അപനിർമ്മാണവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Deconstructivism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്പെയിനിലെ ഗൂഗ്ഗൻഹൈം സംഗ്രഹാലയ കെട്ടിടം, അപനിർമ്മാണവാദ വാസ്തുവിദ്യയ്ക്ക് ഒരു ഉദാഹരണമാണ് ഈ നിർമ്മിതി

ഫ്രഞ്ച് തത്ത്വചിന്തകനായ ജാക്വസ് ദറിദ അവതരിപ്പിച്ച ഒരു തത്ത്വചിന്താസരണിയാണ് അപനിർമ്മാണം ഘടനാവാദ കാലഘട്ടത്തിനു ശേഷം ഘടനവാദാനന്തര കാലഘട്ടത്തിന്റെ ആരംഭമായിട്ടാണ് അപനിര്മ്മാണ ചിന്താ പദ്ധതിയെ മനസ്സിലാകുന്നത് .പിന്നീട് ഇത് മനശ്ശാസ്ത്രം,നിയമം ,വാസ്തുവിദ്യ തുടങ്ങിയമേഖലകളിലും സ്വാധീനം ചെലുത്തി.ഈ മേഖലകളിലെ സാമ്പ്രദായിക ആശയങ്ങളെ പുനർനിർമ്മിക്കുക എന്ന ആശയമാണ് ഇതു മുൻപോട്ടു വയ്ക്കുന്നത്.

അപനിർമ്മാണ വാസ്തുവിദ്യ[തിരുത്തുക]

1980കളിൽ ആധുനികാനന്തര വാസ്തുവിദ്യയുടെ വികാസപരിണാമഫലമായ് രൂപംകൊണ്ട ഒരു വാസ്തുശൈലിയാണ് അപനിർമ്മാണ വാസ്തുവിദ്യ( ഇംഗ്ലീഷിൽ: Deconstructivism, Deconstructive architecture ). ഈ ശൈലി അനുവർത്തിച്ച് സൃഷ്ടിക്കുന്ന കെട്ടിടങ്ങൾ ആകൃതിയിൽ മറ്റുള്ളവയിൽനിന്നും തീർത്തും വ്യത്യസപ്പെട്ടിരിക്കുന്നു. ഛിന്നഭിന്നമായ രൂപങ്ങൾ, സങ്കരമായ ആകൃതികൾ എന്നിവയാണ് ഈ നിർമിതികളുടെ സവിശേഷതകൾ.

സുപ്രധാന സംഭവങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അപനിർമ്മാണവാദം&oldid=3256547" എന്ന താളിൽനിന്ന് ശേഖരിച്ചത്