ജോൺ നേപ്പിയർ
John Napier | |
---|---|
![]() John Napier (1550-1617) | |
ജനനം | 1550 Merchiston Tower, Edinburgh, Scotland |
മരണം | 4 April, 1617 Edinburgh, Scotland |
താമസം | Scotland |
ദേശീയത | Scottish |
മേഖലകൾ | Mathematician |
ബിരുദം | St Andrews University |
അറിയപ്പെടുന്നത് | Logarithms Napier's bones Decimal notation |
സ്വാധീനിക്കപ്പെട്ടിട്ടുള്ളത് | Henry Briggs |
ലോഗരിതം എന്ന ഗണിതശാസ്ത്രവിഭാഗത്തിന് തുടക്കം കുറിക്കുകയും ഗണിതശാസ്ത്രശാഖക്ക് വളരെയധികം സംഭാവനകൾ നൽകുകയും ചെയ്ത സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞൻ ആയിരുന്നു ജോൺ നേപ്പിയർ.
ജീവചരിത്രം[തിരുത്തുക]
ആർകിബാൾഡ് നേപ്പിയന്റെയും ജാനറ്റിന്റേയും മകനായി 1550-ൽ സ്കോട്ട്ലന്റിലെ എഡിൻബറോയിൽ ജനിച്ചു. എഡിൻബറോ സ്കൂളിൽ 13-ആം വയസ്സിൽ പഠനം പൂർത്തിയാക്കുകയും സെന്റ് ആൻഡ്രൂസ് സർവകലാശാലയിൽ ഉപരിപഠനത്തിനു ചേരുകയും ചെയ്തു. ഗണിതവിഷയങ്ങൾ അല്ലാതെ വേറൊരു വിഷയത്തിലും താത്പര്യമില്ലാഞ്ഞതിനാൽ അദ്ദേഹത്തിന് അവിടെനിന്നും ബിരുദം നേടുവാൻ കഴിഞ്ഞില്ല. വളരെയധികം സഞ്ചാരപ്രിയനായിരുന്നു നേപ്പിയർ. ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുകയും പല വ്യക്തികളുമായും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
1571-ൽ സ്വദേശമായ എഡിൻബറോയിൽ തിരിച്ചെത്തുകയും അതിന്റെ അടുത്ത വർഷം വിവാഹിതനാകുകയും ചയ്തു. അതിനുശേഷം കുറച്ചുനാൾ പിതാവിന്റെ കൂടെ കാർഷികവൃത്തിയിൽ ഏർപ്പെടുകയും ചെയ്തു. കൃഷിപ്പണി, കൃഷിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിലൂടെ സസ്യങ്ങളുടേ വളർച്ചയിൽ കറിയുപ്പിനുള്ള പ്രാധാന്യം മനസ്സിലാക്കുന്നതിന് വഴിതെളിച്ചു. വെള്ളത്തെ മുകളിലേക്ക് കയറ്റുന്നതിനായി ഹൈഡ്രോളിക് സ്ക്രൂ എന്ന ഉപകരണം നിർമ്മിക്കുകയും ചെയ്തു. e ആധാരമാക്കിയുള്ള ലോഗരിതം (Natural Logarithm) എന്ന ഗണിത ശാഖയുടെ ഉപജ്ഞാതാവായിരുന്നു ജോൺ നേപ്പിയർ.
"ഡിസ്ക്രിപ്റ്റോ", കൺസ്ട്രക്റ്റോ" എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ്, യുദ്ധാവശ്യങ്ങൾക്കായുള്ള ഉപകരണങ്ങളുടെ നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനായിത്തീർന്ന അദ്ദേഹം 1617-ൽ അന്തരിച്ചു.