ഴാക്ക് ദെറിദ
ജനനം | ജാക്കി എലി ദെറിദ ജൂലൈ 15, 1930 El Biar, French Algeria |
---|---|
മരണം | ഒക്ടോബർ 9, 2004 പാരീസ്, France | (പ്രായം 74)
കാലഘട്ടം | 20th-century philosophy |
പ്രദേശം | പാശ്ചാത്യ തത്ത്വചിന്ത |
സ്ഥാപനങ്ങൾ |
ഴാക്ക് ദെറിദ (/ˈdɛrɪdə/; French: [ʒak dɛʁida]; അല്ലങ്കിൽ ജാക്കി എലി ദെറിദ;[1] ജൂലൈ 15, 1930 – ഒക്ടോബർ 9, 2004) അൾജീരിയൻ വംശജനായ ഒരു ഫ്രഞ്ച് തത്ത്വജ്ഞാനിയാണ്. അപനിർമ്മാണവാദം എന്ന ചിഹ്നശാസ്ത്ര രീതി രൂപം നൽകിയതിലൂടെയാണ് ദെറിദ ശ്രദ്ധേയനായത്.[2] അപനിർമ്മാണവാദം അദ്ദേഹത്തിന്റെ നിരവധി ഉപന്യാസങ്ങളിൽ ചർച്ച ചെയ്യുകയും അവ തത്ത്വജ്ഞാനത്തിന്റെ പശ്ചാതലത്തിൽ വികസിപ്പിക്കുകയും ചെയ്തു.[3][4][5] ഉത്തരഘടനാവാദം,ഉത്തരാധുനിക തത്ത്വജ്ഞാനം തുടങ്ങിയ വിജ്ഞാനീയങ്ങളുമായി അദ്ദേഹത്തിന്റെ ആശയം ബന്ധപ്പെട്ട് നിൽക്കുന്നു.[6]
40-ൽ അധികം ഗ്രന്ഥങ്ങളും നുറുകണക്കിന് പ്രബന്ധങ്ങളും നിരവധി പ്രസംഗങ്ങളും ദെറിദയുടേതായുണ്ട്. തത്വചിന്ത,നിയമം,സാഹിത്യം,നരവംശശാസ്ത്രം,ഹിസ്റ്റോറിയോഗ്രാഫി തുടങ്ങിയ മാനവീക സാമൂഹ്യ ശാസ്ത്രങ്ങളിൽ ദെറിദയുടെ സ്വാധീനം വളരെ വലുതാണ്.
അമേരിക്കൻ ഐക്യനാടുകൾ, യൂറോപ്പ്, തെക്കേ അമേരിക്ക, യൂറോപ്യൻ ത്വത്ത്വചിന്ത നിലനിൽക്കുന്ന രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ദെറിദയുടെ ചിന്തകൾ വലിയ സ്വാധീനം ചെലുത്തി.[7] പ്രത്യേകിച്ചും ജീവതത്ത്വശാസ്‌ത്രം,വിജ്ഞാനശാസ്ത്രം, നൈതികത,സൗന്ദര്യശാസ്ത്രം,ഭാഷ്യതന്ത്രം,ഭാഷാശാസ്ത്രം എന്നീ മേഖലകളിൽ. ഭാഷാശാസ്ത്രത്തിൽ ദെറിദയുടെ ദിർഘകാലമായുമുള്ള താല്പര്യവും അദ്ദേഹത്തിൻ്റെ സമകാലീനരായ സാഹിത്യ നിരൂപകരുമായുള്ള ബന്ധവും കാരണം അപ്രഗ്രഥനശാസ്ത്രം പ്രബലമായിരുന്ന ഇംഗ്ലീഷ് രാജ്യങ്ങളിലെ സാഹിത്യപഠന മേഖലകളിൽ ദെറിദയുടെ സ്വാധീനം വളരെ പ്രത്യക്ഷമായി അനുഭവപ്പെട്ടിരുന്നു. വാസ്തുവിദ്യ(അപനിർമ്മാണം എന്ന നിലയിൽ), സംഗീതം, കലാനിരുപണം തുടങ്ങിയ മേഖലകളിലും അദ്ദേഹത്തിന്റെ സ്വാധീനമുണ്ട്.[8][9] [10]
ദെറിദയുടെ പിൽക്കാല കൃതികളിൽ കൂടുതലും പ്രതിപാദിക്കപ്പെട്ടത് ധാർമ്മിക, രാഷ്ട്രീയ വിഷയങ്ങളായിരുന്നു. സ്‌പീച് ആൻഡ് ഫിനോമിന (1967) യെ ആണ് പല നിരുപകരും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതിയായി കണക്കാക്കുന്നത്. വേറെ ചിലർ ഗ്രാമറ്റോളജി (1967) എന്ന കൃതിയും മറ്റു ചിലർ റൈറ്റിങ് ആൻഡ് ഡിഫറൻസ് (1967) എന്ന കൃതിയും പ്രധാനപ്പെട്ടതായി കരുതുമ്പോൾ ഇനിയും ചിലർ മാർജിൻസ് ഓഫ് ഫിലോസഫി (1972) എന്ന കൃതി സുപ്രധാനമായ ഒന്നായി എണ്ണുന്നു. ഈ എഴുത്തുകളെല്ലാം നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും പ്രവർത്തകരെയും സ്വാധീനിച്ചു.[11]ചിന്തകൾ വലിയ പ്രഭാവം സൃഷ്ടിക്കുമ്പോഴും ദെറിദയുടെ കൃതികളിലെ തത്വശാസ്ത്ര സമീപനവും ദുർഗ്രാഹ്യതയും അദ്ദേഹത്തെ ഒരു വിവാദപുരുഷനുമാക്കി.[11][12]
അവലംബം
[തിരുത്തുക]- ↑ Peeters, Benoît (2012). Derrida: A Biography. Polity. pp. 12–13.
Jackie was born at daybreak, on 15 July 1930, at El Biar, in the hilly suburbs of Algiers, in a holiday home. [...] The boy's main forename was probably chosen because of Jackie Coogan ... When he was circumcised, he was given a second forename, Elie, which was not entered on his birth certificate, unlike the equivalent names of his brother and sister.
Bennington, Geoffrey (1993). Jacques Derrida. The University of Chicago Press. p. 325.1930 Birth of Jackie Derrida, july 15, in El-Biar (near Algiers, in a holiday house).
. - ↑ ചെറിയാൻ, ജസ്റ്റിൻ ഫിലിപ്. "ഹെസ്സെയും, സിദ്ധാർത്ഥയും പിന്നെ ദെറിദയും". manoramaonline.com. മനോരമ. Retrieved 7 സെപ്റ്റംബർ 2020.
- ↑ "Jacques Derrida". Encyclopaedia Britannica. Britannica.com. Retrieved 19 May 2017.
- ↑ Derrida on Religion: Thinker of Differance By Dawne McCance. Equinox. p. 7.
- ↑ Derrida, Deconstruction, and the Politics of Pedagogy (Counterpoints Studies in the Postmodern Theory of Education). Peter Lang Publishing Inc. p. 134.
- ↑ Vincent B. Leitch Postmodernism: Local Effects, Global Flows, SUNY Series in Postmodern Culture (Albany, NY: State University of New York Press, 1996), p. 27.
- ↑ https://www.nytimes.com/2004/10/10/obituaries/jacques-derrida-abstruse-theorist-dies-at-74.html
- ↑ "Deconstruction in Music – The Jacques Derrida", Gerd Zacher Encounter, Rotterdam, The Netherlands, 2002
- ↑ E.g., "Doris Salcedo", Phaidon (2004), "Hans Haacke", Phaidon (2000)
- ↑ E.g. "The return of the real", Hal Foster, October – MIT Press (1996); "Kant after Duchamp", Thierry de Duve, October – MIT Press (1996); "Neo-Avantgarde and Cultural Industry - Essays on European and American Art from 1955 to 1975", Benjamin H.D. Buchloh, October - MIT Press (2000); "Perpetual Inventory", Rosalind E. Krauss, October - MIT Press, 2010
- ↑ 11.0 11.1 Kandell, Jonathan (October 10, 2004). "Jacques Derrida, Abstruse Theorist, Dies at 74". The New York Times.
- ↑ Lawlor, Leonard. "Jacques Derrida". Stanford Encyclopedia of Philosophy. plato.stanford.edu. November 22, 2006; last modified October 6, 2016. Retrieved 20 May 2017.