Jump to content

എലിനോറ ഡൂസേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eleonora Duse എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എലിനോറ ഡൂസേ
ജനനം
Eleonora Giulia Amalia Duse

(1858-10-03)3 ഒക്ടോബർ 1858
മരണം21 ഏപ്രിൽ 1924(1924-04-21) (പ്രായം 65)

എലിനോറ ഡൂസേ (1858 ഒക്ടോബർ 3 – 1924 ഏപ്രിൽ 21) ഒരു ഇറ്റാലിയൻ നടിയായിരുന്നു. അഭിനേതാക്കളായ മാതാപിതാക്കളോടൊപ്പം കുട്ടിക്കാലത്തുതന്നെ അവർ ഇറ്റലിയിലുടനീളം സഞ്ചരിച്ചു. 1879-ൽ ഗിയോവന്നി ഇമ്മാനുവലിന്റെ നാടകക്കമ്പനിയിൽ ചേർന്നു.

സ്വന്തമായി നാടകമ്പനി രൂപീകരിച്ചു

[തിരുത്തുക]

ഡെസ്ഡമോണയുടേയും ഒഫീലിയയുടേയും റോളിൽ അഭിനയിച്ച എലിനോറ ജനശ്രദ്ധ ആകർഷിച്ചു. എമിലി സോളയുടെ തെരേസെ റാക്വിനിൽ അഭിനയിച്ചതോടെയാണ് മുൻനിരയിലെത്തിച്ചേർന്നത്. 1884-ൽ വെർഗയുടെ കവലീരിയ റസ്റ്റിക്കാനായിലൂടെ മികച്ച അഭിനയം കാഴ്ചവച്ചു. ഇതേത്തുടർന്ന് തെക്കനമേരിക്കയിലും മറ്റും പര്യടനം നടത്തി. 1887-ൽ പ്രസിദ്ധനടനായ ഫ്ലാവിയോ ആന്റോയുമായി ചേർന്ന് ഒരു നാടക കമ്പനി രൂപീകരിക്കുകയും ഫ്രഞ്ച് നാടകകൃത്തുക്കളായ സാർദോ, ഡൂമാ മുതലായവരുടെ രചനകൾ രംഗത്ത് അവതരിപ്പിക്കുകയും ചെയ്തു.

നാടകരംഗത്ത് വിപ്ലവകരമായ പരിവർത്തനം

[തിരുത്തുക]
എലിനോറ ഡൂസേ

സംഗീതരചയിതാവായ അറിഗോ ബോയ്തോയുമായി അടുത്തബന്ധം പുലർത്തിയിരുന്ന എലിനോറ അദ്ദേഹം പരിഭാഷപ്പെടുത്തിയ ഷെയ്ക്സ്പിയറുടെ ആന്റണി ആൻഡ് ക്ലിയോപാട്ര രംഗത്ത് അവതരിപ്പിച്ചു. 1888-ൽ മിലാനിലാണ് നാടകം ആദ്യമായി അരങ്ങേറിയത്. 1893-ൽ ലണ്ടനിലും അവതരിപ്പിക്കുകയുണ്ടായി. 1891-ൽ സെന്റ് പീറ്റേഴ്സ്ബർഗിൽ ലാ സിനോറാ ഡെല്ലെ കമീലി അവതരിപ്പിച്ചതോടെ എലിനോറയുടെ പ്രശസ്തി വർധിക്കുകയും അതിനെത്തുടർന്ന് യൂറോപ്പിലും അമേരിക്കയിലും നിരവധി പര്യടനങ്ങൾ നടത്തുകയും ചെയ്തു. പ്രസിദ്ധ ഇറ്റാലിയൻ കവിയും നാടകകൃത്തുമായ ഗബ്രിയേൽ ഡി അനൻസിയോയുടെ ഉറ്റസുഹൃത്തായി മാറിയ എലിനോറ നാടകരംഗത്ത് വിപ്ലവകരമായ ഒരു പരിവർത്തനത്തിനുവേണ്ടി പ്രയത്നിച്ചു. അനൻസിയോയുടെ ലാ സിറ്റാമോർട്ടാ 1898-ൽ പാരീസിൽ അവതരിപ്പിച്ചു. ഇദ്ദേഹത്തിന്റെ മറ്റു ചില നാടകങ്ങളിലും എലിനോറ അഭിനയിക്കുകയുണ്ടായി. തുടർന്ന് ഇബ്സന്റെ ഡോൾസ് ഹൗസ്, ഹെഡ്ഡാ ഗാബ്ലർ മുതലായ നാടകങ്ങളും എലിനോറ രംഗത്തവതരിപ്പിച്ചു. എലിനോറയുടെ അഭിനയശൈലിയെ പ്രസിദ്ധ നാടകകൃത്തായ ബർണാഡ് ഷാ വളരെയധികം പുക്ഴത്തിയിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡൂസേ, എലിനോറ (1858 - 1924) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=എലിനോറ_ഡൂസേ&oldid=3372769" എന്ന താളിൽനിന്ന് ശേഖരിച്ചത്