ദിനകരൻ (ദിനപ്പത്രം)
ദൃശ്യരൂപം
(Dinakaran (News Paper) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തരം | ദിനപത്രം |
---|---|
Format | ബ്രോഡ്ഷീറ്റ് |
ഉടമസ്ഥ(ർ) | സൺ നെറ്റ്‌വർക്ക് |
സ്ഥാപക(ർ) | കെ.പി. കന്ദസ്വാമി |
സ്ഥാപിതം | 1977 |
ഭാഷ | തമിഴ് |
ആസ്ഥാനം | ചെന്നൈ, തമിഴ്നാട് |
Circulation | 1,167,189[1] (as at ജൂലൈ - ഡിസംബർ 2015) |
ഔദ്യോഗിക വെബ്‌സൈറ്റ് | ദിനകരൻ |
തമിഴ് ഭാഷയിൽ പുറത്തിറങ്ങുന്ന ദിനപത്രമാണ് ദിനകരൻ. 1977ൽ കെ.പി. കന്ദസ്വാമി ആണ് ഈ ദിനപത്രം സ്ഥാപിച്ചത്. നിലവിൽ സൺ നെറ്റ്‌വർക്ക് ആണ് ദിനകരന്റെ ഉടമസ്ഥർ.[2] തമിഴിലെ ഏറ്റവും കൂടുതൽ രണ്ടാമത് വരിക്കാരുള്ള ദിനപത്രമാണ് ദിനകരൻ.[3][4] ഇന്ത്യയിലെ 12 നഗരങ്ങളിൽ നിലവിൽ ഈ പത്രം അച്ചടിക്കുന്നു. ദ്രാവിഡ മുന്നേറ്റ കഴകത്തിൽ നിന്നും വേർപെട്ട് ഓൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചതോടെ കെ.പി. കന്ദസ്വാമി ദിന തന്തിയിൽ നിന്നും രാജിവച്ച് പുതിയതായി ദിനകരൻ എന്ന പേരിൽ ദിനപത്രം തുടങ്ങി.[5] 2005ലാണ് കെ.പി.കെ. കുമരനിൽ നിന്നും കലാനിധിമാരന്റെ സൺ നെറ്റ്‌വർക്ക് ഈ ദിനപത്രത്തിന്റെ ഉടമസ്ഥത വാങ്ങിയത്. 2014ൽ 1,215,583 വരിക്കാരായിരുന്നു ദിനകരൻ ദിപ്പത്രത്തിന് ഉണ്ടായിരുന്നത്. [6]
അച്ചടിക്കുന്ന നഗരങ്ങൾ
[തിരുത്തുക]- ബാംഗ്ലൂർ[7]
- ചെന്നൈ
- കോയമ്പത്തൂർ
- മധുരൈ
- മുംബൈ
- ന്യൂ ഡെൽഹി
- നാഗർകോവിൽ
- പുതുച്ചേരി
- സേലം
- തിരുച്ചിറപ്പള്ളി
- തിരുനെൽവേലി
- വെല്ലൂർ
അവലംബം
[തിരുത്തുക]- ↑ "Submission of circulation figures for the audit period July - December 2015" (PDF). Audit Bureau of Circulations. Retrieved 5 January 2016.
- ↑ http://www.rediff.com/money/2005/jun/17sun.htm
- ↑ www.exchange4media.com/e4m/news/fullstory.asp?news_id=37493&pict=3§ion_id=5&tag=2878
- ↑ http://business.rediff.com/slide-show/2010/may/05/slide-show-1-indias-most-read-newspapers.htm
- ↑ Jeffrey, Robin (24 March 2000). India's newspaper revolution. C. Hurst & Co. p. 79,80,114,135. ISBN 978-1-85065-383-7.
- ↑ http://www.auditbureau.org/files/Details%20of%20most%20circulated%20publications%20for%20the%20audit%20period%20July%20Dec%202014.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-11. Retrieved 2017-04-11.