Jump to content

യൂറോപ്പ (ഉപഗ്രഹം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Europa (moon) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Europa
True color image taken by the Galileo probe
Europa, as seen by the Galileo spacecraft
കണ്ടെത്തൽ
കണ്ടെത്തിയത്ഗലീലിയോ ഗലീലി
Marius, Simon
കണ്ടെത്തിയ തിയതിJanuary 8, 1610[1]
വിശേഷണങ്ങൾ
Jupiter II
AdjectivesEuropan
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[4]
ഇപ്പോക്ക് January 8, 2004
Periapsis664 862 km[2]
Apoapsis676 938 km[2]
പരിക്രമണപാതയുടെ ശരാശരി ആരം
670 900 km[3]
എക്സൻട്രിസിറ്റി0.009[3]
3.551 181 d[3]
13.740 km/s[3]
ചെരിവ്0.470° (to Jupiter's equator)[3]
ഉപഗ്രഹങ്ങൾവ്യാഴം
ഭൗതിക സവിശേഷതകൾ
ശരാശരി ആരം
1569 km (0.245 Earths)[3]
3.09×107 km2 (0.061 Earths)[5]
വ്യാപ്തം1.593×1010 km3 (0.015 Earths)[5]
പിണ്ഡം4.80×1022 kg (0.008 Earths)[3]
ശരാശരി സാന്ദ്രത
3.01 g/cm3[3]
1.314 m/s2 (0.134 g)[2]
2.025 km/s[2]
Synchronous[6]
0.1°[7]
അൽബിഡോ0.67 ± 0.03[8]
ഉപരിതല താപനില min mean max
Surface ~50 K[9] 102 K 125 K
5.29 (opposition)[8]
അന്തരീക്ഷം
പ്രതലത്തിലെ മർദ്ദം
0.1 µPa (10-12 bar)[10]

വ്യാഴത്തിന്റെ ആറാമത്തെ ഉപഗ്രഹമാണ് യൂറോപ്പ (Europa pronounced /jʊˈroʊpə/ ( listen);ഗ്രീക്ക് Ευρώπη). ഗലീലിയോയാണ്‌ 1610 -ൽ യൂറോപ്പ കണ്ടെത്തിയത്. അയോ, കാലിസ്‌റ്റോ, ഗാനിമേഡ് എന്നിവയുൾപ്പെടുന്ന ഗലീലയൻ ഉപഗ്രഹങ്ങളിൽ ഒന്നാണിത്. സയ്‌മൻ മാരിയസ് എന്ന ജർമൻ വാനനിരീക്ഷകനും ഇതേ കാലയളവിൽ ഈ കണ്ടെത്തൽ നടത്തിയതായി കരുതപ്പെടുന്നു. ഫെനീഷ്യൻ - ഗ്രീക്ക് കഥകളിലെ നായിക യൂറോപ്പയുടെ പേരിൽ നിന്നാണ് ഈ ഉപഗ്രഹത്തിനു പേര് നല്കപെട്ടത്‌.

സൗരയൂഥത്തിലെ ഏറ്റവും വലിയ ആറാമത്തെ ഉപഗ്രഹമായ യൂറോപ്പയുടെ ശരാശരി വ്യാസം 3,100 കിലോമീറ്ററാണ്‌, ഇത് ചന്ദ്രന്റെ വ്യാസത്തിനേക്കാൾ അല്പം കുറവാണ്‌. സിലികേറ്റ് പാറകളാൽ നിർമ്മിക്കപ്പെട്ട യൂറോപ്പയ്ക്ക് ഇരുമ്പിന്റെ കാമ്പ് ഉണ്ടെന്ന് കരുതപ്പെടുന്നു. അന്തരീക്ഷത്തിന്റെ പ്രധാനഭാഗം ഓക്സിജൻ ആണ്‌. വളരെ മിനുസമുള്ള ഇതിൻറെ പ്രതലം ഐസ്കൊണ്ടാണ് നിർമ്മിക്കപെട്ടിരിക്കുന്നത്.പൊട്ടലുകളും,കീറലുകളും,നീളമുള്ള അടയാളങ്ങളും നിറഞ്ഞ യൂറോപ്പയുടെ പ്രതലത്തിൽ ഗർത്തങ്ങൾ താരതമ്യേന കുറവാണ്. ഐസ് ഉൾക്കൊള്ളുന്ന സമനിരപ്പായ പ്രതലത്തോടുകൂടിയതിനാൽ ഇതിനടിയിൽ ജലം നിറഞ്ഞ സമുദ്രം ഉണ്ടാവാനിടയുണ്ടെന്നും ഭൂമിക്ക് പുറത്ത് ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഒന്നാണിതെന്നും കരുതിവരുന്നു .[11]

കുറഞ്ഞ പ്രായവും മിനുസമുള്ള പ്രതലവും യൂറോപ്പയുടെ ഉപരിതലത്തിനു കീഴെയുള്ള ജലം നിറഞ്ഞ സമുദ്രത്തിൻറെ തെളിവുകൾ ആകാമെന്ന നിഗമനത്തിലേക്കും തുടർന്ന് ഭൂമിക്കുപുറത്ത് ജീവന്റെ സാധ്യതയിലെക്കും വിരൽ ചൂണ്ടുന്നു. വ്യാഴവും മറ്റു സമീപ ഉപഗ്രഹങ്ങളും ചേർന്ന് ഉണ്ടാക്കുന ശക്തമായ ഗുരുത്വാകർഷണം ഭൂമിയിലെ വേലിയേറ്റ വേലിയിറക്ക സമാനമായ പ്രതിപാസത്തിനു കാരണമാകുന്നതായും അതുമൂലമുണ്ടാകുന്ന ഘർഷണം ജലത്തിന് നിലനിൽക്കാൻ ആവശ്യമായ താപം സൃഷ്ടിക്കുകയും ചെയ്യുന്നതായി കരുതപെടുന്നു. കൂടാതെ ഇത് ഭൂമിയിലെ ഫലകചലനങ്ങൾ പോലുള്ള ചലനങ്ങൾക്ക് കാരണമാകുന്നതായും കരുതുന്നു.

ചില ബഹിരാകാശ പേടകങ്ങൾ യൂറോപ്പയെ കുറിച്ച് പഠിക്കുകയും വിവരം നൽകുകയും ചെയ്തിട്ടുണ്ട്. നാസയുടെ ഗലീലിയോ എന്ന പേടകമാണ് ഇതിൽ പ്രധാനം. യൂറോപ്പയുടെ സവിശേഷതകൾ അതിനെകുറിച്ചുള്ള കൂടുതൽ പഠനത്തിനു വഴിതെളിയിക്കുകയും ചെയ്തിട്ടുണ്ട്. നാസ 2016 - ൽ വിക്ഷേപിക്കും എന്ന് കരുതുന്ന Europa -Jupitar System Mission ആണ് ഇതിൽ ഏറ്റവും പ്രധാനം. 2019 ഓടെ യൂറോപ്പയിലെ ജീവന്റെ സാധ്യതയെപറ്റി ഇത് മൂലം ഒരു ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജലസാന്നിദ്ധ്യം[തിരുത്തുക]

യൂറോപ്പയിൽ ജലസാന്നിദ്ധ്യമുള്ളതായി നാസയുടെ ഹബിൾ പഠനങ്ങളിലൂടെ സ്ഥിരീകരിച്ചു.[12] ഇതിന്റെ പ്രതലത്തിൽ നിന്നും നീരാവി 200കി.മീറ്ററോളം ഉയരുകയും മഴപോലെ തിരിച്ചു പതിക്കുന്നതുമാണ് ഹബിൾ ദൂരദർശിനി നിരീക്ഷിച്ചത്. യൂറോപ്പയിലെ സമുദ്രത്തിൽ ഭൂമിയിലെ സമുദ്രത്തിൽ ഉള്ളതിനെക്കാൾ രണ്ടു മടങ്ങ് ജലം ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പ്രതലം തുരന്നു നോക്കാതെ ഉയരുന്ന നീരാവിയുടെ അളവും തീവ്രതയും മറ്റും നോക്കിയാണ് ഇത് ഗണിച്ചെടുത്തിട്ടുള്ളത്. ഈ സമുദ്രത്തെ പൊതിഞ്ഞു കിടക്കുന്ന മഞ്ഞുപാളിയുടെ കനം എത്രയെന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ബാൾട്ടിമോറിൽ സ്ഥിതി ചെയ്യുന്ന സ്പെയ്സ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ വില്യം സ്പാർക്ക്സിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്.

2005ൽ നാസയുടെ കാസിനി ബഹിരാകാശ പേടകം യൂറോപ്പയുടെ പ്രതലത്തിൽ നിന്നുയരുന്ന നീരാവിയെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിരുന്നു. അന്നുമുതൽ തന്നെ ഇവിടത്തെ സമുദ്രത്തെ കുറിച്ചും ജീവസാന്നിദ്ധ്യത്തെ കുറിച്ചുമുള്ള ചർച്ചക്കളും ആരംഭിച്ചു. 2012ൽ ലോറൻസ് റോത്ത് ഈ നീരാവിച്ചുരുളുകൾ 160കി.മീറ്റർ വരെ ഉയരുന്നുണ്ടെന്നു കണ്ടെത്തി.[12] കൂടുതൽ പഠനങ്ങൾക്കായി 2018ൽ വിക്ഷേപിക്കുന്ന ജയിംസ്‌വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിലെ ഇൻഫ്രാറെഡ് നിരീക്ഷണസംവിധാനം ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട തെളിവുകൾ ശേഖരിക്കാനാവും.[13]

അവലംബം[തിരുത്തുക]

 1. Blue, Jennifer (November 9, 2009). "Planet and Satellite Names and Discoverers". USGS. Retrieved 2010-01-22.
 2. 2.0 2.1 2.2 2.3 Calculated on the basis of other parameters
 3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 "Overview of Europa Facts". NASA. Archived from the original on 1997-01-05. Retrieved 2010-01-22.
 4. "JPL HORIZONS solar system data and ephemeris computation service". Solar System Dynamics. NASA, Jet Propulsion Laboratory. Retrieved 2010-01-22.
 5. 5.0 5.1 Using the mean radius
 6. See Geissler et al. (1998) in orbit section for evidence of non-synchronous orbit.
 7. Bills, Bruce G. (2005). "Free and forced obliquities of the Galilean satellites of Jupiter". Icarus. 175: 233–247. doi:10.1016/j.icarus.2004.10.028.
 8. 8.0 8.1 Yeomans, Donald K. (2006-07-13). "Planetary Satellite Physical Parameters". JPL Solar System Dynamics. Retrieved 2010-01-22.
 9. McFadden, Lucy-Ann; Weissman, Paul; and Johnson, Torrence (2007). The Encyclopedia of the Solar System. Elsevier. p. 432.{{cite book}}: CS1 maint: multiple names: authors list (link)
 10. McGrath (2009). "Atmosphere of Europa". In Pappalardo, Robert T.; McKinnon, William B.; and Khurana, Krishan K. (ed.). Europa. University of Arizona Press. ISBN 0-816-52844-6.{{cite book}}: CS1 maint: multiple names: editors list (link)
 11. Tritt, Charles S. (2002). "Possibility of Life on Europa". Milwaukee School of Engineering. Archived from the original on 2007-06-09. Retrieved 2010-01-22.
 12. 12.0 12.1 NASA’s Hubble Spots Possible Water Plumes Erupting on Jupiter's Moon Europa[1]
 13. NASA's Hubble Spots Possible Water Plumes Erupting on Jupiter's Moon Europa - HubbleSite[2]


സൗരയൂഥം
സൂര്യൻബുധൻശുക്രൻചന്ദ്രൻഭൂമിഫോബോസും ഡെയ്മോസുംചൊവ്വസെറെസ്ഛിന്നഗ്രഹവലയംവ്യാഴംവ്യാഴത്തിന്റെ ഉപഗ്രഹങ്ങൾശനിശനിയുടെ ഉപഗ്രഹങ്ങൾയുറാനസ്യുറാനസിന്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺകാരോൺപ്ലൂട്ടോകുയ്പർ വലയംഡിസ്നോമിയഈറിസ്The scattered discഊർട്ട് മേഘം
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം
"https://ml.wikipedia.org/w/index.php?title=യൂറോപ്പ_(ഉപഗ്രഹം)&oldid=3799382" എന്ന താളിൽനിന്ന് ശേഖരിച്ചത്