers |
Primary outflows | Evaporation |
Catchment area | 15,844 square കിലോmetre (6,117 sq mi) |
Basin countries | Kyrgyzstan |
പരമാവധി നീളം | 182 കിലോമീറ്റർ (113 mi) |
പരമാവധി വീതി | 60 കിലോമീറ്റർ (37 mi) |
Surface area | 6,236 square കിലോmetre (2,408 sq mi) |
ശരാശരി ആഴം | 270 മീറ്റർ (890 അടി) |
പരമാവധി ആഴം | 668 മീറ്റർ (2,192 അടി) |
Water volume | 1,738 km³ (416.97 mi³) |
തീരത്തിന്റെ നീളം1 | 688 കിലോമീറ്റർ (428 mi) |
ഉപരിതല ഉയരം | 1,607 മീറ്റർ (5,272 അടി) |
അധിവാസ സ്ഥലങ്ങൾ | Cholpon-Ata, Karakol |
1 Shore length is not a well-defined measure. |
കിഴക്കൻ കിർഗ്ഗിസ്താനിലെ വടക്കൻ ടിയാൻഷാൻ പർവതനിരകളിൽ ഒരു തടാകമാണ് ഇസ്സിക് കുൾ (Issyk-Kul, Ysyk Köl, Issyk-Kol: Kyrgyz: Ысык-Көл [ɯsɯqkœl]; Russian: Иссык-Куль) . ജലവ്യാപ്തമനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ തടാകമാണിത്. കാസ്പിയൻ കടലിനു ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലവണജലതടാകവുമാണിത്. മഞ്ഞു മൂടിയ പർവതങ്ങൾക്കിടയിലാണെങ്കിലും തണുത്തുറയാത്തതിനാലാണ് കിർഗ്ഗിസ് ഭാഷയിൽ ചൂടൂള്ള തടാകം എന്ന് അർഥമുള്ള ഇസ്സിക് കുൾ എന്ന പേർ വന്നത് (ചൈനീസ്: 熱海; literally: "ചൂടുള്ള കടൽ" ചൈനീസ് പുസ്തകങ്ങളിൽ).
റാംസർ ഉടമ്പടി പ്രകാരം അന്താരാഷ്ട്രപ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ട ഈ തടാകം ഇസ്സിക് കുൾ ബയോസ്ഫിയർ റിസർവ്വിന്റെ ഭാഗമാണ്.
ഭൂമിശാസ്ത്രം[തിരുത്തുക]
ഈ തടാകത്തിന്റെ നീളം 182 കിലോമീറ്റർ (113 mi) വീതി 60 കിലോമീറ്റർ (37 mi) വരേയും വിസ്തീർണ്ണം 6,236 square കിലോmetre (2,408 sq mi) ആകുന്നു. ദക്ഷിണ അമേരിക്കയിലെ ടിറ്റിക്കാക്ക തടാകം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വത തടാകമാണിത്. സമുദ്രനിരപ്പിൽനിന്നും 1,607 മീറ്റർ (5,272 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇതിന്റെ ആഴം 668 മീറ്റർ (2,192 അടി) ആണ്.[1]
118-ഓളം അരുവികളും പുഴകളും ഈ തടാകത്തിലേക്ക് ഒഴുകുന്നുണ്ട്. ഇവയിൽ ഏറ്റവും വലിയവ ഡ്ഗൈർഗാലൻ, ട്യുപ് എന്നിവയാണ്. അരുവികളും ചൂടു നീരുറവകളും മഞ്ഞുരുകിയ ജലവുമാണ് പ്രധാന ജല സോതസ്സ്. ബാഹ്യമായി ബഹിർഗമന മാർഗ്ഗമൊന്നുമില്ലെങ്കിലും ചു നദിയിലേക്ക് ഭൗമാന്തരജലപ്രവാഹമുണ്ടെന്ന് ചില ശാസ്ത്രജ്ഞർ കരുതുന്നു[2]. ഇസ്സിക് കുൾ തടാകത്തിനടിയിൽ മോണോഹൈഡ്രോകാൽസൈറ്റ്(CaCO3·H2O)നിക്ഷേപമുണ്ട്.[3] തെക്കൻ തീരം ടിയാൻഷാൻ പർവതനിരകളുടെ ഭാഗമായ ടെസ്കി അല-ടോ മലനിരകൾ സ്ഥിതി ചെയ്യുന്നു.ടിയാൻഷാന്റെതന്നെ ഭാഗമായ കുൻഗി അല-ടോ വടക്കൻ തീരത്തിനു സമാന്തരമായി കിടക്കുന്നു. ജലത്തിലെ ലവണാംശം 0.6%— ആണ് ( സമുദ്രജലത്തിന്റെ ലവണാംശം 3.5% ) ഓരോ വർഷംതോറും ജലനിരപ്പ് 5 സെന്റീമീറ്റർ കുറയുന്നുണ്ട്.[4]
ചരിത്രം[തിരുത്തുക]
സിൽക്ക് പാതയിലെ ഒരു ഇടത്താവളമായിരുന്നു ഈ തടാകം. ബ്ലാക്ക് ഡെത്തിന്റെ ഉൽഭവസ്ഥാനം ഇവിടെയായിരുന്നുവെന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.[5]
അവലംബം[തിരുത്തുക]
- ↑ International Lake Environment Committee Foundation
- ↑ V.V.Romanovsky, "Water level variations and water balance of Lake Issyk Kul", in Jean Klerkx, Beishen Imanackunov (2002), p.52
- ↑ Sapozhnikov, D. G.; A. I. Tsvetkov (1959). "[Precipitation of hydrous calcium carbonate on the bottom of Lake Issyk-Kul]". Doklady Akademii Nauk SSSR. 24: l3l–133.
- ↑ Lake Issyk-Kul
- ↑ The Silk Route - Channel 4