ആലപ്പി ഷെരീഫ്
ആലപ്പി ഷെരീഫ് | |
---|---|
ജനനം | 1940 |
തൊഴിൽ | തിരക്കഥാകൃത്ത്,ചലച്ചിത്ര സംവിധായകൻ |
ആലപ്പി ഷെരീഫ് (ജനനം-1940 -മരണം-2015 ഡിസംബർ 2) മലയാള ചലച്ചിത്ര മേഖലയിലെ സംവിധാകനും, തിരക്കഥാകൃത്തുമായിരുന്നു. മലയാള സിനിമ ചരിത്രത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തുക്കളിലൊരായ ഷെരീഫ് അവളുടെ രാവുകൾ, ഈറ്റ, ഉത്സവം, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി എഴുപതോളം ചിത്രങ്ങളോടൊപ്പം പ്രവർത്തിച്ചു. അമ്പതോളം ചിത്രങ്ങൾക്ക് സംഭാഷണമൊരുക്കിയ ആലപ്പി ഷെരീഫ് മുപ്പതോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി.
ജീവിതരേഖ
[തിരുത്തുക]ആലപ്പുഴ കൊപ്രാക്കട തറവാട്ടിൽ ഹമീദ് ബാബയുടെയും രഹ്മ ബീവിയുടെയും മകനായി 1940ലായിരുന്നു ജനനം.[1] ആലപ്പുഴ മുഹമ്മദീൻ സ്കൂളിൽ നിന്നായിരുന്നു വിദ്യാഭ്യാസം.[2] ചെറുകഥാകൃത്തായാണ് തുടക്കം.മുക്കുമാലയായിരുന്നു പ്രസിദ്ധീകരിച്ച ആദ്യ കഥ. ഐ വി ശശിയുടെ മോഹൻലാൽ ചിത്രമായ അനുരാഗിയാണ് കഥയും സംഭാഷണവുമെഴുതിയ അവസാന ചിത്രം. തിരക്കഥ ഒരുക്കിയ അവസാന ചിത്രം സ്വന്തം മാളവികയും. മുപ്പതിലേറെ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. 1971 മുതൽ 2003 വരെയുള്ള കാലയളവിൽ നിരവധി സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുണ്ട്. മൂന്നു സിനിമകളും സംവിധാനം ചെയ്തു. 1971ൽ പുറത്തിറങ്ങിയ പ്രതിധ്വനിയെന്ന ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കിയാണ് തുടക്കം. 72ൽ എ.ബി. രാജ് സംവിധാനം ചെയ്ത കളിപ്പാവയ്ക്ക് തിരക്കഥ എഴുതി. ഐ വി ശശിക്കുവേണ്ടിയാണ് ഏറ്റവും കൂടുതൽ തിരക്കഥകൾ ഒരുക്കിയത്. ഐ വി ശശിയുടെ ആദ്യചിത്രമായ ഉൽസവത്തിന്റെ തിരക്കഥ രചിച്ചതും ശരീഫായിരുന്നു. ഐ വി ശശിയുടെ മോഹൻലാൽ ചിത്രമായ അനുരാഗിയാണ് കഥയും സംഭാഷണവുമെഴുതിയ അവസാന ചിത്രം. തിരക്കഥ ഒരുക്കിയ അവസാന ചിത്രം സ്വന്തം മാളവികയും.[3]
ഭാര്യ: നസീമ. മക്കൾ: ഷഫീസ്, ഷിഹാസ്, ഷർന. മരുമക്കൾ: ഷബ്‌നം, ഷാമില, ഷഹ്നാസ് (ദുബൈ). സഹോദരങ്ങൾ: ഷംസുബീവി, ബഷീർ, ഖമറുന്നിസ, നസീമ, കലാം, തങ്കമ്മ.[4]
അനുസ്മരണം
[തിരുത്തുക]സംവിധായകന്റെയോ നിർമാതാവിന്റെയോ താൽപര്യങ്ങൾക്കനുസരിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ കൂട്ടാക്കാത്ത കഥാകാരനായിരുന്നു ഇദ്ദേഹം. തന്റെ വിചാര വികാരങ്ങൾക്ക് അനുസരിച്ച് മാത്രം കഥയെഴുതുമ്പോൾ കഥാപാത്രങ്ങൾ ആ കഥയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു ആലപ്പി ഷെറീഫിന്റെ സിനിമകളിൽ.[5] കാലഘട്ടങ്ങൾക്കിടയിലൂടെയുള്ള മറ്റൊരു കാലഘട്ട നിർമിതിയുടെ ഉപജ്ഞാതാവ് എന്ന നിലയിൽ ഷെരീഫിെൻറ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നുവെന്നും അക്കാലത്തെ 'ന്യൂ ജനറേഷൻ' സിനിമയുടെ പിന്നണിയിൽ ഷെരീഫ് ആയിരുന്നുവെന്നും സംവിധാകൻ ഫാസിൽ പറയുന്നു.[6]
തിരക്കഥയൊരുക്കിയ ചിത്രങ്ങള്ളിൽ ചിലത്
[തിരുത്തുക]പൂർണ്ണമായ പട്ടിക ലഭ്യമാണ്.[7]
- പ്രതിധ്വനി - 1971
- കളിപ്പാവ - 1972
- കവിത - 1973
- അലകൾ - 1974
- നാത്തൂൻ - 1974
- നിറമാല - 1975
- ഉത്സവം - 1975
- മത്സരം - 1975
- ആലിംഗനം - 1976
- അഭിനന്ദനം - 1976
- അയൽക്കാരി - 1976
- അനുഭവം - 1976
- ഇന്നലെ ഇന്ന് - 1977
- അകലെ ആകാശം - 1977
- ആനന്ദം പരമാനന്ദം - 1977
സംവിധാനം ചെയ്ത ചിത്രങ്ങൾ
[തിരുത്തുക]- ആരോഹണം (1980),
- അസ്തമിക്കാത്ത പകലുകൾ (1981),
- നസീമ (1983)
ചിത്രങ്ങൾ
[തിരുത്തുക]ചിത്രങ്ങളെ സംബന്ധിച്ച അപൂർണ്ണമായ പട്ടിക താഴെ കൊടുക്കുന്നു.
വർഷം | ചിത്രം | പങ്കാളിത്തം |
1971 | കളിപ്പാവ | സംഭാഷണം |
1972 | കാറ്റുവിതച്ചവൻ | സംഭാഷണം |
1973 | കവിത | സംഭാഷണം |
1973 | അലകൾ | സംഭാഷണം |
1974 | നാത്തൂൻ | സംഭാഷണം |
പുറംകണ്ണികൾ
[തിരുത്തുക]- ജീവിതം രാവുകൾ -ജി ജ്യോതിലാൽ ഷെരീഫുമായി നടത്തിയ അഭിമുഖം Archived 2016-03-04 at the Wayback Machine. [8]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-09-21. Retrieved 2016-01-06.
- ↑ http://mediaonetv.in/സംവിധായകൻ-ആലപ്പി-ഷെരീഫ/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.thejasnews.com/തിരക്കഥാകൃത്തും-സംവിധായ.html/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-12-12. Retrieved 2016-01-06.
- ↑ http://www.deshabhimani.com/news/kerala/latest-news/521295
- ↑ http://www.madhyamam.com/movies/movies-news/movie-news-others/2015/dec/02/164259
- ↑ http://www.mathrubhumi.com/movies-music/news/alleppey-sheriff-passes-away-malayalam-news-1.709572
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2016-01-06.