ബ്രെട്ടൻ ബ്രദർ ആന്റ് സിസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Breton Brother and Sister എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Breton Brother and Sister
കലാകാരൻWilliam Bouguereau
വർഷം1871
MediumOil on canvas
അളവുകൾ129.2 cm × 89.2 cm (50.9 in × 35.1 in)
സ്ഥാനംMetropolitan Museum of Art, New York City
Accession87.15.32

പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഫ്രഞ്ച് ആർട്ടിസ്റ്റ് വില്യം ബൊഗ്യൂറോ വരച്ച ചിത്രമാണ് ബ്രെട്ടൻ ബ്രദർ ആന്റ് സിസ്റ്റർ. പരമ്പരാഗത വസ്ത്രധാരണത്തിൽ ഒരു ബ്രട്ടൻ സഹോദരനെയും സഹോദരിയെയും ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. 1860 കളുടെ അവസാനത്തിൽ ബ്രിട്ടാനിയിൽ അവധിക്കാലത്ത് ബൊഗ്യൂറോ നിർമ്മിച്ച രേഖാചിത്രങ്ങളുടെ അടിസ്ഥാനത്തിൽ 1871-ൽ ആണ് ഈ ചിത്രം സൃഷ്ടിച്ചത്. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് ഈ ചിത്രം.[1]

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

ഫ്രഞ്ചുകാരനായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ അദ്ദേഹം പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് അദ്ദേഹം നവീനഅർത്ഥങ്ങൾ പകർന്നുനൽകി. [2]തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില കിട്ടുകയും ചെയ്തു.[3]മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[3] എന്നാൽ 1980 കാലത്ത് രൂപഹിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[3] ലഭ്യമായ അറിവുകൾ അനുസരിച്ച് ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചും യാതൊരു അറിവുകളും ലഭ്യമല്ല.[4]

അവലംബം[തിരുത്തുക]

  1. "Breton Brother and Sister". www.metmuseum.org. Retrieved 2020-04-11.{{cite web}}: CS1 maint: url-status (link)
  2. Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605. {{cite book}}: |edition= has extra text (help)
  3. 3.0 3.1 3.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved 27 January 2013.
  4. Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. Archived from the original on സെപ്റ്റംബർ 18, 2015. Retrieved ജനുവരി 27, 2013.