സസ്യോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Botanical garden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Orto botanico di Pisa operated by the University of Pisa: The first botanic garden, established in 1544 under botanist Luca Ghini, it was relocated in 1563 and again in 1591

സസ്യോദ്യാനം (Botanical garden) എന്നത് നട്ടുവളർത്തലും, സസ്യശാസ്ത്ര നാമങ്ങൾ കൊണ്ട് ലേബൽ ചെയ്യപ്പെട്ട സസ്യങ്ങളുടെ പ്രദർശനവും നടത്തുന്ന വിപുലമായ ഒരു സസ്യശേഖരമുള്ള ഉദ്യാനങ്ങളാണ്. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്ന് കൊണ്ടു വന്ന കള്ളിമുൾച്ചെടികൾ, നീരുള്ള സസ്യങ്ങൾ, ഔഷധസസ്യങ്ങൾ പോലെയുള്ള പ്രത്യേകതരം സസ്യങ്ങൾ ഹരിതഗൃഹങ്ങളിൽ സംരക്ഷിക്കപ്പെടുന്നു. ഇവയിൽ ഉഷ്ണമേഖലാ സസ്യങ്ങൾ, ആൽപൈൻ സസ്യങ്ങൾ പരദേശി സസ്യങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഇവിടെ സന്ദർശകർക്കായി യാത്രകൾ, വിദ്യാഭ്യാസ പ്രദർശനങ്ങൾ, പുസ്തകമുറികൾ, തുറന്നവേദിയിലെ സംഗീതപരിപാടികൾ എന്നിവയെല്ലാം സന്ദർശകർക്കായി ഒരുക്കുന്നു.

സാധാരണ സർവകലാശാലകളോ അല്ലെങ്കിൽ മറ്റ് ശാസ്ത്രഗവേഷണസംഘടനകളോ ആണ് സസ്യോദ്യാനങ്ങൾ നടത്തുന്നത്. അവർ ഹെർബേറിയങ്ങളും സസ്യവർഗ്ഗീകരണത്തിൽ ഗവേഷണപ്രവർത്തനങ്ങളും നടത്തുന്നു. തത്ത്വപരമായി, അവയുടെ പങ്ക്, നിലവിലുള്ള സസ്യങ്ങളുടെ ശേഖരങ്ങൾ ശാസ്ത്രീയഗവേഷണങ്ങൾക്കായും സസ്യപരിപാലനത്തിനായും സംരക്ഷണത്തിനായും പ്രദർശനത്തിനായും പഠനത്തിനായും രേഖപ്പെടുത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇതെല്ലാം ഇതിനൊക്കെയുള്ള പ്രവർത്തനങ്ങൾക്കായുള്ള പണത്തിന്റെ ലഭ്യതയേയും ഓരോ ഇത്തരം ഉദ്യാനങ്ങളുടെ കാര്യത്തിലുള്ള തനതായ താല്പര്യത്തേയും ആശ്രയിച്ചിരിക്കും.

ആധുനിക സസ്യശാത്രോദ്യാനങ്ങളുടെ ഉദ്ഭവം യൂറോപ്പിലെ മധ്യകാലഘട്ടത്തിലെ ഔഷധസസ്യ ഉദ്യാനങ്ങളായ വൈദ്യശാസ്ത്ര ഉദ്യാനങ്ങളിൽ നിന്നുമാകുന്നു. പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയിലെ നവോത്ഥാനകാലഘട്ടത്തിലാണിവ നിർമ്മിക്കപ്പെട്ടത്. പതിനേഴാം നൂറ്റാണ്ടിൽ ഇത്തരം ഔഷധസസ്യങ്ങൾക്കു മാത്രമുള്ള ഉദ്യാനങ്ങളോടുള്ള താല്പര്യം മാറുകയും മറ്റു സസ്യങ്ങൾക്കുള്ള ഉദ്യാനങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഇതിനുകാരണം, യൂറോപ്പിലെ രാജ്യങ്ങൾ മറ്റു രാജ്യങ്ങളുമായി പര്യവേഷകരുടെ സഹായത്താൽ ബന്ധപ്പെടുകയും അത്തരം പുതുതായി കണ്ടെത്തിയ സ്ഥലങ്ങളിൽനിന്നും പുതിയയിനം സസ്യങ്ങൾ ഇറക്കുമതിചെയ്യുകയും ചെയ്തതാണ്. അതോടെ സസ്യശാസ്ത്രം അതിന്റെ സ്വതന്ത്ര അസ്തിത്വം ഔഷധസസ്യങ്ങളുടെ മാത്രം മേഖലയിൽനിന്നും പതുക്കെ സ്വായത്തമാക്കി. പതിനെട്ടാം നൂറ്റാണ്ടോടെ സർവ്വകലാശാലകളിലും ഗവേഷണാലയങ്ങളിലുമുള്ള ഉദ്യാനങ്ങളിലെ ഹെർബേറിയങ്ങളിൽ ജോലിചെയ്തുവന്ന ഗവേഷകർ, സസ്യങ്ങൾക്കു നാമകരണം നൽകാനും അവയെ തരംതിരിക്കാനുമുള്ള മാർഗ്ഗങ്ങൾ ആവിഷ്കരിച്ചു. യുറോപ്പിലെ സാമ്രാജ്യത്ത്വത്തിന്റെ വിപുലീകരണത്തോടെ സസ്യശാസ്ത്രോദ്യാനങ്ങൾ ലോകവ്യാപകമായി സ്ഥാപിക്കപ്പെട്ടു.

നിർവ്വചനങ്ങൾ[തിരുത്തുക]

ലോകമാകെയുള്ള സസ്യശാസ്ത്രോദ്യാനങ്ങൾ പാഠപുസ്തകനിർവ്വചനങ്ങളിൽ ഏതാണ്ട് ഒരേപോലെയാണ്. താഴെപ്പറയുന്ന രീതിയിൽ ആണ് കോർണെൽ യൂണിവേഴ്സിറ്റിയിലെ അംഗങ്ങൾ നിർവ്വചിച്ചത്. A botanical garden is a controlled and staffed institution for the maintenance of a living collection of plants under scientific management for purposes of education and research, together with such libraries, herbaria, laboratories, and museums as are essential to its particular undertakings. Each botanical garden naturally develops its own special fields of interests depending on its personnel, location, extent, available funds, and the terms of its charter. It may include greenhouses, test grounds, an herbarium, an arboretum, and other departments. It maintains a scientific as well as a plant-growing staff, and publication is one of its major modes of expression. എന്നാകുന്നു.

സസ്യശാസ്ത്രോദ്യാനങ്ങളുടെ ശൃംഖല[തിരുത്തുക]

ലോകവ്യാപകമായി, 150 രാജ്യങ്ങളിലായി 1800 സസ്യശാസ്ത്രോദ്യാനങ്ങളുണ്ട്. ഇതിൽ, യൂറോപ്പിൽ 550 എണ്ണം സ്ഥിതിചെയ്യുന്നു. (ഇതിൽ 150 എണ്ണം റഷ്യയിൽ ആകുന്നു. ) വടക്കേ അമേരിക്കയിൽ 200 എണ്ണമുണ്ട്. കിഴക്കൻ ഏഷ്യയിൽ എണ്ണം അനുദിനം വർദ്ധിച്ചുവരുന്നു. ഒരു വർഷം ഇവയിലെല്ലാം കൂടി 1500000000 സന്ദർശകർ എത്തുന്നു.

ചരിത്രപരമായി, ഈ സസ്യശാസ്ത്രൊദ്യാനങ്ങൾ പരസ്പരം വിത്തുകളും സസ്യഭാഗങ്ങളും കൈമാറ്റം ചെയ്തുവരുന്നുണ്ട്. പക്ഷെ ഇങ്ങനെയെത്തുന്ന പല സസ്യങ്ങളും പ്രാദേശികമായി വംശവർദ്ധനവുനടന്ന് പ്രാദേസിക സസ്യങ്ങളെ ഉന്മൂലനം ചെയ്തുവരുന്നുണ്ട്. ഇക്കാര്യ ശ്രദ്ധയിൽപ്പെട്ടതിനാൽ ഇന്ന് വളരെ ശ്രദ്ധിച്ചണ് ഇത്തരം കൈമാറ്റങ്ങൾ നടത്തുന്നത്.

ചരിത്രപരമായ വികസനം[തിരുത്തുക]

സസ്യശാസ്ത്രോദ്യാനങ്ങളുടെ ചരിത്രം സസ്യശാസ്ത്രത്തിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പതിനാറാം നൂറ്റാണ്ടിലേയും പതിനേഴാം നൂറ്റാണ്ടിലേയും സസ്യശാസ്ത്രോദ്യാനങ്ങളിൽ കൂടുതലും ഔഷധസസ്യങ്ങൾ വളർത്തിയ ഔഷധസസ്യോദ്യാനങ്ങളായിരുന്നു.

പ്രാചീനചരിത്രത്തിലെ ഗംഭീര ഉദ്യാനങ്ങൾ[തിരുത്തുക]

ബി. സി. ഇ രണ്ടാം നൂറ്റാണ്ടിലെ പ്രാചീന ഈജിപ്റ്റ്, മെസൊപ്പൊട്ടാമിയ, ക്രീറ്റ്, മെക്സിക്കോ, [[]ചൈന]] എന്നിവിടങ്ങളിലുണ്ടായിരുന്ന ഉദ്യാനങ്ങൾ വളരെ അറിയപ്പെട്ടിരുന്നു.

ഉത്തര യൂറോപ്പ്[തിരുത്തുക]

സസ്യശാസ്ത്രത്തിന്റെ ഉദ്ഭവം[തിരുത്തുക]

The Chelsea Physic Garden was established in 1673, shown here in summer of 2006.

പതിനെട്ടാം നൂറ്റാണ്ടിലെ സസ്യോദ്യാനങ്ങൾ[തിരുത്തുക]

The Botanical Gardens are on the west bank of the River opposite Garden Reach.
Lake in the Calcutta Botanical Garden, circa 1905

ക്യൂവിലെ രാജകീയ സസ്യശാസ്ത്രോദ്യാനം[തിരുത്തുക]

പ്രധാന ലേഖനം: Royal Botanic Gardens, Kew
Royal Botanic Gardens, Kew, London, established 1759
The Palm House built 1844–1848 by Richard Turner to Decimus Burton's designs

ഉഷ്ണമേഖലയിലെ സസ്യശാസ്ത്രോദ്യാനങ്ങൾ[തിരുത്തുക]

230 സസ്യശാസ്ത്രോദ്യാനങ്ങൾ ഇപ്പോൾ തെക്കുകിഴക്കൻ ഏഷ്യയിൽ സ്ഥിതിചെയ്യുന്നു. 1735ൽ മൗറീഷ്യസിലെ പാമ്പിൾമൗസസിൽ സ്ഥാപിച്ച ഉദ്യാനമാണ് ഇവയിൽ ഏറ്റവും പഴയത്. 1786ൽ ഇന്ത്യയിലെ കൽക്കട്ടയിൽ അചാര്യ ജഗദീശ് ചന്ദ്ര ബോസ് സസ്യശാസ്ത്രോദ്യാനം സ്ഥാപിക്കപ്പെട്ടു. തുടർന്ന്, ബ്രസീൽ, ശ്രീലങ്ക, ഇൻഡോനേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിലും സ്ഥാപിക്കപ്പെട്ടു.

ഓസ്ട്രേലിയ[തിരുത്തുക]

ആദ്യത്തെ സസ്യശാസ്ത്രോദ്യാനം പത്തൊമ്പതാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ടു.

 • 1816ൽ സിഡ്നിയിൽ റോയൽ ബോട്ടാണിക്കൽ ഗാർഡെൻസ് സ്ഥാപിതമായി.
 • 1818ൽ റോയൽ ടാസ്മാനിയൻ ബോട്ടാണിക്കൽ ഗാർഡെൻസ് സ്ഥാപിതമായി
 • 1845ൽ മെൽബോണിൽ റോയൽ ബോട്ടാണിക്കൽ ഗാർഡെൻസ് സ്ഥാപിതമായി.
 • 1854ൽ അഡലെയ്ഡിൽ ബോട്ടാണിക്കൽ ഗാർഡെൻസ് സ്ഥാപിതമായി.
 • 1855ൽ ബ്രിസ്ബെയ്നിൽ ബോട്ടാണിക്കൽ ഗാർഡെൻസ് സ്ഥാപിതമായി.
 • 1977ൽ ഓബേൺ ബോട്ടാണിക്കൽ ഗാർഡെൻസ് സ്ഥാപിതമായി.

പ്രവർത്തനവും കടമയും[തിരുത്തുക]

ഭാവി[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അടിക്കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

ഗ്രന്ഥസൂചിക[തിരുത്തുക]

 • Aitken, Richard & Looker, Michael (2002). The Oxford Companion to Australian Gardens. Melbourne: Oxford University Press. ISBN 0-19-553644-4.
 • Bailey, Liberty Hyde & Bailey, Ethel Z. (1978). Hortus Third. New York: Macmillan. ISBN 0-02-505470-8.
 • Conan, Michel, ed. (2005). Baroque garden cultures: emulation, sublimation, subversion. Washington, D.C.: Dumbarton Oaks Research Library and Collection. ISBN 9780884023043. ശേഖരിച്ചത് 21 February 2015.
 • Johnson, Dale E. 1985. Literature on the history of botany and botanic gardens 1730–1840: A bibliography. Huntia 6(1): 1–121.
 • Dalley, Stephanie (1993). "Ancient Mesopotamian Gardens and the Identification of the Hanging Gardens of Babylon Resolved". Garden History. 21 (1): 113. doi:10.2307/1587050.
 • Day, Jo (2010). "Plants, Prayers, and Power: the story of the first Mediterranean gardens". എന്നതിൽ O’Brien, Dan (ed.). Gardening Philosophy for Everyone. Chichester: Wiley-Blackwell. pp. 65–78. ISBN 978-1-4443-3021-2.
 • Desmond, Ray (2007). The History of the Royal Botanic Gardens Kew. London: Kew Publishing. ISBN 978-1-84246-168-6.
 • Drayton, Richard (2000). Nature's Government: Science, Imperial Britain, and the 'Improvement' of the World. London: Yale University Press. ISBN 0-300-05976-0.
 • Guerra, Francisco (1966). "Aztec Medicine". Medical History. 10 (4): 315–338. doi:10.1017/s0025727300011455. PMC 1033639. PMID 5331692.
 • Heywood, Vernon H. (1987). "The changing rôle of the botanic gardens". എന്നതിൽ Bramwell, David et al. (eds) (ed.). Botanic Gardens and the World Conservation Strategy. London: Academic Press. pp. 3–18. ISBN 0-12-125462-3.CS1 maint: extra text: editors list (link)
 • Heutte, Fred (1872). "A New Concept: the Commercial Botanical Garden". American Horticulturalist. 51 (2): 14–17.
 • Hill, Arthur W. (1915). "The History and Functions of Botanic Gardens". Annals of the Missouri Botanical Garden. 2 (1/2): 185–240. doi:10.2307/2990033. JSTOR 2990033.
 • Holmes, Edward M. (1906). "Horticulture in Relation to Medicine". Journal of the Royal Horticultural Society. 31: 42–61.
 • Huxley, Anthony (ed. in chief) (1992). The New Royal Horticultural Society Dictionary of Gardening. London: Macmillan. ISBN 1-56159-001-0.
 • Hyams, Edward & MacQuitty, William (1969). Great Botanical Gardens of the World. London: Bloomsbury Books. ISBN 0-906223-73-3.
 • Wikisource-logo.svg MacDougal, D. T. (1920). "Botanical Gardens" . Encyclopedia Americana.
 • Monem, Nadine K. (ed.) (2007). Botanic Gardens: A Living History. London: Black Dog. ISBN 978-1-904772-72-9.CS1 maint: extra text: authors list (link)
 • Minter, Sue (2000). The Apothecaries' Garden. Stroud, UK: Sutton Publishing. ISBN 978-0-7509-2449-8.
 • Mueller, Ferdinand von (1871). The objects of a botanic garden in relation to industries : a lecture delivered at the Industrial and Technological Museum. Melbourne: Mason, Firth & McCutcheon.
 • Ogilvie, Brian W. (2006). The Science of Describing: Natural History in Renaissance Europe. Chicago: University of Chicago Press. ISBN 978-0-226-62087-9.
 • Rakow, Donald; Lee, Sharon, eds. (2013). Public garden management. Hoboken, N.J.: Wiley. ISBN 9780470904596. ശേഖരിച്ചത് 21 February 2015.
 • Simmons, John B. et al. (eds) (1976). Conservation of Threatened Plants. London: Plenum Press. ISBN 0-306-32801-1.CS1 maint: extra text: authors list (link)
 • Taylor, Patrick (2006). The Oxford Companion to the Garden. Oxford: Oxford University Press. ISBN 978-0-19-866255-6.
 • Thanos, C.A. (2005). "The Geography of Theophrastus' Life and of his Botanical Writings (Περι Φυτων)". എന്നതിൽ Karamanos, A.J. & Thanos, C.A. (eds) (ed.). Biodiversity and Natural Heritage in the Aegean, Proceedings of the Conference 'Theophrastus 2000' (Eressos – Sigri, Lesbos, 6–8 July 2000). Athens: Fragoudis. pp. 23–45. ശേഖരിച്ചത് 30 November 2011.CS1 maint: multiple names: editors list (link) CS1 maint: extra text: editors list (link)
 • Toby Evans, Susan (2010). "The Garden of the Aztec Philosopher-King". എന്നതിൽ O’Brien, Dan (ed.). Gardening Philosophy for Everyone. Chichester: Wiley-Blackwell. pp. 207–219. ISBN 978-1-4443-3021-2.
 • Williams, Roger L. (2011). "On the establishment of the principal gardens of botany: A bibliographical essay by Jean-Phillipe-Francois Deleuze". Huntia. 14 (2): 147–176.
 • Wyse Jackson, Peter S. & Sutherland, Lucy A. (2000). International Agenda for Botanic Gardens in Conservation (PDF). Richmond, UK: Botanic Gardens Conservation International. ശേഖരിച്ചത് 2009-11-30.
 • Wyse Jackson, Peter S. (1999). "Experimentation on a Large Scale – An Analysis of the Holdings and Resources of Botanic Gardens". BGCNews. Richmond, UK: Botanic Gardens Conservation International. 3 (3): 53–72. ശേഖരിച്ചത് 2009-11-11.
 • Young, Michael (1987). Collins Guide to the Botanical Gardens of Britain. London: Collins. ISBN 0-00-218213-0.
"https://ml.wikipedia.org/w/index.php?title=സസ്യോദ്യാനം&oldid=2286381" എന്ന താളിൽനിന്ന് ശേഖരിച്ചത്