Jump to content

ചെങ്കണ്ണൻ കുട്ടുറുവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brown-headed Barbet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെങ്കണ്ണൻ കുട്ടുറുവൻ
at Bharatpur, Rajasthan, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. zeylanicus
Binomial name
Psilopogon zeylanicus
(Gmelin, 1788)
Synonyms

Megalaima zeylanica

ചെങ്കണ്ണൻ കുട്ടുറുവൻ[2] [3][4][5] അഥവാ സിലോൺ കുട്ടുറുവന്റെ[2] ശാസ്ത്രീയ നാമം Psilopogon zeylanicus ഇംഗ്ലീഷിൽ Brown-headed Barbet അല്ലെങ്കില് Large Green Barbet എന്നുമാണ്. ഏഷ്യയിൽ കണ്ടു വരുന്ന ഒരു ബാർബെറ്റാണ്. കട്ടിയുള്ള കൊക്കുകളുടെ അരികിലുള്ള മീശകൊണ്ടാണ് ഇവയ്ക്ക് ബാർബെറ്റ് എന്ന പേർ കിട്ടിയത്.

ഈ കുട്ടുറുവൻ ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നവയും ഇവിടെ തന്നെ മുട്ടയിട്ട് വളരുന്നവയുമാണ്.

രൂപവിവരണം

[തിരുത്തുക]

വലിപ്പം 27 സെ.മീറ്ററാൺ. ചെറിയ കഴുത്തും വലിയ തലയും ചെറിയ വാലുമാണുള്ളത്. മുതിര്ന്ന പക്ഷിയ്ക്ക് വരകളുള്ള തവിട്ടു തലയും കഴുത്തും മാറിടവുമാണുള്ളത്. ബാക്കി മുഴുവൻ ഭാഗങ്ങളും പച്ച നിറവും. ചുവന്ന കട്ടിയുള്ള കൊക്കുകളാണുള്ളത്. പൂവനും പിടയ്ക്കും ഒരേ രൂപമാണുള്ളത്.

ഭക്ഷണം

[തിരുത്തുക]

പഴങ്ങളും പ്രാണികളുമാണ് ഭക്ഷണം. കൃഷിചെയ്യുന്ന പഴങ്ങളായ മാമ്പഴം, പഴുത്ത ചക്ക, പപ്പായ, വാഴപ്പഴം തുടങ്ങിയവയും ഇവയുടെ ആഹാരത്തിൽ ഉൾപ്പെടുന്നു.

പ്രജനനം

[തിരുത്തുക]

മരപ്പൊത്തുകളിൽ കൂടുണ്ടാക്കി, രണ്ടോ നാലോ മുട്ടകളിടുന്നു. പൂവനും പിടയും മാറി മാറി മുട്ടകള്ക്ക് അടയിരിക്കും.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  • Birds of periyar – ആർ. സുഗതൻ, കേരള വനം-വന്യജീവി വകുപ്പ്
  1. BirdLife International (2012). "Psilopogon zeylanicus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. 2.0 2.1 J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 500. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=ചെങ്കണ്ണൻ_കുട്ടുറുവൻ&oldid=3432096" എന്ന താളിൽനിന്ന് ശേഖരിച്ചത്