ദിവ്യ ഗോകുൽനാഥ്
ദിവ്യ ഗോകുൽനാഥ് | |
---|---|
ദേശീയത | Indian |
കലാലയം | R.V. College of Engineering |
തൊഴിൽ | Entrepreneur, educator |
സജീവ കാലം | 2008–present |
സ്ഥാനപ്പേര് | Director and co-founder of Byju's |
ജീവിതപങ്കാളി(കൾ) | Byju Raveendran |
കുട്ടികൾ | 2 |
വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജൂസിൻ്റെ സഹസ്ഥാപകയും ഡയറക്ടറുമായ ഒരു ഇന്ത്യൻ സംരംഭകയും അധ്യാപികയുമാണ് ദിവ്യ ഗോകുൽനാഥ്.[2]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]ബെംഗളൂരുവിലാണ് ദിവ്യ ഗോകുൽനാഥ് ജനിച്ചത്.[3] അച്ഛൻ അപ്പോളോ ആശുപത്രിയിൽ നെഫ്രോളജിസ്റ്റാണ്, അമ്മ ദൂരദർശനിൽ പ്രോഗ്രാമിംഗ് എക്സിക്യൂട്ടീവ് ആയിരുന്നു.[3][4] അവർ മാതാപിതാക്കളുടെ ഏകമകളാണ്.[5]
ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ദിവ്യ ബെംഗളൂരുവിലെ ആർവി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബയോടെക്നോളജിയിൽ ബി ടെക്ക് ബിരുദം നേടി.[3][6] 2007 ൽ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ജി.ആർ.ഇ പരീക്ഷ തയ്യാറെടുക്കവേ, അവിടുത്തെ അധ്യാപകനും തൻ്റെ ഭാവി ഭർത്താവുമായ ബെജു രവീന്ദ്രനെ കണ്ടുമുട്ടി.[3][7] ജി ആർ ഇ കോഴ്സ് പഠിക്കവേ ക്ലാസുകൾക്കിടയിലുള്ള ഇടവേളകളിലെ ചോദ്യങ്ങൾ ശ്രദ്ധിച്ച അധ്യാപകൻ ബൈജു രവീന്ദ്രൻ ദിവ്യയെ ഒരു അധ്യാപികയാകാൻ പ്രോത്സാഹിപ്പിച്ചു.[3] ജി.ആർ.ഇ സെലക്ഷൻ കിട്ടിയെങ്കിലും അത് വേണ്ടെന്ന് വെച്ച് ബൈജൂസിൽ അദ്ധ്യാപികയായി തുടർന്നു.[8]
അദ്ധ്യാപികയെന്ന നിലയിൽ അവരുടെ കരിയർ 2008 ൽ തൻ്റെ 21 ആം വയസ്സിൽ ആരംഭിച്ചു.[3][9][6] 2020 ൽ അവർ ഫോർച്യൂൺ ഇന്ത്യയോട് ഇങ്ങനെ പറഞ്ഞു, “100 വിദ്യാർത്ഥികളുള്ള ഓഡിറ്റോറിയം സ്റ്റൈൽ ക്ലാസായിരുന്നു അത്. അവർ എന്നെക്കാൾ കുറച്ച് വയസ്സ് മാത്രം പ്രായമുള്ളവരായിരുന്നു, അതിനാൽ പക്വത തോന്നുന്നതിന് ഞാൻ ക്ലാസ്സിൽ സാരി ധരിച്ചു."[3] അദ്ധ്യാപന ജീവിതത്തിൽ ദിവ്യ ഗണിതശാസ്ത്രം, ഇംഗ്ലീഷ്, ലോജിക്കൽ യുക്തി എന്നിവ പഠിപ്പിച്ചു.[3]
കരിയർ
[തിരുത്തുക]2011 ൽ ദിവ്യ ഗോകുൽനാഥ് തന്റെ ഭർത്താവിനൊപ്പം ബൈജൂസ് ഓൺലൈൻ പഠന പ്ലാറ്റ്ഫോം സ്ഥാപിച്ചു.[10][1][11] ആദ്യം, കമ്പനി സ്കൂൾ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി വ്യക്തിഗത വിദ്യാഭ്യാസം വാഗ്ദാനം ചെയ്തു, പിന്നീട് 2015 ൽ വീഡിയോ പാഠങ്ങളുള്ള ഒരു ഓൺലൈൻ ആപ്ലിക്കേഷൻ ആരംഭിച്ചു.[10] അതിലെ വീഡിയോകളിൽ അധ്യാപികയായി ദിവ്യ ഗോകുൽനാഥ് പ്രത്യക്ഷപ്പെട്ടു.[12] ഇന്ത്യയിലെ കോവിഡ്-19 ലോക്ക് ഡൗൺ സമയത്ത്, ഇത് വിദ്യാർഥികൾക്ക് സൗജന്യ ആക്സസ് നൽകി, 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 13.5 ദശലക്ഷം ഉപയോക്താക്കളെ ചേർത്ത് മൊത്തം 50 ദശലക്ഷം വിദ്യാർഥികൾ പഠിതാക്കളായി, 2020 സെപ്റ്റംബറോടെ 70 ദശലക്ഷം വിദ്യാർത്ഥികളിലേക്കും 4.5 ദശലക്ഷം വരിക്കാരിലേക്കും അത് വളർന്നു.[13] ബൈജൂസിൽ, ഉപയോക്തൃ അനുഭവം, ഉള്ളടക്കം, ബ്രാൻഡ് മാർക്കറ്റിംഗ് എന്നിവയാണ് ദിവ്യ ഗോകുൽനാഥ് കൈകാര്യം ചെയ്യുന്നത്.[3]
ഫോർബ്സിന്റെ 2020 ലെ കണക്കനുസരിച്ച് ഗോകുൽനാഥിനും ഭർത്താവ് ബൈജു രവീന്ദ്രനും സഹോദരൻ റിജു രവീന്ദ്രനും കൂടി മൊത്തം ആസ്തി 3.05 ബില്യൺ ഡോളർ ആണ്.[1]
വിദ്യാഭ്യാസത്തിന്റെ ഭാവി, രക്ഷാകർതൃത്വം, STEM മേഖലകളിലെ സ്ത്രീകളുടെ പങ്കാളിത്തം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ദിവ്യ ഗോകുൽനാഥ് ഓൺലൈനിൽ എഴുതുന്നു.[14][15] വനിതാ സംരംഭകർക്കുള്ള വെല്ലുവിളികളെക്കുറിച്ച് മിന്റ് സ്റ്റാർട്ടപ്പ് ഡയറീസുമായി അവർ സംസാരിച്ചു[16] കൂടാതെ വോഗ് ഇന്ത്യയിൽ ബൈജു രവീന്ദ്രനുമായി ചേർന്ന് ഇന്ത്യയിലെ വിദ്യാഭ്യാസ സാങ്കേതികവിദ്യയെക്കുറിച്ച് ഒരു ലേഖനം എഴുതി.[17]
ബഹുമതികളും പുരസ്കാരങ്ങളും
[തിരുത്തുക]- 2019, 2020 ലിങ്ക്ഡ്ഇൻ ടോപ്പ് വോയ്സസ്: ഇന്ത്യ[14][18]
- 2020 ബിസിനസ്സ് ടുഡെ മോസ്റ്റ് പവർഫുൾ വുമൺ ഇൻ ഇന്ത്യൻ ബിസിനസ്[19]
- 2020 ഡികോഡിംഗ് മീഡിയ, പീപ്പിൾ ഹു ഇൻസ്പയർ പിഡബ്ല്യുഐ വുമൺ എന്റർപ്രണർ ഓഫ് ദി ഇയർ അവാർഡ്[20]
- 2020 ഫെമിന പവർ ലിസ്റ്റ്[15][21]
- 2020 ഫോർബ്സ് ഏഷ്യാസ് പവർ ബിസിനസ് വുമൺ[22]
- 2020 ഫോർച്യൂൺ ഇന്ത്യ മോസ്റ്റ് പവർഫുൾ വുമൺ[2]
- 2021 മേക്കേഴ്സ് ഇന്ത്യ കോൺഫറൻസ്, എൻ്റർപ്രണർ ഓഫ് ദ ഇയർ, വുമൺ ഹു മേക്ക് ഇന്ത്യ ഇന്ത്യ[23]
കുറിപ്പുകൾ
[തിരുത്തുക]- ↑ combined with Byju Raveendran and Riju Raveendran
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "India's Richest - #46 Byju Raveendran and Divya Gokulnath & family". Forbes. 10 July 2020.
- ↑ 2.0 2.1 "Most Powerful Women of 2020 by Fortune India". Fortune India.
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 3.7 3.8 Ghosh, Debojyoti (November 21, 2020). "Byju's better half". Fortune India. Retrieved 26 March 2021.
- ↑ STP Team (March 12, 2021). "Women Can Take Care And Take Charge. They Needn't Have to Choose says Divya Gokulnath". SheThePeople.TV. Retrieved 26 March 2021.
- ↑ STP Team (March 12, 2021). "Who is Divya Gokulnath : All You Need to Know About Byju's Co-founder". SheThePeople.TV. Archived from the original on 2022-03-06. Retrieved 2021-05-03.
- ↑ 6.0 6.1 Kapani, Puneet (9 March 2021). "Divya Gokulnath: Educationist,Entrepreneur". Entrepreneur.
- ↑ ET Now Digital (October 10, 2020). "With a wealth of over Rs 11,300 crore, meet India's youngest billionaire". TimesNowNews. Retrieved 26 March 2021.
- ↑ "ബിസിനസിലെ ഏറ്റവും സ്വാധീനമുള്ള വനിതകളിൽ ദിവ്യാഗോകുൽ നാഥും". malayalam.samayam.com.
- ↑ DNA Web Team (March 7, 2021). "International Women's Day 2021: Meet the 94-year-old whom Anand Mahindra termed 'Entrepreneur of the year'". DNA India. Retrieved 26 March 2021.
- ↑ 10.0 10.1 Gilchrist, Karen (June 9, 2020). "These millennials are reinventing the multibillion-dollar education industry during coronavirus". CNBC. Retrieved 26 March 2021.
- ↑ Sharma, Raktim (March 23, 2021). "10 inspiring Indian women in business and what's unique about them". Yahoo Finance. Retrieved 27 March 2021.
- ↑ Rai, Saritha (June 20, 2017). "Zuckerberg or Gates? Billionaires Try Opposite Paths for Online Education in India". Bloomberg. Retrieved 27 March 2021.
- ↑ "Roshni Nadar, Divya Gokulnath, Ameera Shah and Vinati Saraf — India's most powerful businesswomen of 2020, according to Forbes". Business Insider India. September 23, 2020. Retrieved 26 March 2021.
- ↑ 14.0 14.1 Chand, Abhigyan (November 17, 2020). "LinkedIn Top Voices 2020: India". LinkedIn News. Retrieved 26 March 2021.
- ↑ 15.0 15.1 Priya, Ratan (January 7, 2021). "10 Female Leaders On LinkedIn Who Are A Must-Follow for 2021". SheThePeople.TV. Retrieved 7 April 2021.
- ↑ "Byju's Divya Gokulnath: Why Women Entrepreneurs are missing from India's Start-Up Story". LiveMint. April 5, 2021. Retrieved 10 April 2021.
- ↑ Raveendran, Byju; Gokulnath, Divya (October 21, 2020). "Byju Raveendran and Divya Gokulnath on India's growth potential: "The power of education and technology can transform our country"". Vogue India. Retrieved 10 April 2021.
- ↑ "Here is the LinkedIn Top Voices 2019 India". Business Insider.
- ↑ "BT MPW 2020: Business Today honours 'Most Powerful Women' who lead from the front". Business Today. October 4, 2020. Retrieved 26 March 2021.
- ↑ "Divya Gokulnath Wins The PWI Next Gen Woman Entrepreneur Of The Year Award 2020-21". DKODING.IN. November 1, 2021. Archived from the original on 2022-03-06. Retrieved 7 April 2021.
- ↑ Kamdar, Shraddha (November 23, 2020). "Femina Power List: BYJU'S Co-Founder Divya Gokulnath Is A Teacher at Heart". Femina. Retrieved 7 April 2021.
- ↑ Watson, Rana Wehbe (September 14, 2020). "Asia's Power Businesswomen 2020: Highlighting 25 Outstanding Leaders In Asia Pacific". Forbes. Retrieved 26 March 2021.
- ↑ "Trailblazing Women Leaders Win Top Awards at First MAKERS Conference in India" (Press release). March 15, 2021. Retrieved 26 March 2021 – via BusinessWireIndia.
for her progressive leadership at the World's most valued edtech company.