ചൂത്
(Gambling എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
പണമുൾപ്പടെ എന്തും ഈടായി വാതുവെച്ച്, ആകസ്മികമായ അന്ത്യഫലത്തെ ആശ്രയിച്ച് ഈട് പറ്റുന്ന പ്രവൃത്തിയാണ് ചൂത്. ഇതുമൂലം കൂടുതൽ മുതൽ കൈവരുകയോ നഷ്ടപ്പെടുകയോ ചെയ്യാം. അന്ത്യഫലം വളരെ കുറഞ്ഞ സമയത്തിനകം പുറത്തുവരുന്നു. ഇത്തരത്തിലുള്ള എല്ലാ പ്രവൃത്തിയെയും ചൂതാട്ടം എന്നു പറയുന്നു. ഇവ വിനോദമായും കളികളായും കാണപ്പെടുന്നു. പകിട ചതുരംഗം ചീട്ട് എന്നിവ വാതുവെച്ച് നടപ്പാക്കപ്പെട്ടാൽ ചൂതാട്ടമാണ്. വാണിജ്യാടിസ്ഥാനത്തിലും ചൂതാട്ടം നടത്തപ്പെടുന്നു, കസിനോകൾ ഇതിനുദാഹരണമാണ്.
പുരാണത്തിൽ[തിരുത്തുക]
മഹാഭാരതത്തിൽ പാണ്ഡവർ കൗരവരോട് പകിട ചൂതാട്ടം നടത്തുകയും സ്വന്തം രാജ്യം ധനം എന്നിവ നഷ്ടപ്പെടുത്തുകയും ചെയ്തു. ഇത് കുരുക്ഷേത്ര യുദ്ധത്തിനു വഴിതെളിക്കുകയും ചെയ്തു.