ഗോൾഡൻ ഗേറ്റ് പാലം
ഗോൾഡൻ ഗേറ്റ് പാലം | |
|---|---|
A view of the Golden Gate Bridge from the Marin Headlands | |
| Coordinates | 37°49′11″N 122°28′43″W / 37.81972°N 122.47861°W |
| Carries | വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സൈക്കിളുകൾക്കുമായി 6 വരി പാതകൾ |
| Crosses | ഗോൾഡൻ ഗേറ്റ് |
| Locale | സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ, മാരിൻ കൗണ്ടി, കാലിഫോർണിയ, യു.എസ്. |
| Maintained by | Golden Gate Bridge, Highway and Transportation District[1] |
| Characteristics | |
| Design | Suspension, truss arch & truss causeways |
| Material | ഉരുക്ക് |
| Total length | 8,981 ft (2,737.4 m),[2] about 1.7 mi (2.7 km) |
| Width | 90 ft (27.4 m) |
| Height | 746 ft (227.4 m) |
| Longest span | 4,200 ft (1,280.2 m)[3] |
| Clearance above | 14 ft (4.3 m) at toll gates, higher truck loads possible |
| Clearance below | 220 ft (67.1 m) at Tide |
| History | |
| Designer | Joseph Strauss, Irving Morrow, and Charles Ellis |
| Construction start | Error: All values must be integers (help) |
| Construction end | April 19, 1937 |
| Opened | May 27, 1937 |
| Statistics | |
| Daily traffic | 110,000[4] |
| Toll | Cars (southbound only) no cash taken, $5.00 (FasTrak), $3.00 (carpools during peak hours, FasTrak only) |
| Designated | June 18, 1987[5] |
| Reference no. | 974 |
| Designated | May 21, 1999[6] |
| Reference no. | 222 |
| Location | |
![]() | |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ സാൻഫ്രാൻസിസ്കോ ഉൾക്കടലിനേയും പസഫിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന ഒരു മൈൽ വീതിയുള്ള (1.6 കിലോമീറ്റർ) കടലിടുക്കായ ഗോൾഡൻ ഗേറ്റിന് കുറുകെ നിർമ്മിച്ചിരിക്കുന്ന തൂക്കുപാലമാണ് ഗോൾഡൻ ഗേറ്റ് പാലം. അമേരിക്കയിലെ നഗരമായ സാൻഫ്രാൻസിസ്കോയെയും കാലിഫോർണിയയിലെ മാരിൻ കൗണ്ടിയേയും തമ്മിൽ ഈ പാലം ബന്ധിപ്പിക്കുന്നു. യുഎസ് റൂട്ട് 101 ഉം കാലിഫോർണിയ സ്റ്റേറ്റ് റൂട്ട് 1 ഉം കടലിടുക്കിലൂടെ കടന്നുപോകുന്നു. ആധുനിക ലോകത്തിലെ അത്ഭുതങ്ങളിൽ ഒന്നായി അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എഞ്ചിനീയേഴ്‌സ് അംഗീകരിച്ച ഈ പാലം സാൻഫ്രാൻസിസ്കോയെയും കാലിഫോർണിയയെയും കുറിക്കുന്ന അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ചിഹ്നങ്ങളിൽ ഒന്നാണ്.[7]
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സാൻ ഫ്രാൻസിസ്കോ, മാരിൻ കൗണ്ടി എന്നിവയ്ക്കിടയിൽ ഒരു സ്ഥിരമായ പാലം എന്ന ആശയം കൂടുതൽ പ്രചാരം നേടിയിരുന്നു, എന്നാൽ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രമാണ് അത്തരമൊരു ബന്ധനം സുസാധ്യമായത്. ജോസഫ് സ്ട്രോസ് പദ്ധതിയുടെ ചീഫ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചപ്പോൾ ലിയോൺ മോയ്‌സിഫ്, ഇർവിംഗ് മോറോ, ചാൾസ് എല്ലിസ് എന്നിവർ ഇതിന്റെ രൂപകൽപ്പനയിൽ ഗണ്യമായ സംഭാവനകൾ നൽകി. 1937 മെയ് 27 ന്[8] പൊതുജനങ്ങൾക്കായി തുറന്ന പാലം, അതിനുശേഷം ദശകങ്ങളായി വിവിധ നവീകരണങ്ങൾക്കും മറ്റ് മെച്ചപ്പെടുത്തൽ പദ്ധതികൾക്കും വിധേയമായിട്ടുണ്ട്.
ഫ്രോമറിന്റെ യാത്രാ ഗൈഡിൽ ഗോൾഡൻ ഗേറ്റ് പാലത്തെ "ലോകത്തിലെ ഏറ്റവും മനോഹരമായ, തീർച്ചയായും ഏറ്റവും ഫോട്ടോയെടുക്കപ്പെട്ട പാലം" എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.[9][10] 1937-ൽ ഉദ്ഘാടനം ചെയ്ത സമയത്ത്, ലോകത്തിലെ ഏറ്റവും നീളമേറിയതും ഉയരമുള്ളതുമായ തൂക്കുപാലമായിരുന്നു ഇത്, യഥാക്രമം 1964-ഉം 1998-ഉം വരെ ഇതിന്റെ പേരിൽ പെരുമയുണ്ടായിരുന്നു. ഇതിന്റെ പ്രധാന സ്പാൻ 4,200 അടി (1,280 മീറ്റർ) ഉം മൊത്തം ഉയരം 746 അടി (227 മീറ്റർ) ഉം ആണ്.[11]
അവലംബം
[തിരുത്തുക]- ↑ "Golden Gate Transportation District". Goldengate.org. Retrieved June 20, 2010.
- ↑ Golden Gate Bridge in the Structurae database
- ↑ Denton, Harry et al. (2004) "Lonely Planet San Francisco" Lonely Planet, United States, ISBN 1-74104-154-6
- ↑ "Annual Vehicle Crossings and Toll Revenues, FY 1938 to FY 2011". Golden Gate Bridge, Highway and Transportation District. Archived from the original on 2014-09-02. Retrieved December 23, 2012.
- ↑ "Golden Gate Bridge". Office of Historical Preservation, California State Parks. Retrieved 2012-10-08.
- ↑ "City of San Francisco Designated Landmarks". City of San Francisco. Retrieved October 21, 2012.
- ↑ "അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എഞ്ചിനീയേഴ്സ്". Asce.org. July 19, 2010. Archived from the original on 2010-08-02. Retrieved സെപ്റ്റംബർ 28, 2013.
- ↑ "Key Dates - Moments & Events | Golden Gate". www.goldengate.org. Archived from the original on June 29, 2021. Retrieved July 9, 2021.
- ↑ Levine, Dan (1993). Frommer's comprehensive travel guide, California '93. New York: Prentice Hall Travel. p. 118. ISBN 0-671-84674-4.
- ↑ McGrath, Nancy (1985). Frommer's 1985-86 guide to San Francisco. New York: Frommer/Pasmantier Pub. p. 10. ISBN 0-671-52654-5.
- ↑ "Golden Gate Bridge". history.com. 2019. Archived from the original on June 13, 2022. Retrieved June 29, 2020.
