ഹിന്ദുമത ധർമ്മ പരിപാലന സഭ
ഹൈന്ദവ വിഭാഗത്തിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട ഒരു പ്രസ്ഥാനമാണ് ഹിന്ദുമത ധർമ്മ പരിപാലന സഭ (HMDPS)[1]. 1882 ൽ വെങ്കടഗിരി ശാസ്ത്രികൾ (Brahmasri Ashtavadhani Parisudha Visishta Paranatha Khandana Venkatagiri Sastrikal) നേതൃത്വം വഹിച്ചാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ആന്ധ്രയിൽ നിന്നെത്തിയ ഒരു സന്യാസിയായിരുന്ന അദ്ദേഹം ഈ സഭയുടെ സ്ഥാപക അധ്യക്ഷനായിരുന്നു.
ചരിത്രം
[തിരുത്തുക]സഭയുടെ സ്ഥാപന കാലഘട്ടത്തിൽ ഈ പ്രദേശം പൂർണ്ണമായും അവഗണിക്കപ്പെട്ട നിലയിലായിരുന്നു. തൊട്ടുകൂടായ്മ അനുഭവിച്ചിരുന്ന ഈഴവർ വിഭാഗത്തിലെ ജനങ്ങളായിരുന്നു പ്രദേശവാസികളിൽ കൂടുതലും. ഉയർന്ന ജാതിയിൽപ്പെട്ടവരിൽ നിന്ന് പല തരം അടിച്ചമർത്തലുകളും ഇവർ അനുഭവിച്ചിരുന്നു. ക്ഷേത്രാരാധനയ്ക്കും വിദ്യാഭ്യാസത്തിനും പൊതുവഴികൾ ഉപയോഗിക്കുന്നതിനും മറ്റും നേരിട്ടിരുന്ന തടസ്സങ്ങൾക്കെതിരെ പൊരുതാൻ ഒരു കൂട്ടം യുവാക്കൾ തീരുമാനിച്ചു. ഈ സമയത്താണ് വെങ്കിടാഗിരി ശാസ്ത്രികളെ കണ്ടുമുട്ടുന്നത്. പിന്നാക്ക ജനങ്ങളുടെ ഉന്നമനത്തിനായി ഒരു സഭ സ്ഥാപിക്കുന്നതിന് അദ്ദേഹം മാർഗ്ഗ നിർദ്ദേശം നൽകി. അങ്ങനെ ആയിരത്തി എണ്ണൂറ്റി എൺപത്തി രണ്ട് ജൂൺ എട്ടാം തീയതി ഹിന്ദുമത ധർമ്മ പരിപാലന സഭ നിലവിൽ വന്നു. മൂത്തകുന്നം, മാലിയങ്കര, കോട്ടുവള്ളിക്കാട് എന്നിവിടങ്ങളിലെ 152 അംഗങ്ങളെ ചേർത്തുകൊണ്ടാണ് ആദ്യ രണ്ട് മാസങ്ങളിൽ പ്രവർത്തിച്ചത്. പിന്നീട്, ചെട്ടിക്കാട്, മടപ്ലാത്തുരുത്ത്, വാവക്കാട് , വടക്കേക്കര ഗ്രാമങ്ങളിലെ അംഗങ്ങളെക്കൂടി ചേർത്തുകൊണ്ട് സഭ വികസിപ്പിച്ചു.
സമിതി
[തിരുത്തുക]മoത്തിൽ ഇട്ടിയതി ഉണ്ണിലക്കാരൻ, പൂമാലിൽ രാമൻ രാമൻ, തൈക്കൂട്ടത്തിൽ രാമൻ എക്കണ്ണൻ, തറയിൽ കണ്ടൻ രാമൻ, തറയിൽ കൃഷ്ണൻ, കണ്ടൻ കുമാരൻ എന്നിവർ അംഗങ്ങളും എരേഴത്ത് ഉണ്ടാമൻ കൃഷ്ണൻ സെക്രട്ടറിയുമായി ആദ്യ സമിതി രൂപം കൊണ്ടു.
സ്ഥാപനങ്ങൾ
[തിരുത്തുക]വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന സഭ, നിരവധി സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്:
SNM Educational Institutions managed by HMDP Sabha Moothakunnam Estd.1882
1.SNM Institute of Management & Technology
2.SNM Arts & Science College
3.SNM Training College for B.Ed
4.SNM Training College for M.Ed (Self)
5.SNM Higher Secondary School
6.SNM High School
7.SNM Teacher’s Training Institute
8.SNM Elementary Teacher’s Training Institute
9.SNM Lower Primary School
10.SNM Public School
11.SNM Private Industrial Training Institute
12.SNM Polytechnic College