ഉള്ളടക്കത്തിലേക്ക് പോവുക

അജിജേഷ് പച്ചാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ajijesh Pachat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അജിജേഷ് പച്ചാട്ട്
അജിജേഷ് പച്ചാട്ട്
അജിജേഷ് പച്ചാട്ട്
ജനനംപള്ളിക്കൽ, മലപ്പുറം, കേരളം, ഇന്ത്യ
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, കോളമിസ്റ്റ്
ദേശീയതഇന്ത്യൻ
Genreനോവൽ, ചെറുകഥ
ശ്രദ്ധേയമായ രചന(കൾ)കിസേബി, ഏഴാംപതിപ്പിന്റെ ആദ്യപ്രതി, അതിരഴിസൂത്രം
അവാർഡുകൾകേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്‌മെന്റ് (2018)

അജിജേഷ് പച്ചാട്ട് കേരളത്തിലെ മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരു യുവ എഴുത്തുകാരനും നോവലിസ്റ്റും കോളമിസ്റ്റുമാണ്.[1] പ്രമേയങ്ങളിലെ വൈവിധ്യം കൊണ്ടും വേറിട്ട രചനാശൈലി കൊണ്ടും സമകാലിക മലയാള സാഹിത്യത്തിൽ ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചെറുകഥാ സമാഹാരമായ കിസേബിക്ക് 2018-ലെ കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്‌മെന്റ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.[2]

ജീവിതരേഖ

[തിരുത്തുക]

മലപ്പുറം ജില്ലയിലെ പള്ളിക്കലിൽ കൃഷ്ണന്റെയും ശോഭനയുടെയും മകനായി അജിജേഷ് ജനിച്ചു. പതിനാറാം വയസ്സിൽ 'ചന്ദ്രിക' ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച 'തീവ്രശാപം' ആണ് ആദ്യത്തെ കഥ. 2014-ൽ പതിനാറു വയസ്സിൽ താഴെയുള്ളവർക്കുള്ള ചെറുകഥാ മത്സരത്തിൽ ഇദ്ദേഹത്തിന്റെ 'എക്സ്-റേ' എന്ന കഥയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു.[3] മാധ്യമം, ദേശാഭിമാനി, ദ ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ വിവിധ മാധ്യമങ്ങളിൽ ഇദ്ദേഹം ലേഖനങ്ങളും കഥകളും എഴുതാറുണ്ട്.

സാഹിത്യരംഗം

[തിരുത്തുക]

ഭരണകൂടങ്ങളുടെ പൗരാക്രമണങ്ങൾ, മതവിമർശനങ്ങൾ, സ്ത്രീശരീരത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ തുടങ്ങിയവ അജിജേഷിന്റെ രചനകളിലെ പ്രധാന പ്രമേയങ്ങളാണ്.[4] 2016-ൽ പുറത്തിറങ്ങിയ 'കിസേബി' ആണ് ആദ്യ കഥാസമാഹാരം. 2019-ൽ 'ഏഴാംപതിപ്പിന്റെ ആദ്യപ്രതി' എന്ന നോവൽ പുറത്തിറങ്ങി. രണ്ടാമത്തെ നോവലായ 'അതിരഴിസൂത്രം' ബെന്യാമിനാണ് പ്രകാശനം ചെയ്തത്.[5]

പ്രധാന കൃതികൾ

[തിരുത്തുക]

നോവലുകൾ

[തിരുത്തുക]
  • ഏഴാംപതിപ്പിന്റെ ആദ്യപ്രതി (2019)
  • അതിരഴിസൂത്രം [6]
  • കായൽകണ്ടം റൂട്ട്

ചെറുകഥാ സമാഹാരങ്ങൾ

[തിരുത്തുക]
  • കിസേബി (2016) [7]
  • ദൈവക്കളി
  • കൂവ
  • കൈപ്പലരഹസ്യം
  • കോഹിനൂർ മാലപൊട്ടിക്കൽ

ഓർമ്മക്കുറിപ്പ്

[തിരുത്തുക]
  • ഒരാൺകുട്ടി വാങ്ങിയ ആർത്തവപ്പൂമെത്ത

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Ajijesh Pachat, Author at Indian Express Malayalam". Retrieved 2020-12-30.
  2. "2018-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു" (PDF). കേരള സാഹിത്യ അക്കാദമി. Retrieved 2020-12-30.
  3. "'Be a Roamer to Offer Best Writings'". The New Indian Express. Retrieved 2020-12-30.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ". Asianet News. Retrieved 2020-12-30.[പ്രവർത്തിക്കാത്ത കണ്ണി]
  5. "A novel that speaks up truth; Benyamin releases 'Athirazhisoothram'". Mathrubhumi. Retrieved 2020-12-30.[പ്രവർത്തിക്കാത്ത കണ്ണി]
  6. "അജിജേഷ് പച്ചാട്ടിന്റെ പുതിയ നോവൽ അതിരഴിസൂത്രം; ട്രെയിലർ പുറത്തിറങ്ങി". Mathrubhumi. Retrieved 2020-12-30.[പ്രവർത്തിക്കാത്ത കണ്ണി]
  7. "സാറേ, സാറിന്റെ ചുണ്ടിനെന്താ പറ്റീത്?..." Manorama Online. Retrieved 2020-12-30.
"https://ml.wikipedia.org/w/index.php?title=അജിജേഷ്_പച്ചാട്ട്&oldid=4601223" എന്ന താളിൽനിന്ന് ശേഖരിച്ചത്