ചാർക്കോൾ ബർണേഴ്‌സ്
Charcoal burners | |
---|---|
കലാകാരൻ | Tom Roberts |
വർഷം | 1886 |
Medium | oil on canvas |
അളവുകൾ | 61.4 cm × 92.3 cm (24.2 ഇഞ്ച് × 36.3 ഇഞ്ച്) |
സ്ഥാനം | Art Gallery of Ballarat, Ballarat |
ഓസ്‌ട്രേലിയൻ കലാകാരനായ ടോം റോബർട്ട്‌സ് 1886-ൽ വരച്ച ചിത്രമാണ് ചാർക്കോൾ ബർണേഴ്‌സ് (മുമ്പ് വുഡ് സ്‌പ്ലിറ്ററുകൾ എന്നറിയപ്പെട്ടിരുന്നത്). മൂന്ന് ഗ്രാമീണ തൊഴിലാളികൾ "കൽക്കരി തയ്യാറാക്കുന്നതിനായി തടി പിളർന്ന് അടുക്കി വെയ്ക്കുന്നത്" ചിത്രീകരിക്കുന്നു.[1] ബാർബിസൻ ചിത്രകലാരീതിയാലും ജൂൾസ് ബസ്റ്റീൻ ലിപേജ് എന്ന ചിത്രകാരനാലും സ്വാധീനിക്കപ്പെട്ട റോബർട്ട്സ്, അധ്വാനിക്കുന്ന ഗ്രാമീണർ എന്ന പ്രമേയത്തിൽ എ ബ്രേക്ക് എവേ, ഷിയറിങ് ദി റാംസ് എന്നീ ചിത്രങ്ങൾ രചിച്ചു.
മെൽബണിന്റെ കിഴക്കുള്ള ഗ്രാമപ്രദേശമായ ബോക്‌സ് ഹില്ലിൽ ഫ്രെഡറിക് മക്‌കുബിനുമായി ചേർന്ന് അദ്ദേഹം ഒരു ക്യാമ്പിൽ നിർമ്മിച്ച രേഖാചിത്രങ്ങളിൽ നിന്നാണ് റോബർട്ട്‌സ് ചിത്രം വരച്ചത്.[1]
1961-ൽ ഈ ചിത്രം ബല്ലാരറ്റ് ആർട്ട് ഗാലറി വാങ്ങിയെങ്കിലും[1] 1978-ൽ മോഷണം പോവുകയായിരുന്നു. തൊട്ടടുത്ത വർഷം ഈ ചിത്രം സിഡ്‌നിയിലെ ഒരു പാർക്കിൽ നിന്ന് സുരക്ഷിതമായി കിട്ടിയെങ്കിലും അതിനായി മോചനദ്രവ്യം നൽകേണ്ടി വന്നിരുന്നു.[2]
References
[തിരുത്തുക]- ↑ 1.0 1.1 1.2 "Tom Roberts: Wood splitters". Australian collection. Art Gallery of Ballarat. Archived from the original on 14 December 2013. Retrieved 17 September 2013.
- ↑ Cansdale, Dominic (1 June 2021). "How Wood Splitters art heist from Ballarat helped change regional art galleries forever". ABC News. Australian Broadcasting Corporation. Retrieved 1 June 2021.
External links
[തിരുത്തുക]- Wood splitters Archived 2016-06-01 at the Wayback Machine. – Art Gallery of Ballarat