ക്ലാർക്കിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Clarkia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്ലാർക്കിയ
Clarkia amoena (Farewell to Spring)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species

over 40, see text

ഒനാഗ്രേസി കുടുംബത്തിലെ സപുഷ്പികളുടെ ഒരു ജനുസാണ് ക്ലാർക്കിയ. 40 ഓളം ഇനങ്ങൾ ഇപ്പോൾ ക്ലാർക്കിയയിൽ തരംതിരിച്ചിട്ടുണ്ട്. ഏതാണ്ട് എല്ലാം സ്പീഷീസുകളും പടിഞ്ഞാറൻ വടക്കേ അമേരിക്കയിൽ നിന്നുളളവയാണ്. ഒരു സ്പീഷീസ് (ക്ലർക്കിയ ടെനെല്ല) ദക്ഷിണ അമേരിക്കയിൽ നിന്നുള്ളതാണ്.

ക്ലാർക്കിയകൾ സാധാരണയായി വാർഷിക സസ്യങ്ങളാണ്, 1.5 മീറ്ററിൽ താഴെ ഉയരത്തിൽ വളരുന്നു. ചെറുതും ലഘുപത്രവുമായ ഇലകൾക്ക് ഇവയുടെ സ്പീഷീസുകളെ ആശ്രയിച്ച് 1 മുതൽ 10 സെന്റിമീറ്റർ വരെ നീളമുണ്ട്. അവയുടെ പൂക്കൾക്ക് നാല് വിദളങ്ങളും നാല് ദളങ്ങളും കാണപ്പെടുന്നു.

ജനുസ്സിലെ നിരവധി അംഗങ്ങളെ ചിലപ്പോൾ "ഗോഡെഷ്യ" എന്ന പൊതുനാമത്തിൽ വിളിക്കാറുണ്ട്. അതിൽ ക്ലാർക്കിയ അമിയോന, ക്ലാർക്കിയ അഫിനിസ്, ക്ലാർക്കിയ ലസ്സെനെൻസിസ് (ലാസൻ ഗോഡെഷ്യ) എന്നിവ ഉൾപ്പെടുന്നു. കാരണം, മുമ്പ് ഗോഡെഷ്യ എന്ന ജനുസ്സിൽ ഇവയെ തരംതിരിച്ചിരുന്നു. ക്ലാർക്കിയ ജനുസ്സിലേക്ക് അതിലെ അംഗങ്ങൾ ലയിപ്പിച്ചതിനാൽ ഈ ജനുസ് അംഗീകരിക്കപ്പെട്ടില്ല. പഴയ സ്രോതസ്സുകൾ ഇപ്പോഴും ഗോഡെഷ്യയെ ഒരു ജനുസ്സായി കാണുന്നു.

പര്യവേക്ഷകനായ ക്യാപ്റ്റൻ വില്യം ക്ലാർക്കിന്റെ ബഹുമാനാർത്ഥം ഈ ജനുസിന് ഈ പേര് നൽകുകയുണ്ടായി.

റോയൽ നേവിക്ക് ഒരു ഫ്ലവർ ക്ലാസ് കോർ‌വെറ്റ് ആയ എച്ച്‌എം‌എസ് ക്ലാർക്കിയ എന്ന യുദ്ധക്കപ്പൽ ഉണ്ടായിരുന്നു.

സ്പീഷിസ്[തിരുത്തുക]

തിരഞ്ഞെടുത്ത ഇനം:

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്ലാർക്കിയ&oldid=3205876" എന്ന താളിൽനിന്ന് ശേഖരിച്ചത്