e (ഗണിതം)
ദൃശ്യരൂപം
ഗണിതത്തിലെ ഒരു സുപ്രധാന സ്ഥിരാങ്കമാണ് e. ഇതിന്റെ വില ഏതാണ്ട് 2.718 ആണ്[1].
e യെ പല രീതിയിൽ നിർവചിക്കാം, ഉദാഹരണമായി:
- സ്വാഭാവിക ലോഗരിതത്തിന്റെ വില 1 ആയ ഒരേയൊരു സംഖ്യ. സ്വാഭാവിക ലോഗരിതത്തിന്റെ ആധാരമാണ് e.
- ഫാക്റ്റോറിയലുകളുടെ വ്യുൽക്രമങ്ങളുടെ അനന്തശ്രേണിയുടെ തുക:
- എന്ന വ്യഞ്ജകത്തിന്റെ അനന്തതയോടടുക്കുമ്പോഴുള്ള സീമ. കൂട്ടുപലിശയുമായി ബന്ധപ്പെട്ട കണക്കുകളിൽ ഈ വ്യഞ്ജകവും eയും പ്രത്യക്ഷപ്പെടുന്നു.
ഓയ്ലർ സംഖ്യ എന്നു പേരിലും നേപ്പിയർ സംഖ്യ എന്ന പേരിലും e അറിയപ്പെടുന്നു. ഗണിതത്തിലെ വിവിധ മേഖലകളിൽ പ്രത്യക്ഷപ്പെടുന്ന ഈ സംഖ്യ അഭിന്നകവും അപ്രാപ്യവുമാണ്. 50 അക്കങ്ങൾ വരെയുള്ള eയുടെ വില
2.71828182845904523536028747135266249775724709369995...
ആണ് (പൂർണ്ണസംഖ്യകളുടെ അനുക്രമങ്ങളുടെ ഓൺലൈൻ വിജ്ഞാനകോശത്തിൽ A001113).