ഡോക്ടർ ഷിവാഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Doctor Zhivago എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോക്ടർ ഷിവാഗോ
Doctor Zhivago-1st edition.jpg
First edition cover
കർത്താവ്ബോറിസ് പാസ്തനാർക്ക്
യഥാർത്ഥ പേര്Доктор Живаго (in Russian)'
രാജ്യംItaly
ഭാഷറഷ്യൻ ഭാഷ
സാഹിത്യവിഭാഗംചരിത്രാഖ്യായിക, Romantic novel
പ്രസാധകർFeltrinelli (first edition), Pantheon Books
പ്രസിദ്ധീകരിച്ച തിയതി
1957
മാധ്യമംPrint (Hardback & Paperback)
ഏടുകൾ592 (Pantheon)
ISBNNA (Feltrinelli) & ISBN 0-679-77438-6 (Pantheon)

ബോറിസ് പാസ്റ്റർനാക് രചിച്ച ഒരു റഷ്യൻ നോവലാണ് ഡോക്ടർ ഷിവാഗോ. ഈ കൃതി 1957-ൽ ഇറ്റലിയിൽ പ്രകാശനം ചെയ്യപ്പെട്ടു. 1958-ൽ അന്യഭാഷകളിലേക്കും വിവർത്തനം നടത്തിയിട്ടുണ്ട്. ഡോക്ടർ ഷിവാഗോയുടെ കർത്താവെന്ന നിലയിൽ 1958-ൽ പാസ്റ്റർനാക് നോബൽ സമ്മാന ജേതാവായി. 1965-ൽ ഈ നോവൽ ഡേവിഡ് ലീൻ ചലച്ചിത്രമാക്കി.

നോവലിലെ പ്രതിപാദ്യം[തിരുത്തുക]

ഭാഗികമായി ആത്മകഥാംശം ഉൾക്കൊള്ളുന്ന ഈ നോവലിന് ഐതിഹാസിക മാനം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര കഥാപാത്രമായ യൂറിഷിവാഗോ കവിയും ചിന്തകനും ഭിഷഗ്വരനുമാണ്. യുദ്ധകാലസംഭവങ്ങൾ ശിഥിലമാക്കുന്ന ഷിവാഗോയുടെ ജീവിതവും വിപ്ലവനായകനായ പാഷയുടെ പത്നിയായ ലാറയോടുള്ള തീവ്രമായ അനുരാഗവുമാണ് നോവലിൽ പ്രതിപാദിക്കപ്പെടുന്നത്.ബോൾഷെവിക് വിപ്ലവകാരികളുടെ അതിക്രൂരമായ പീഡനത്തിനു വിധേയനാകുന്ന ഷിവാഗോ വനാന്തർഭാഗത്തുള്ള തടവറയിൽനിന്നു രക്ഷപ്പെടുകയും റഷ്യൻ പ്രദേശത്ത് അലഞ്ഞു നടക്കുകയും ചെയ്യുന്നു. മോസ്കോയിലെത്തിയതോടെ പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കാൻ തീരുമാനിക്കുന്നുവെങ്കിലും വിധിവൈപരീത്യത്താൽ പരമദാരിദ്യത്തിലും ഹൃദയസംബന്ധമായ രോഗാവസ്ഥയിലും പെട്ട് ഷിവാഗോ ദയനീയമായി മരണമടയുന്നു. വേർപിരിഞ്ഞുപോയ കാമുകിയായ ലാറ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തുന്നു. രണ്ടാംലോക യുദ്ധാവസാനം ഷിവാഗോയുടെ സുഹൃത്തുകൾ മാതൃരാജ്യത്തിന്റെ ഭാവിയെക്കുറിച്ചു വിലപിക്കുന്ന അവസ്ഥയോടെ നോവൽ പരിസമാപ്തിയിലെത്തുന്നു.

ആത്മകഥാംശം[തിരുത്തുക]

യൂറി ഷിവാഗോയെന്ന നായകൻ ഗ്രന്ഥകർത്താവിനെത്തന്നെ യാണ് പ്രതിനിധാനം ചെയ്യുന്നത്. റഷ്യൻ വിപ്ലവം ജനജീവിതത്തെ ക്ലേശപൂർണവും അസ്ഥിരവും അശാന്തവുമാക്കിത്തീർത്തെന്ന് പാസ്റ്റർനാക് വിശ്വസിക്കുന്നു. പതിനേഴു ഭാഗങ്ങളുള്ള ഈ നോവലിന്റെ അവസാനഭാഗത്ത് കഥാനായകൻ രചിച്ച ഹൃദയഹാരിയായ 25 പദ്യങ്ങൾ ചേർത്തിരിക്കുന്നു. റഷ്യൻ വിപ്ലവ കാലത്തെ അധികാരവർഗത്തിനെതിരായി വിമർശനമുയർത്തുന്ന ഈ നോവൽ പുസ്തക വില്പനയിൽ ഏറെക്കാലം റെക്കോർഡ് നിലനിറുത്തിയിരുന്നു.

മലയാള പരിഭാഷ[തിരുത്തുക]

മുട്ടത്തുവർക്കി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ 'ഡോക്ടർ ഷിവാഗോ' ഡി.സി. ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.[1]

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോക്ടർ ഷിവാഗോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡോക്ടർ_ഷിവാഗോ&oldid=3705615" എന്ന താളിൽനിന്ന് ശേഖരിച്ചത്