ഇന്റൽ കോർപ്പറേഷൻ
![]() | |
![]() 2017 ൽ സാന്താ ക്ലാരയിലെ ആസ്ഥാനം | |
Formerly | N M Electronics (1968) |
---|---|
Public | |
Traded as | |
വ്യവസായം | Semiconductors Computer hardware Autonomous cars Automation Artificial intelligence |
സ്ഥാപിതം | ജൂലൈ 18, 1968 |
സ്ഥാപകൻs | Gordon Moore Robert Noyce |
ആസ്ഥാനം | , U.S. |
Area served | Worldwide |
പ്രധാന വ്യക്തി | Omar Ishrak (Chairman) Pat Gelsinger (CEO) |
ഉത്പന്നം | Central processing units Microprocessors Integrated graphics processing units (iGPU) Systems-on-chip (SoCs) Motherboard chipsets Network interface controllers Modems Mobile phones[അവലംബം ആവശ്യമാണ്] Solid state drives Wi-Fi and Bluetooth Chipsets Flash memory Vehicle automation sensors |
വരുമാനം | ![]() |
![]() | |
![]() | |
മൊത്ത ആസ്തികൾ | ![]() |
Total equity | ![]() |
Number of employees | 110,600 (2020)[1] |
Subsidiaries |
|
വെബ്സൈറ്റ് | www |

കാലിഫോർണിയയിലെ സാന്താ ക്ലാര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ വരുമാനം അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ അർദ്ധചാലക ചിപ്പ് നിർമ്മാതാവ്,[3][4] കൂടാതെ മിക്ക പേഴ്‌സണൽ കമ്പ്യൂട്ടറുകളിലും(PC-കൾ) കാണപ്പെടുന്ന പ്രോസസറുകളുടെ x86 സീരീസ് മൈക്രോപ്രൊസസ്സറിന്റെ ഡെവലപ്പറാണ്. ഡെലവെയറിൽ വച്ച് ഇൻകോർപ്പറേറ്റ് ചെയ്തത് അനുസരിച്ച്,[5]2007 മുതൽ 2016 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ ഒരു ദശാബ്ദക്കാലത്തെ മൊത്തം വരുമാനത്തിന്റെ അടിസ്ഥാനത്തിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ കോർപ്പറേഷനുകളുടെ 2020 ഫോർച്യൂൺ 500 പട്ടികയിൽ ഇന്റൽ 45-ാം സ്ഥാനത്തെത്തി.[6]
ലെനോവോ, എച്ച്പി, ഡെൽ തുടങ്ങിയ കമ്പ്യൂട്ടർ സിസ്റ്റം നിർമ്മാതാക്കൾക്കായി ഇന്റൽ മൈക്രോപ്രൊസസ്സറുകൾ വിതരണം ചെയ്യുന്നു. മദർബോർഡ് ചിപ്‌സെറ്റുകൾ, നെറ്റ്‌വർക്ക് ഇന്റർഫേസ് കൺട്രോളറുകൾ, ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ, ഫ്ലാഷ് മെമ്മറി, ഗ്രാഫിക്‌സ് ചിപ്പുകൾ, എംബഡഡ് പ്രോസസറുകൾ, ആശയവിനിമയങ്ങളും കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട മറ്റ് ഉപകരണങ്ങളും ഇന്റൽ നിർമ്മിക്കുന്നു.
അർദ്ധചാലക പയനിയർമാരായ ഗോർഡൻ മൂറും (മൂറിന്റെ നിയമത്തിന്റെ) റോബർട്ട് നോയ്‌സും ചേർന്ന് 1968 ജൂലൈ 18-ന് ഇന്റൽ സ്ഥാപിതമായി, കൂടാതെ ആൻഡ്രൂ ഗ്രോവിന്റെ എക്‌സിക്യൂട്ടീവ് നേതൃത്വത്തിന്റെ കീഴിൽ കമ്പനി ആദ്യകാലങ്ങളിൽ പ്രവർത്തിച്ചിരുന്നത്. സിലിക്കൺ വാലി ഒരു ഹൈടെക് കേന്ദ്രമായി ഉയർന്നതിന്റെ പ്രധാന ഘടകമായിരുന്നു ഇന്റൽ. ഇന്റഗ്രേറ്റഡ്, ഇലക്‌ട്രോണിക്‌സ് എന്നീ പദങ്ങളുടെ പോർട്ട്മാൻറോ എന്ന നിലയിലാണ് കമ്പനിയുടെ പേര് വിഭാവനം ചെയ്യപ്പെട്ടത്, സഹസ്ഥാപകനായ നോയ്സ് ഇന്റഗ്രേറ്റഡ് സർക്യൂട്ടിന്റെ (മൈക്രോചിപ്പ്) പ്രധാന കണ്ടുപിടുത്തക്കാരനാണ്. ഇന്റലിജൻസ് വിവരങ്ങളുടെ പദമാണ് "ഇന്റൽ" എന്നതും പേര് കൂടുതൽ അനുയോജ്യമാക്കി.[7] ഇന്റൽ എസ്റാം(SRAM), ഡിറാം(DRAM) മെമ്മറി ചിപ്പുകളുടെ ആദ്യകാല ഡെവലപ്പർ ആയിരുന്നു, അത് 1981 വരെ അതിന്റെ ഭൂരിഭാഗം ബിസിനസിനെയും പ്രതിനിധീകരിച്ചിരുന്നു. 1971-ൽ ഇന്റൽ ലോകത്തിലെ ആദ്യത്തെ വാണിജ്യ മൈക്രോപ്രൊസസർ ചിപ്പ് സൃഷ്ടിച്ചെങ്കിലും, പേഴ്സണൽ കമ്പ്യൂട്ടറിന്റെ (PC) വിജയത്തോടെയാണ് കമ്പനിയുടെ പ്രധാന ബിസിനസ്സായി മൈക്രോപ്രോസ്സറിന്റെ ഉൽപാദനം മാറിയത്.
1990-കളിൽ, കമ്പ്യൂട്ടർ വ്യവസായത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പുതിയ മൈക്രോപ്രൊസസർ ഡിസൈനുകളിൽ ഇന്റൽ വൻതോതിൽ നിക്ഷേപം നടത്തി. ഈ കാലയളവിൽ, പിസികൾക്കായുള്ള മൈക്രോപ്രൊസസ്സറുകളുടെ പ്രബല വിതരണക്കാരായി ഇന്റൽ മാറി, അതിന്റെ വിപണി നിലയെ പ്രതിരോധിക്കുന്നതിനുള്ള ആക്രമണാത്മകവും മത്സര വിരുദ്ധവുമായ തന്ത്രങ്ങൾക്ക് പേരുകേട്ടതാണ്, പ്രത്യേകിച്ച് അഡ്വാൻസ്ഡ് മൈക്രോ ഡിവൈസ് (എഎംഡി), പിസി വ്യവസായത്തിന്റെ നിയന്ത്രണത്തിനായി മൈക്രോസോഫ്റ്റുമായുള്ള പോരാട്ടവും.[8][9]
ഇന്റലിലെ ഓപ്പൺ സോഴ്‌സ് ടെക്‌നോളജി സെന്റർ പവർടോപ്(PowerTOP), ലേറ്റൻസിടോപ്(LatencyTOP) എന്നിവ ഹോസ്റ്റുചെയ്യുന്നു, കൂടാതെ വേലാൻഡ്(Wayland)മെസാ(Mesa),ത്രെഡ്ഡിംഗ് ബിൽഡിംഗ് ബ്ലോക്ക്സ്(Threading Building Blocks (TBB)),സെൻ(Xen)തുടങ്ങിയ ഓപ്പൺ സോഴ്‌സ് പ്രോജക്‌ടുകളെ പിന്തുണയ്‌ക്കുന്നു.[10]
പേരിന്റെ ഉത്ഭവം[തിരുത്തുക]
പുതിയ കമ്പനിക്ക് മൂർ നൊയ്സേ എന്ന് പേരിടാനായിരുന്നു ഗോർഡൺ E. മൂര്, റോബർട്ട് നോയ്സ് എന്നിവരുടെ തീരുമാനം. എന്നാൽ ‘more noice‘ എന്ന വാചകത്തിനോട് സാമ്യമുണ്ടായിരുന്നതിനാൽ NM ഇലക്ട്രോണിക്സ് എന്ന് പേര് മാറ്റി. ഒരു വർഷത്തോളം ആ പേര് ഉപയോഗിച്ചു. പിന്നീടവർ INTegrated ELectronics എന്നും ചുരുക്കത്തിൽ "Intel" എന്നും വിളിച്ചു. എന്നാൽ Intel എന്നത് ഒരു ഹോട്ടൽ ശൃംഖലയുടെ ട്രേഡ്മാർക്കഡ് പേരായതിനാൽ ആ പേര് ഉപയോഗിക്കാനുള്ള അവകാശം കമ്പനി വിലയ്ക്ക് വാങ്ങി.[11]
കമ്പനിയുടെ കുതിച്ചുചാട്ടം[തിരുത്തുക]
കമ്പനി സ്ഥാപിക്കുമ്പോൾ അർദ്ധചാലകങ്ങളായിരുന്നു നിർമ്മിക്കാനുദ്ദേശിച്ചത്. കമ്പനിയുടെ ആദ്യ ഉത്പന്നം സ്റ്റാറ്റിക് റാൻഡം ആക്സ്സസ് മെമ്മറി ചിപ്പുകളായിരുന്നു. 1970 കളിലാണ് ഇന്റലിൻറെ അർദ്ധചാലകവ്യവസായം ഉയർച്ച നേടുന്നത്.
1971 ൽ ഇന്റൽ കോർപ്പറേഷൻ അവരുടെ ആദ്യ മൈക്രോപ്രോസ്സസറായ ഇന്റൽ 4004 നിർമ്മിച്ചു. 1980 കളുടെ തുടക്കത്തിൽ ഡൈനാമിക് റാൻഡം ആക്സ്സസ് മെമ്മറി ചിപ്പുകളുടെ നിർമ്മാണത്തിലേക്ക് ഇന്റൽ തിരിഞ്ഞു.
മാർക്കറ്റ് ചരിത്രം[തിരുത്തുക]
എസ്റാമും മൈക്രോപ്രോസ്സസറും[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 1.4 1.5 "Intel Corporation 2020 Annual Report Form (10-K)" (PDF). United States Securities and Exchange Commission. January 22, 2021. ശേഖരിച്ചത് January 28, 2021.
- ↑ "INTC / Intel Corp. - EX-21.1 - Intel Corporation Subsidiaries - February 1, 2019". February 1, 2019. ശേഖരിച്ചത് May 12, 2020.
- ↑ Vanian, Jonathan. "Samsung Dethrones Intel As World's Biggest Chip Maker". Fortune.
- ↑ "Intel 2007 Annual Report" (PDF). Intel. 2007. ശേഖരിച്ചത് July 6, 2011.
- ↑ "10-K". 10-K. ശേഖരിച്ചത് June 1, 2019.
- ↑ "Fortune 500 Companies 2018: Who Made the List". Fortune (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). മൂലതാളിൽ നിന്നും നവംബർ 10, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 10, 2018.
- ↑ "Secret of Intel's name revealed". The Inquirer. 2007. Archived from the original on August 11, 2009. ശേഖരിച്ചത് June 11, 2012.
{{cite web}}
: CS1 maint: unfit URL (link) - ↑ Goodin, Dan (September 23, 1998). "Microsoft's holy war on Java". CNET. മൂലതാളിൽ നിന്നും January 16, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 18, 2018.
- ↑ Lea, Graham (December 14, 1998). "USA versus Microsoft: the fourth week". BBC News. ശേഖരിച്ചത് January 7, 2008.
- ↑ "What is 01.org? - 01.org". 01.org. July 13, 2012.
- ↑ Theo Valich (2007-09-19). "Secret of Intel name revealed". The Inquirer. മൂലതാളിൽ നിന്നും 2012-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-09-19.