ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്
ദൃശ്യരൂപം
(Bharat Petroleum Corporation Limited എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊതുമേഖല സ്ഥാപനം | |
Traded as | ബി.എസ്.ഇ.: 500547 എൻ.എസ്.ഇ.: BPCL |
വ്യവസായം | പെട്രോളിയം |
ആസ്ഥാനം | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
പ്രധാന വ്യക്തി | ഡി രാജ്കുമാർ (ചെയർമാൻ & എംഡി)[1] |
ഉത്പന്നങ്ങൾ | പെട്രോളിയം, പ്രകൃതിവാതകം, മറ്റ് പെട്രോ കെമിക്കലുകൾ |
വരുമാനം | ₹2,44,648.50 കോടി (US$38 billion) (2017)[1] |
₹11,042.79 കോടി (US$1.7 billion) (2017)[1] | |
₹8,039.30 കോടി (US$1.3 billion) (2017)[1] | |
മൊത്ത ആസ്തികൾ | ₹91,989.63 കോടി (US$14 billion) (2017)[1] |
ഉടമസ്ഥൻ | ഭാരത സർക്കാർ (54.93%) |
ജീവനക്കാരുടെ എണ്ണം | 12,567 (2017)[1] |
വെബ്സൈറ്റ് | www |
ഭാരത സർക്കാരിന്റെ മഹാരത്ന പദവിയുള്ള ഒരു പൊതു മേഖലാ എണ്ണക്കമ്പനിയാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ).[2]
മുംബൈ ആസ്ഥാമായി പ്രവർത്തിയ്ക്കുന്ന ഈ കോർപറേഷൻ മുംബൈയിലും കൊച്ചിയിലുമായി രണ്ട് വലിയ റിഫൈനറികൾ പ്രവർത്തിപ്പിയ്ക്കുന്നു. [3] ഭാരതത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയാണ് ഇത്. 2016- ൽ ഫോർച്യൂൺ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേഷനുകളുടെ പട്ടികയിനുസരിച്ച് 342 ആം സ്ഥാനത്താണ് ഭാരത് പെട്രോളിയം.[4]
റിഫൈനറികൾ
[തിരുത്തുക]ഭാരത് പെട്രോളിയം കൈകാര്യം ചെയ്യുന്ന റിഫൈനറികൾ താഴെപ്പറയുന്നവയാണ്:
- മുംബൈ റിഫൈനറി : പ്രതിവർഷം 13 ദശലക്ഷം മെട്രിക് ടൺ ശേഷി ഉണ്ട്. [5]
- കൊച്ചി റിഫൈനറികൾ : ഇതിന്റെ ശേഷി പ്രതിവർഷം 15.5 ദശലക്ഷം മെട്രിക് ടൺ ആണ്. [6]
- ബിൻ റിഫൈനറി : മധ്യപ്രദേശിലെ സാഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇതിന് പ്രതിവർഷം 6 ദശലക്ഷം മെട്രിക് ടൺ ശേഷിയുണ്ട്. ഭരത് പെട്രോളിയം, ഒമാൻ ഓയിൽ കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായ ഈ റിഫൈനറി പ്രവർത്തിപ്പിയ്ക്കുന്നത് ഭാരത് ഒമാന് റിഫൈനറി ലിമിറ്റഡാണ്.
- നുമാലിഗഡ് റിഫൈനറി : ആസാമിലെ ഗോലഘട്ട് ജില്ലയിലെ നുംലിഗർഹിൽ സ്ഥിതിചെയ്യുന്നു. ഇതിന് പ്രതിവർഷം 3 ദശലക്ഷം മെട്രിക് ടൺ ശേഷിയുണ്ട്.
പുറം കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- Bharat gas Booking Archived 2017-09-29 at the Wayback Machine.
- Bharat Gas Archived 2017-09-29 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 "Annual Report 2016-17" (PDF). Bharat Petroleum. 30 October 2017. Archived from the original (PDF) on 2017-11-07. Retrieved 30 October 2017.
- ↑ "BPCL gets Maharatna status; shares rise over 4%". The Economic Times. 12 September 2017. Retrieved 28 December 2018.
- ↑ "About BPCL - our journey". BPCL Official website. BPCL. Retrieved 11 October 2018.
- ↑ "Fortune Global 500 list". CNN Money. Archived from the original on 2016-08-21. Retrieved 22 July 2016.
- ↑ "Mumbai Refinery". Bharat Petroleum. Archived from the original on 2012-09-19. Retrieved 2019-01-27.
- ↑ "Integrated expansion project boosts BPCL-Kochi Refinery". Businessline. The Hindu.