ധലായ് ജില്ല
ധലായ് ജില്ല ধলাই জেলা | |
---|---|
District | |
Ricefields in Dhalai | |
Tripura's four districts | |
Country | India |
State | Tripura |
Seat | Ambassa |
• ആകെ | 2,523 ച.കി.മീ.(974 ച മൈ) |
ഉയരം | 84 മീ(276 അടി) |
(2001) | |
• ആകെ | 3,07,868 |
• ജനസാന്ദ്രത | 120/ച.കി.മീ.(320/ച മൈ) |
സമയമേഖല | UTC+05:30 (IST) |
ISO കോഡ് | IN-TR-DH |
വെബ്സൈറ്റ് | http://dhalai.gov.in/ |
ത്രിപുര സംസ്ഥാനത്തിലെ നാല് ജില്ലകളിൽ ഒന്നാണ് ധലായ് ജില്ല. ധലായ് ജില്ല രൂപംകൊണ്ടത് മുമ്പ് നോർത്ത് ത്രിപുര ജില്ലയുടെ ഭാഗമായിരുന്ന ധലായ് പ്രദേശവും സൗത്ത് ത്രിപുര ജില്ലയുടെ ചിലഭാഗങ്ങളും ചേർന്നാണ്.
- വിസ്തീർണം: 2,212.3 ച.കി.മീ.
- ജനസംഖ്യ: 3,07,417 (2001)
- ജനസാന്ദ്രത: 139/ ച.കി.മീ
- സാക്ഷരതാ നിരക്ക്: 61.56 (2001)
- ആസ്ഥാനം: അംബാസ (Ambassa)
അതിരുകൾ:-
- വടക്ക് ബംഗ്ലാദേശും നോർത്ത് ത്രിപുര ജില്ലയും
- കിഴക്ക് നോർത്ത് ത്രിപുര ജില്ല
- തെക്ക് സൗത്ത് ത്രിപുര ജില്ലയും ബംഗ്ലാദേശും
- പടിഞ്ഞാറ് വെസ്റ്റ് ത്രിപുര, സൗത്ത് ത്രിപുര ജില്ലകൾ.
ഭൂമിശാസ്ത്രം
[തിരുത്തുക]ഭൂമിശാസ്ത്രപരമായി ഒരു പർവതപ്രദേശമാണ് ധലായ്. ലോങ് തരായ് (Long tharai), പർത് വാങ് (Partwang), ബാത്ചിയ (Batchia), അതറാമുറ (Atharamura) തുടങ്ങിയവ ജില്ലയിലെ ഉയരം കൂടിയ പർവതപ്രദേശങ്ങളാണ്. പർവതപ്രദേശങ്ങളിൽ മുളങ്കാടുകൾ സമൃദ്ധമായി വളരുന്നു. മനു, ധലായ്, ഖോവൈ (Khowai) എന്നിവയാണ് ജില്ലയിലെ മുഖ്യ നദികൾ.
കൃഷിയും
[തിരുത്തുക]ധലായ് ജില്ലയിലെ സമതല പ്രദേശങ്ങൾ പൊതുവേലുങ്ഗ (Lunga) എന്ന പേരിലറിയപ്പെടുന്നു. എക്കൽ കലർന്ന ഇവിടത്തെമണ്ണ് കൃഷിക്ക് അനുയോജ്യമാണ്. നെല്ല്, ഗോതമ്പ്, കരിമ്പ്, ഉരുളക്കിഴങ്ങ്, എണ്ണക്കുരുക്കൾ തുടങ്ങിയവയാണ് ജില്ലയിലെ മുഖ്യവിളകൾ. പട്ടുനൂല്പുഴു വളർത്തൽ വ്യവസായവും ജില്ലയുടെ കാർഷികമേഖലയിൽ നിർണായക പങ്കുവഹിക്കുന്നു. മലമ്പ്രദേശങ്ങളിൽ കർഷകർ പൊതുവേ മാറ്റക്കൃഷി സമ്പ്രദായമാണ് പിന്തുടരുന്നത്. കോഴി-കന്നുകാലി വളർത്തലിനും ജില്ലയുടെ ധനാഗമ മാർഗങ്ങളിൽ അപ്രധാനമല്ലാത്ത സ്ഥാനമുണ്ട്.
വ്യവസായം
[തിരുത്തുക]ധലായ് ജില്ലയുടെ വ്യാവസായിക മേഖലയിൽ തേയില ഉത്പാദനത്തിനാണ് പ്രഥമ സ്ഥാനം. കൈത്തറി, പട്ടുനൂൽപ്പുഴു വ്യവസായം, കരകൗശലവസ്തുക്കളുടെ നിർമ്മാണം തുടങ്ങിയ വ്യവസായങ്ങളും ജില്ലയിൽ സജീവമാണ്. ജില്ലയുടെ ഗതാഗത സൗകര്യങ്ങളിൽ റോഡുകൾക്കാണ് പ്രാമുഖ്യം. ദേശീയപാത-44 ധലായിലൂടെ കടന്നുപോകുന്നു. ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസം മാത്രമേ ലഭ്യമാകുന്നുള്ളൂ. മനോഹരമായ ഭൂപ്രകൃതിയും വൈവിധ്യമാർന്ന ജൈവസമ്പത്തും ജില്ലയുടെ വിനോദസഞ്ചാരസാധ്യതകളെ വർധിപ്പിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://dhalai.nic.in/ Official website.
- http://www.whereincity.com/india/tripura/dhalai.php Archived 2012-02-26 at the Wayback Machine.
- http://www.mapsofindia.com/maps/tripura/districts/dhalai.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ധലായ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |