ഇസ്സിക് കുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Issyk-Kul Lake
Issyk Kul.jpg
From space, September 1992
നിർദ്ദേശാങ്കങ്ങൾ42°25′N 77°15′E / 42.417°N 77.250°E / 42.417; 77.250Coordinates: 42°25′N 77°15′E / 42.417°N 77.250°E / 42.417; 77.250
Lake typeEndorheic
Mountain lake
Monomictic
പ്രാഥമിക അന്തർപ്രവാഹംGlaciers
Primary outflowsEvaporation
Catchment area15,844 square kilometres (6,117 sq mi)
താല-പ്രദേശങ്ങൾKyrgyzstan
പരമാവധി നീളം182 kilometres (113 mi)
പരമാവധി വീതി60 kilometres (37 mi)
Surface area6,236 square kilometres (2,408 sq mi)
ശരാശരി ആഴം270 metres (890 ft)
പരമാവധി ആഴം668 metres (2,192 ft)
Water volume1,738 km³ (416.97 mi³)
തീരത്തിന്റെ നീളം1688 kilometres (428 mi)
ഉപരിതല ഉയരം1,607 metres (5,272 ft)
അധിവാസസ്ഥലങ്ങൾCholpon-Ata, Karakol
1 Shore length is not a well-defined measure.

കിഴക്കൻ കിർഗ്ഗിസ്താനിലെ വടക്കൻ ടിയാൻഷാൻ പർവതനിരകളിൽ ഒരു തടാകമാണ് ഇസ്സിക് കുൾ (Issyk-Kul, Ysyk Köl, Issyk-Kol: Kyrgyz: Ысык-Көл [ɯsɯqkœl]; റഷ്യൻ: Иссык-Куль) . ജലവ്യാപ്തമനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ തടാകമാണിത്. കാസ്പിയൻ കടലിനു ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലവണജലതടാകവുമാണിത്. മഞ്ഞു മൂടിയ പർവതങ്ങൾക്കിടയിലാണെങ്കിലും തണുത്തുറയാത്തതിനാലാണ് കിർഗ്ഗിസ് ഭാഷയിൽ ചൂടൂള്ള തടാകം എന്ന് അർഥമുള്ള ഇസ്സിക് കുൾ എന്ന പേർ വന്നത് (ചൈനീസ്: 熱海; literally: "ചൂടുള്ള കടൽ" ചൈനീസ് പുസ്തകങ്ങളിൽ).

റാംസർ ഉടമ്പടി പ്രകാരം അന്താരാഷ്ട്രപ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ട ഈ തടാകം ഇസ്സിക് കുൾ ബയോസ്ഫിയർ റിസർവ്വിന്റെ ഭാഗമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

Southern shore of Issyk-Kul Lake
Map of Kyrgyzstan showing Issyk-Kul in the north

ഈ തടാകത്തിന്റെ നീളം 182 kilometres (113 mi) വീതി 60 kilometres (37 mi) വരേയും വിസ്തീർണ്ണം 6,236 square kilometres (2,408 sq mi) ആകുന്നു. ദക്ഷിണ അമേരിക്കയിലെ ടിറ്റിക്കാക്ക തടാകം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വത തടാകമാണിത്. സമുദ്രനിരപ്പിൽനിന്നും 1,607 metres (5,272 ft) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇതിന്റെ ആഴം 668 metres (2,192 ft) ആണ്.[1]

118-ഓളം അരുവികളും പുഴകളും ഈ തടാകത്തിലേക്ക് ഒഴുകുന്നുണ്ട്. ഇവയിൽ ഏറ്റവും വലിയവ ഡ്ഗൈർഗാലൻ, ട്യുപ് എന്നിവയാണ്. അരുവികളും ചൂടു നീരുറവകളും മഞ്ഞുരുകിയ ജലവുമാണ് പ്രധാന ജല സോതസ്സ്. ബാഹ്യമായി ബഹിർഗമന മാർഗ്ഗമൊന്നുമില്ലെങ്കിലും ചു നദിയിലേക്ക് ഭൗമാന്തരജലപ്രവാഹമുണ്ടെന്ന് ചില ശാസ്ത്രജ്ഞർ കരുതുന്നു[2]. ഇസ്സിക് കുൾ തടാകത്തിനടിയിൽ മോണോഹൈഡ്രോകാൽസൈറ്റ്(CaCO3·H2O)നിക്ഷേപമുണ്ട്.[3] തെക്കൻ തീരം ടിയാൻഷാൻ പർവതനിരകളുടെ ഭാഗമായ ടെസ്കി അല-ടോ മലനിരകൾ സ്ഥിതി ചെയ്യുന്നു.ടിയാൻഷാന്റെതന്നെ ഭാഗമായ കുൻഗി അല-ടോ വടക്കൻ തീരത്തിനു സമാന്തരമായി കിടക്കുന്നു. ജലത്തിലെ ലവണാംശം 0.6%— ആണ് ( സമുദ്രജലത്തിന്റെ ലവണാംശം 3.5% ) ഓരോ വർഷംതോറും ജലനിരപ്പ് 5 സെന്റീമീറ്റർ കുറയുന്നുണ്ട്.[4]

ചരിത്രം[തിരുത്തുക]

Nestorian tombstone with inscriptions in Uyghur, found in Issyk-Kul, dated 1312

സിൽക്ക് പാതയിലെ ഒരു ഇടത്താവളമായിരുന്നു ഈ തടാകം. ബ്ലാക്ക് ഡെത്തിന്റെ ഉൽഭവസ്ഥാനം ഇവിടെയായിരുന്നുവെന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.[5]


അവലംബം[തിരുത്തുക]

  1. International Lake Environment Committee Foundation
  2. V.V.Romanovsky, "Water level variations and water balance of Lake Issyk Kul", in Jean Klerkx, Beishen Imanackunov (2002), p.52
  3. Sapozhnikov, D. G.; A. I. Tsvetkov (1959). "[Precipitation of hydrous calcium carbonate on the bottom of Lake Issyk-Kul]". Doklady Akademii Nauk SSSR. 24: l3l–133.
  4. Lake Issyk-Kul
  5. The Silk Route - Channel 4
"https://ml.wikipedia.org/w/index.php?title=ഇസ്സിക്_കുൾ&oldid=3062666" എന്ന താളിൽനിന്ന് ശേഖരിച്ചത്