അമൃതേശ്വര ക്ഷേത്രം
ദൃശ്യരൂപം
(Amrutesvara Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Amrutesvara Temple, Amruthapura Amruthapura | |
---|---|
village | |
Ekakuta (singly shrined), Amruteshvara temple, 1196, Chikkamagaluru district | |
Country | India |
State | Karnataka |
District | Chikkamagaluru District |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
കർണാടകയിലെ ചിക്കമഗളൂർ ജില്ലയിലെ അമൃതപുരിയിൽ സ്ഥിതിചെയ്യുന്ന അമ്പലമാണ് അമൃതേശ്വര ടെമ്പിൾ (കന്നഡ: ಅಮೃತೇಶ್ವರ ದೇವಸ್ಥಾನ). ചിക്മഗലൂർ ടൌണിൽ നിന്നും 67 കി.മീ. അകെലെയാണ്. ഈ അമ്പലം 1196-ൽ ഹൊയ്സാല രാജാവ് വീരബല്ലാല രണ്ടാമൻ പണിതതായാണ് കരുതുന്നത്. ഹൊയ്സാലയിലെ ശില്പികളുടെ കരവിരുത്തിൻറെ ഉത്തമോദാഹരണമാണ് അമൃതേശ്വര ടെമ്പിൾ. ദേശീയപാത 206ൽ, ഹാസനിൽ നിന്ന് 110 കിലോമീറ്ററും ഷിമോഗയിൽ നിന്ന് 50 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന പ്രദേശം അമൃതേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നതിന്റെ പേരിൽ അറിയപ്പെടുന്നു. 1196 CE-ൽ ഹൊയ്‌സാല രാജാവായിരുന്ന വീര ബല്ലാല രണ്ടാമന്റെ കീഴിൽ അമൃതേശ്വര ദണ്ഡനായക ("സേനാനായകൻ") ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്.[1]
അവലംബം
[തിരുത്തുക]- ↑ "Amritesvara Temple". Archaeological Survey of India, Bengaluru Circle. ASI Bengaluru Circle. Archived from the original on 2021-07-26. Retrieved 26 July 2021.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Amrutesvara Temple, Amruthapura എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.