അഖില കേരള ചേരമർ ഹിന്ദു മഹാ സഭ
കേരളത്തിലെ ചേരമർ അഥവാ ചെറുമർ പുലയ സമുദായാംഗങ്ങൾക്ക് വേണ്ടിയുള്ള സംഘടനയാണ് അഖില കേരള ചേരമർ ഹിന്ദു മഹാ സഭ. 1925-ൽ സ്ഥാപിതമായതാണ് AKCHMS എന്ന ചുരുക്കപ്പേരിൽ അറിയപ്പെടും ഈ സംഘടന. ചേരമരുടെ ആദ്യകാല സംഘടനയാണ്. സൊസൈറ്റി ആക്ട് പ്രകാരം കോട്ടയം ജില്ലാ രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തു K315/83 എന്ന രജിസ്‌ട്രേഷൻ നമ്പറിൽ പ്രവർത്തിക്കുന്നു.
ഭാരവാഹികൾ
[തിരുത്തുക]പ്രസിഡന്റ്: ശ്രീ.എം.കെ. അപ്പുക്കുട്ടൻ
ജനറൽ സെക്രട്ടറി:ഡോ.കല്ലറ പ്രശാന്ത്
ട്രഷറർ :ശ്രീ.കെ.കുട്ടപ്പൻ
[1]സംസ്ഥാന വൈസ് പ്രസിഡന്റ് : ശ്രീ. മധു കെ.എൽ, ശ്രീ.തങ്കച്ചൻ
സംസ്ഥാന സെക്രട്ടറിമാർ : ശ്രീ. പി.ജി.അശോക്്കുമാർ, ശ്രീ. കെ.സി. മനോജ്. ശ്രീ. രാജേഷ്
എന്നിവരാണ് പ്രധാന ഭാരവാഹികൾ.[2]
സംഘടനയുടെ ആവശ്യങ്ങളും നയങ്ങളും
[തിരുത്തുക]അവകാശപ്രഖ്യാപന സമ്മേളനത്തിൽ സംഘടന മുന്നോട്ടുവച്ച ആവശ്യങ്ങളാണിവ.[2]
- പട്ടികജാതി വികസനനയം
- രണ്ടാം ഭൂപരിഷ്‌കരണം
- സ്വകാര്യമേഖലയിൽ സംവരണം
- എല്ലാ വകുപ്പുകളിലും സ്‌പെഷൽ റിക്രൂട്ട്‌മെന്റ് നടപ്പാക്കുക
- ലംപ്‌സംഗ്രാന്റും സ്‌റ്റൈപ്പന്റും വർദ്ധിപ്പിക്കുക
- സ്ഥാനക്കയറ്റ സംവരണം
- പഞ്ചായത്തുകൾതോറും പട്ടികജാതി ശ്മശാനം
- വീടും ഭൂമിയുമില്ലാത്ത എല്ലാ പട്ടികജാതിക്കാർക്കും ഭൂമിയും ഭവനവും നൽകുക.[1]
ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്റെ നിർദ്ദേശങ്ങൾ തള്ളിക്കളയുക എന്ന നയം സഭ സ്വീകരിച്ചിട്ടുണ്ട്.[3] മുല്ലപ്പെരിയാർ പ്രശ്നത്തിൽ അഖില കേരള ചേരമർ ഹിന്ദു മഹാ സഭയും മറ്റു കക്ഷികളോടൊപ്പം സമരപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.[4]
ഇതുംകൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "അഖില കേരള ചേരമർ ഹിന്ദു മഹാസഭ അവകാശ പ്രഖ്യാപന സമ്മേളനം തിരുവല്ലയിൽ". കേരളഭൂഷണം. 3 ഏപ്രിൽ 2013. Archived from the original on 2013-05-03. Retrieved 3 മെയ് 2013.
{{cite news}}
: Check date values in:|accessdate=
(help) - ↑ 2.0 2.1 "രണ്ടാം ഭൂപരിഷ്‌കരണം വേണം -അഖില കേരള ചേരമർ ഹിന്ദുമഹാസഭ". മാതൃഭൂമി. 8 ഏപ്രിൽ 2013. Archived from the original on 2013-05-03. Retrieved 3 മെയ് 2013.
{{cite news}}
: Check date values in:|accessdate=
(help) - ↑ "പ്ലീ റ്റു റിജെക്റ്റ് മിശ്ര പാനൽ റിപ്പോർട്ട്". ദി ഹിന്ദു. Retrieved 3 മെയ് 2013.
{{cite news}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ഇടുക്കിയിൽ ഹർത്താൽ പൂർണ്ണം". യു.കെ. മലയാളം പത്രം. Archived from the original on 2013-05-03. Retrieved 3 മെയ് 2013.
{{cite news}}
: Check date values in:|accessdate=
(help)