ഗെയ്ൽ (ഇന്ത്യ) ലിമിറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(GAIL(INDIA) Limited എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗെയിൽ(ഇന്ത്യ) ലിമിറ്റഡ്
പൊതുമേഖല സ്ഥാപനം
Traded asബി.എസ്.ഇ.: 532155
എൻ.എസ്.ഇ.GAIL
എൽ.എസ്.ഇGAID
BSE SENSEX Constituent
വ്യവസായംഊർജ്ജം
സ്ഥാപിതംഓഗസ്റ്റ് 1984 (1984-08)
ആസ്ഥാനംന്യൂഡൽഹി, ഇന്ത്യ
പ്രധാന വ്യക്തി
ബി. സി. ത്രിപാഠി
(ചെയർമാൻ & എംഡി)[1]
ഉത്പന്നംപ്രകൃതിവാതകം,
ലിക്വിഡ് ഹൈഡ്രോ കാർബൺ,
പെട്രോ കെമിക്കൽസ്
സേവനങ്ങൾഎൽപിജി ട്രാൻസ്മിഷൻ,
വൈദ്യുതി ഉത്പാദനം,
സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ
വരുമാനംDecrease54,556 കോടി (US$8.5 billion) (2017-2018)[2]
Increase 6,936 കോടി (US$1.1 billion) (2017-2018)[2]
Increase 4,799 കോടി (US$750 million) (2017-2018)[2]
മൊത്ത ആസ്തികൾIncrease58,082 കോടി (US$9.1 billion) (2018)[2]
ഉടമസ്ഥൻഭാരത സർക്കാർ
Number of employees
4,355 (2017)[3]
വെബ്സൈറ്റ്www.gailonline.com/final_site/index.html Edit this on Wikidata

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല പ്രകൃതി വാതക ഉൽപ്പാദന-വിതരണ കമ്പനിയാണ് ഗെയ്ൽ (ഇന്ത്യ) ലിമിറ്റഡ് (ഗെയ്ൽ) (മുൻപ് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്). ഡൽഹിയിലാണ് ഗെയിലിന്റെ ആസ്ഥാനം.

പ്രകൃതിവാതകം, ലിക്വിഡ് ഹൈഡ്രോകാർബൺ, ദ്രവീകൃത പെട്രോളിയം ഗ്യാസ് ട്രാൻസ്മിഷൻ, പെട്രോകെമിക്കൽ , സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ, പര്യവേക്ഷണം, ഉൽപ്പാദനം, ഗെയ്ൽറ്റേൽ, വൈദ്യുതോൽപ്പാദനം എന്നീ മേഖലകളിൽ ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നു. 2013 ഫെബ്രുവരി 1 ന് ഭാരത സർക്കാരിന്റെ മഹാരത്ന പദവി ലഭിച്ചു.[4][5] ട്രസ്റ്റ് റിസർച്ച് അഡ്വൈസറി നടത്തിയ പഠനത്തിന്റെ ബ്രാൻഡ് ട്രസ്റ്റ് റിപ്പോർട്ട് 2014 അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളുടെ പട്ടികയിൽ ഗെയിൽ 131-ആം സ്ഥാനത്താണ്.[6]

ചരിത്രം[തിരുത്തുക]

പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം (MoP & NG) യുടെ കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമായി 1984 ആഗസ്റ്റിലാണ് ഗെയ്ൽ (ഇന്ത്യ) ലിമിറ്റഡ് സ്ഥാപിതമായത്. മുൻപ് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. ഹജീറ-വിജയപുർ-ജഗദീഷ്പുർ പൈപ്പ് ലൈൻ പദ്ധതിയുടെ നിർമ്മാണവും പ്രവർത്തനവും പരിപാലനവുമായിരുന്നു ഗെയിൽ ഏറ്റെടുത്ത ആദ്യ ഉത്തരവാദിത്തം. ലോകത്തിലെ ഏറ്റവും വലിയ ക്രോസ്-രാജ്യ പ്രകൃതി വാതക പൈപ്പ്ലൈൻ പ്രോജക്ടുകളിൽ ഒന്നായിരുന്നു ഇത്. 1750 കിലോമീറ്റർ ദൈർഖ്യമുള്ള ഈ പൈപ്പ് ലൈൻ പദ്ധതി എകദേശം ₹17 ബില്യൺ ചിലവിൽ 1991-ൽ യാഥാർത്യമായി.

അവലംബം[തിരുത്തുക]

  1. "GAIL Management". GAIL (India) Limited. മൂലതാളിൽ നിന്നും 21 ജൂൺ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 ജൂൺ 2014. CS1 maint: discouraged parameter (link)
  2. 2.0 2.1 2.2 2.3 http://gailonline.com/pdf/InvestorsZone/Investor%20Presentation%20-H1%20FY19.pdf
  3. http://www.gailonline.com/final_site/pdf/InvestorsZone/AnnualReports/Annual_Report_2017.pdf
  4. "Govt grants Maharatna status to BHEL, GAIL". Business Standard. 1 February 2013. ശേഖരിച്ചത് 14 June 2014. CS1 maint: discouraged parameter (link)
  5. "The Global 2000". Forbes.com. Forbes.com LLC. 29 March 2007. ശേഖരിച്ചത് 6 August 2012. CS1 maint: discouraged parameter (link)
  6. "India's Most Trusted brands 2014". മൂലതാളിൽ നിന്നും 2 May 2015-ന് ആർക്കൈവ് ചെയ്തത്.