Jump to content

ഡെസ്പാസിറ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Despacito എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
"Despacito"
ഗാനം പാടിയത് ലൂയിസ് ഫോൻസി ft.ഡാഡി യാങ്കി
ഭാഷസ്പാനിഷ്
പുറത്തിറങ്ങിയത്ജനുവരി 12, 2017 (2017-01-12)

പ്യൂർട്ടോ റിക്കാൻ പാട്ടുകാരനായ ലൂയിസ് ഫോൺസി, ഡാഡി യാങ്കി എന്നിവർ ചേർന്നു പാടിയ ഒരു സ്പാനിഷ് ഗാനമാണ് ഡെസ്പാസിറ്റോ (Despacito:പതുക്കെ).[1] 2017 ജനുവരി 12-ന് യൂണിവേഴ്സൽ മ്യൂസിക് ലാറ്റിൻ എന്റർടെയിൻമെന്റാണ് ഈ ഗാനം പുറത്തിറക്കിയത്. പ്യൂർട്ടോ റിക്കോയിലെ ലാ പെർലയിൽ വച്ചാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ഫോൺസി, എറിക ഈൻഡർ, ഡാഡി യാങ്കി എന്നിവരാണ് ഈ ഗാനം രചിച്ചത്. ജസ്റ്റിൻ ബീബർ പാടിയ ഇംഗ്ലീഷ് പതിപ്പ് 2017 ഏപ്രിൽ 17-ന് പുറത്തിറക്കിയിരുന്നു.

റെക്കോർഡുകളും അവാർഡുകളും

[തിരുത്തുക]

യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വിഡിയോയായി ഡെസ്പാസിറ്റോ മാറിയിട്ടുണ്ട്.[2] നിലവിൽ 400 കോടിയിലേറെ പേർ ഈ വീഡിയോ കണ്ടിട്ടുണ്ട്. 47-ൽ അധികം രാജ്യങ്ങളിൽ ഈ ഗാനം ഒന്നാം സ്ഥാനത്തെത്തി. ബില്ലിബോർഡ് മാഗസിന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച ലാറ്റിൻ ഗാനങ്ങളിൽ അഞ്ചാം സ്ഥാനമാണ് ഡെസ്പാസിറ്റോക്കുള്ളത്. ഈ ഗാനത്തിന്റെ ഫലമായി പ്യൂർട്ടോ റിക്കോയിലെ ടൂറിസം 45 ശതമാനമായി വർധിച്ചു.[3]

ലാറ്റിൻ ഗ്രാമി അവാർഡിൽ റെക്കോർഡ് ഓഫ് ദ ഇയർ, സോംഗ് ഓഫ് ദ ഇയർ, ബെസ്റ്റ് അർബൻ ഫ്യൂഷൻ/പെർഫോമൻസ് എന്നീ പുരസ്‌കാരങ്ങൾ ഈ ഗാനത്തിന് ലഭിച്ചു. കൂടാതെ അമേരിക്കൻ അവാർഡ്‌സ്, ലാ മൂസാ അവാർഡ്‌സ്, ലാറ്റിൻ അമേരിക്കൻ മ്യൂസിക് അവാർഡ്‌സ് തുടങ്ങി മറ്റു രംഗങ്ങളിലും ഈ ഗാനത്തിന് അംഗീകാരങ്ങൾ ലഭിച്ചു.

ജസ്റ്റിൻ ബീബറിന്റെ റീമിക്സ്

[തിരുത്തുക]

ജസ്റ്റിൻ ബീബർ ആദ്യമായി സ്പാനിഷിൽ പാടുന്ന ഒരു ഗാനമായയാണ് ഡെസ്പാസിറ്റോയുടെ റീമിക്സ് ഇറങ്ങിയത്.[4] ഈ വീഡിയോ 24 മണിക്കൂറിനകം 20 ദശലക്ഷം പേർ യൂട്യൂബിൽ വീക്ഷിക്കുകയുണ്ടായി.[5] കൊളംബിയൻ സംഗീതജ്ഞൻ ജുവാൻ ഫെലീപ് സാമ്പറാണ് ബിബീറിനെ സ്പാനിഷിൽ പാടാൻ സഹായിച്ചത്. ബീബർ റീമിക്സ്, ഈ പാട്ടിനെ യു.എസ്. ബില്ലിബോർഡ് ഹോട്ട് 100 ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിക്കാൻ സഹായിച്ചു.[6]

മറ്റുള്ളവ

[തിരുത്തുക]

2017 ജൂലൈൽ മലേഷ്യൻ ഗവണ്മെന്റ് സർക്കാർ ഉടമസ്ഥതയിലുള്ള പ്രക്ഷേപണ സ്റ്റേഷനുകളിൽ പൊതു പരാതികളെ തുടർന്ന് ഡെസ്പാസിറ്റോ നിരോധിച്ചു. ഈ പാട്ട് ഇസ്ലാമിന് യോഗ്യമല്ലെന്നും അതിന്റെ വരികൾ "കേൾക്കാൻ അനുയോജ്യമല്ല" എന്നും അവിടത്തെ മന്ത്രിമാർ പറഞ്ഞു.[7] പാട്ടിന്റെ വിജയവും അതിന്റെ റീമിക്സ് പതിപ്പും ഡാഡി യാങ്കിയെ സ്ട്രീമിങ് സേവനമായ സ്പോട്ടിഫൈയിൽ ലോകമെമ്പാടുമായി ഏറ്റവുമധികം ശ്രവിച്ച കലാകാരനാക്കി മാറ്റി.[8] ഈ ഗാനത്തിന്റെ വ്യത്യസ്ത പതിപ്പുകൾ തുടർന്ന് നിര്മിക്കപെടുകയുണ്ടായി.

അവലംബം

[തിരുത്തുക]
  1. ""Watch an Exclusive Sneak Peek at the Making of Luis Fonsi & Daddy Yankee's New Single 'Despacito'"". Billboard. http://www.billboard.com. {{cite web}}: External link in |publisher= (help)
  2. ""'Despacito' Has Just Become the Most Popular Video of All Time on YouTube"". forbes. https://www.forbes.com/. {{cite web}}: External link in |publisher= (help)
  3. ""'Despacito' Boosts Puerto Rico's Economy"". http://www.billboard.com. billboard. {{cite web}}: External link in |website= (help)
  4. ""Luis Fonsi & Daddy Yankee Drop 'Despacito' Remix Featuring Justin Bieber: Listen"". http://www.billboard.com. billboard. {{cite web}}: External link in |website= (help)
  5. "http://www.billboard.com/articles/columns/latin/7767548/luis-fonsi-daddy-yankee-despacito-remix-justin-bieber-youtube-record". http://www.billboard.com. billboard. {{cite web}}: External link in |title= and |website= (help)
  6. ""Luis Fonsi & Daddy Yankee's 'Despacito' With Justin Bieber: No. 1 on the Billboard Hot 100 This Week"". http://www.billboard.com. billboard. {{cite web}}: External link in |website= (help)
  7. ""Despacito censored: Malaysia bans 'unsuitable' hit from state stations"". www.bbc.com. BBC.
  8. ""Daddy Yankee is #1 on Spotify; 1st Latin artist to do so"". www.washingtonpost.com. washingtonpost. Archived from the original on 2017-07-09.
"https://ml.wikipedia.org/w/index.php?title=ഡെസ്പാസിറ്റോ&oldid=3776108" എന്ന താളിൽനിന്ന് ശേഖരിച്ചത്