അഖില കേരള ചേരമർ ഹിന്ദു മഹാ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Akhila Kerala Cheramar Hindu Maha Sabha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ചേരമർ അഥവാ ചെറുമർ പുലയ സമുദായാംഗങ്ങൾക്ക് വേണ്ടിയുള്ള സംഘടനയാണ് അഖില കേരള ചേരമർ ഹിന്ദു മഹാ സഭ. 1925-ൽ സ്ഥാപിതമായതാണ് AKCHMS എന്ന ചുരുക്കപ്പേരിൽ അറിയപ്പെടും ഈ സംഘടന. ചേരമരുടെ ആദ്യകാല സംഘടനയാണ്‌. സൊസൈറ്റി ആക്ട് പ്രകാരം കോട്ടയം ജില്ലാ രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തു K315/83 എന്ന രജിസ്‌ട്രേഷൻ നമ്പറിൽ പ്രവർത്തിക്കുന്നു.


ഭാരവാഹികൾ[തിരുത്തുക]

പ്രസിഡന്റ്‌: ശ്രീ.എം.കെ. അപ്പുക്കുട്ടൻ


ജനറൽ സെക്രട്ടറി:ഡോ.കല്ലറ പ്രശാന്ത്‌

ട്രഷറർ :ശ്രീ.കെ.കുട്ടപ്പൻ

[1]സംസ്ഥാന വൈസ് പ്രസിഡന്റ്  : ശ്രീ. മധു കെ.എൽ, ശ്രീ.തങ്കച്ചൻ


സംസ്ഥാന സെക്രട്ടറിമാർ  : ശ്രീ. പി.ജി.അശോക്്കുമാർ, ശ്രീ. കെ.സി. മനോജ്. ശ്രീ. രാജേഷ്



എന്നിവരാണ് പ്രധാന ഭാരവാഹികൾ.[2]

സംഘടനയുടെ ആവശ്യങ്ങളും നയങ്ങളും[തിരുത്തുക]

അവകാശപ്രഖ്യാപന സമ്മേളനത്തിൽ സംഘടന മുന്നോട്ടുവച്ച ആവശ്യങ്ങളാണിവ.[2]

  • പട്ടികജാതി വികസനനയം
  • രണ്ടാം ഭൂപരിഷ്‌കരണം
  • സ്വകാര്യമേഖലയിൽ സംവരണം
  • എല്ലാ വകുപ്പുകളിലും സ്‌പെഷൽ റിക്രൂട്ട്‌മെന്റ് നടപ്പാക്കുക
  • ലംപ്‌സംഗ്രാന്റും സ്‌റ്റൈപ്പന്റും വർദ്ധിപ്പിക്കുക
  • സ്ഥാനക്കയറ്റ സംവരണം
  • പഞ്ചായത്തുകൾതോറും പട്ടികജാതി ശ്മശാനം
  • വീടും ഭൂമിയുമില്ലാത്ത എല്ലാ പട്ടികജാതിക്കാർക്കും ഭൂമിയും ഭവനവും നൽകുക.[1]

ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്റെ നിർദ്ദേശങ്ങൾ തള്ളിക്കളയുക എന്ന നയം സഭ സ്വീകരിച്ചിട്ടുണ്ട്.[3] മുല്ലപ്പെരിയാർ പ്രശ്നത്തിൽ അഖില കേരള ചേരമർ ഹിന്ദു മഹാ സഭയും മറ്റു കക്ഷികളോടൊപ്പം സമരപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.[4]

ഇതുംകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "അഖില കേരള ചേരമർ ഹിന്ദു മഹാസഭ അവകാശ പ്രഖ്യാപന സമ്മേളനം തിരുവല്ലയിൽ". കേരളഭൂഷണം. 3 ഏപ്രിൽ 2013. Archived from the original on 2013-05-03. Retrieved 3 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
  2. 2.0 2.1 "രണ്ടാം ഭൂപരിഷ്‌കരണം വേണം -അഖില കേരള ചേരമർ ഹിന്ദുമഹാസഭ". മാതൃഭൂമി. 8 ഏപ്രിൽ 2013. Archived from the original on 2013-05-03. Retrieved 3 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
  3. "പ്ലീ റ്റു റിജെക്റ്റ് മിശ്ര പാനൽ റിപ്പോർട്ട്". ദി ഹിന്ദു. Retrieved 3 മെയ് 2013. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "ഇടുക്കിയിൽ ഹർത്താൽ പൂർണ്ണം". യു.കെ. മലയാളം പത്രം. Archived from the original on 2013-05-03. Retrieved 3 മെയ് 2013. {{cite news}}: Check date values in: |accessdate= (help)