വിക്റ്റോറിയ ആമസോണിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Victoria amazonica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വിക്റ്റോറിയ റീജിയ
Victoria regia – Walter Fitch.jpg
Illustration by Walter Fitch
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
V. amazonica
Binomial name
Victoria amazonica

ആമസോൺ പ്രദേശത്ത് കാണുന്ന വലിയ ഒരിനം ആമ്പലാണ്‌ വിക്റ്റോറിയ റീജിയ അഥവാ വിക്റ്റോറിയ ആമസോണിക്ക. ആമ്പലുകളുടെ കുടുംബമായ Nymphaeaceae കുടുംബത്തിലെ ഏറ്റവും വലിപ്പമേറിയതാണ്‌ ഇത്. ഗയാനയിലെ ദേശീയ പുഷ്പമാണിത്.

ഇതിന്റെ ഇലകൾക്ക് 2 മീറ്ററോളം വ്യാസമുണ്ടാകും. 50 കിലോഗ്രാം ഭാരം താങ്ങാനുള്ള ശേഷിയും ഇലകൾക്കുണ്ട്. ആമസോൺ മേഖലയിലെ തദ്ദേശീയർ ഇതിനെ ജലത്തളിക (water platter) എന്നാണ്‌ വിളിക്കുന്നത്[1].

ലണ്ടനിലെ ക്രിസ്റ്റൽ കൊട്ടാരത്തിന്റെ സ്ഫടികമേൽക്കൂരയുടെ രൂപകല്പ്പനക്ക് ശില്പിയായ ജോസഫ് പാക്റ്റണ്‌ പ്രചോദനമായത് ഈ ആമ്പലിന്റെ ഇലയുടെ ബലിഷ്ഠമായ ഘടനയാണ്‌[1].

വിക്റ്റോറിയ ആമസോണിക്കയുടെ ഇലകൾ

പേരിനു പിന്നിൽ[തിരുത്തുക]

1837-ൽ വിക്റ്റോറിയ രാജ്ഞിയോടുള്ള ആദരസൂചകമായാണ്‌ ഈ ആമ്പലിന്‌ വിക്റ്റോറിയ റീജിയ എന്നു പേരിട്ടത്[1].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: GEOSCOPE - IMPERIAL WATER PLATTER, Page no. 23
"https://ml.wikipedia.org/w/index.php?title=വിക്റ്റോറിയ_ആമസോണിക്ക&oldid=3151171" എന്ന താളിൽനിന്ന് ശേഖരിച്ചത്