ബൊറോബുധുർ ക്ഷേത്രസമുച്ചയം
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്തോനേഷ്യ |
Area | 25.51, 64.31 ha (2,746,000, 6,922,000 sq ft) |
Includes | Mendut Temple, Pawon, ബോറോബുദർ |
മാനദണ്ഡം | (i), (ii), (vi) [1] |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്592 592 |
നിർദ്ദേശാങ്കം | 7°36′28″S 110°12′13″E / 7.60778°S 110.20361°E |
രേഖപ്പെടുത്തിയത് | 1991 (15th വിഭാഗം) |
ബൊറോബുധുർ ക്ഷേത്രസമുച്ചയം ഇന്തോനേഷ്യയിലെ മദ്ധ്യ ജാവയിലുള്ള മൂന്നു ബുദ്ധമതക്ഷേത്രങ്ങൾ അടങ്ങിയ ലോകപൈതൃകസ്ഥാനമാണ്. ബൊറോബുധുർ, മെന്ദുത്ത്, പാവോൺ എന്നീ പ്രദേശങ്ങളിലെ അമ്പലങ്ങൾ ഇതിൽപ്പെടുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും ഒരു നേറേഖയിൽ ആണ് നിൽക്കുന്നത്. ഇന്തോനേഷ്യയുടെ ബുദ്ധമതകാലഘട്ടത്തിലെ ശൈലേന്ദ്രസാമ്രാജ്യത്തിന്റെ കാലത്ത് എട്ട്, ഒമ്പത് നൂറ്റാണ്ടുകളിൽ പണികഴിപ്പിച്ചതാണ്.
യോഗ്യകർത്തായുടെ ഉത്തരപശ്ചിമദിക്കിൽ നിന്നും ഏതാണ്ട് 40 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഈ പ്രദേശം, ഇരട്ട അഗ്നിപർവ്വതങ്ങളായ, സുന്ദൊരൊ-സംബ്ലിങ്, മെർബാബു-മെറാപ്പി എന്നിവയുടെ ഇടയിലെ ഉയരമുള്ള പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. രണ്ടു നദികളായ പ്രോഗൊ, ഇളോ എന്നിവ രണ്ടുവശത്തുകൂടി ഒഴുകുന്നു. [2]
വളരെ ഫലപുഷ്ടമായ പ്രദേശമാണിത്. ഇവ കണ്ടെത്തിയശേഷം നടന്ന പുനർനിർമ്മാണഘട്ടത്തിൽ ആണ് ഈ മൂന്നു ക്ഷേത്രങ്ങളും ഒരേ നിരയിൽ ആയാണു കിടക്കുന്നത് എന്നു കണ്ടെത്തിയത്.[3] പ്രാദേശിക ഐതിഹ്യം പ്രകാരം ഈ ക്ഷേത്രങ്ങൾക്ക് പരസ്പ്രം ബന്ധിച്ച ഇരട്ട മതിലോടുകൂടിയ കല്ലുപാകിയ പാതയുണ്ടായിരുന്നത്രെ. മൂന്ന് ക്ഷേത്രങ്ങൽക്കും ഒരേ രിതിയിലുള്ള നിർമ്മാണരിതികാണുന്നതിനാൽ ഇവ ഒരേ കാലഘട്ടത്തിലാണ് നിർമ്മിച്ചതെന്നു കാണിക്കുന്നു. ഇവയുടെ ആചാരങ്ങളും ഏതാണ്ട് ഒരുപോലെയാണെന്നു കരുതപ്പെടുന്നു. [4]
മ്യൂസിയങ്ങൾ
[തിരുത്തുക]രണ്ട് മ്യൂസിയങ്ങൾ ബൊറോബുധുർ ക്ഷേത്രസമുച്ചയത്തിലുണ്ട്. കർമവിഭങ്ങ മ്യൂസിയവും സമുദ്ര രക്ഷാ മ്യൂസിയവും.
മറ്റ് പുരാവസ്തുപ്രദേശങ്ങൾ
[തിരുത്തുക]ഇവയ്ക്കു പുറമെ മറ്റ് ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളും ഈ പ്രദേശത്ത് ചിതറിക്കിടക്കുന്നുണ്ട്. ഇതിൽ ഏറ്റവും പഴക്കമുള്ളത് സി. ഇ. 732ലെ ഗുനുങ് വുകിർ അല്ലെങ്കിൽ കാങ്ഗാൽ ഹിന്ദുക്ഷേത്രം ആണ്. ഈ ക്ഷേത്രസമുച്ചയത്തിൽനിന്നും കണ്ടെത്തിയ കാങ്ഗാൽ ലിഖിതം പ്രകാരം, ശൈവമതക്കാരനായ സഞ്ജയ ഈ പ്രദേശത്ത് ഒരു ശിവലിംഗക്ഷേത്രം നിർമ്മിച്ചു. ഈ പ്രദേശം ബൊറോബുധുർ ക്ഷേത്രസമുച്ചയത്തിൽനിന്ന് കിഴക്കായി 10 കിലോമീറ്റർ മാത്രം അകലെയാണ്. [5]മറ്റൊരു ക്ഷേത്രമായ ങാവൻ ക്ഷേത്രം മെന്ദുത്ത് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. മറ്റൊരു ഹിന്ദു ക്ഷേത്രമായ ബാണൻ ക്ഷേത്രം പാവോൺ ക്ഷേത്രത്തിൽനിന്നും വടക്ക് നൂറുകണക്കിനു മീറ്റർ മാത്രം അകലെയാണ്. ഈ ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ തിരികെ പഴയ രൂപത്തിലേയ്ക്കു പണിതെടുക്കാൻ പ്രയാസമാണ്. കാരണം പല കല്ലുകളും നഷ്ടപ്പെട്ടുപോയി. എന്നാൽ ഈ പ്രദേശത്ത് ക്ഷേത്രപരിസരത്തുനിന്നും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ അധികം കേടുപാടുകൾ കൂടാതെ ലഭിച്ചു. ഇവിടെനിന്നും ലഭിച്ച ഹിന്ദു ദൈവങ്ങളായ വിഷ്ണു, ബ്രഹ്മാവ്, ശിവൻ, ഗണപതി എന്നിവരുടെ വിഗ്രഹങ്ങൾ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലുള്ള ദേശീയ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
ചിത്രശാല
[തിരുത്തുക]ബൊറോബുധൂർ ക്ഷേത്രം
[തിരുത്തുക]-
ബൊറോബുധൂർ ക്ഷേത്ര ചുറ്റുപാടുകൾ
-
കൊത്തുപണികൾ
-
ബുദ്ധപ്രതിമ
-
ബൊറോബുധൂർ ക്ഷേത്ര ചുറ്റുപാടുകൾ
-
ബൊറോബുധൂർ ക്ഷേത്ര ചുറ്റുപാടുകൾ
-
വിശുദ്ധ ശില
-
ബൊറോബുധൂർ ക്ഷേത്ര ചുറ്റുപാടുകൾ
മെൻഡട് ക്ഷേത്രം
[തിരുത്തുക]-
മെൻഡട് ക്ഷേത്രത്തിന്റെ പ്രവേശനകവാടം
-
ബനിയൻ വൃക്ഷം
-
അവലോകിടേശ്വര പ്രതിമ - ക്ഷേത്രത്തിനകത്ത്
-
വജ്രപാണി പ്രതിമ - ക്ഷേത്രത്തിനകത്ത്
-
ക്ഷേത്രം
-
ശില്പങ്ങൾ
-
ക്ഷേത്രത്തിന്റെ പ്ലാൻ
-
ക്ഷേത്രവും ബനിയൻ വൃക്ഷവും
-
ബുദ്ധപ്രതിമ
പവോൺ ക്ഷേത്രം
[തിരുത്തുക]-
പവോൺ ക്ഷേത്രം പ്രവേശനകവാടം
-
കല്പതരു, കിന്നര,കിന്നരി, അപ്സരദേവത എന്നിവരുടെ കൊത്തുപണികൾ
-
ചുവരിലെ കൊത്തുപണികൾ
-
ക്ഷേത്രസമുച്ചയം
-
കൊത്തുപണികൾ
-
പ്രതിമകൾ
-
പ്രതിമകൾ
-
പവോൺ ക്ഷേത്രം
ഇതും കാണൂ
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ "Borobudur Temple Compounds". Retrieved 4 മേയ് 2017.
- ↑ Soekmono (1976), page 1.
- ↑ N. J. Krom (1927). Borobudur, Archaeological Description. The Hague: Nijhoff. Archived from the original on 2008-08-17. Retrieved 17 August 2008.
- ↑ J. L. Moens (1951). "Barabudur, Mendut en Pawon en hun onderlinge samenhang (Barabudur, Mendut and Pawon and their mutual relationship)" (PDF). Tijdschrift voor de Indische Taai-, Land- en Volkenkunde. Het Bataviaasch Genootschap van Kunsten en Wetenschappen: 326–386. Archived from the original (PDF) on 2007-08-10.
trans. by Mark Long
- ↑ W. J. van der Meulen (1977). "In Search of "Ho-Ling"". Indonesia. 23: 87–112. doi:10.2307/3350886.