ടി.വി. കൊച്ചുബാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടി.വി. കൊച്ചുബാവ
ടി.വി. കൊച്ചുബാവ.jpg
ജനനം1955
മരണംനവംബർ 25 1999
തൊഴിൽനോവലിസ്റ്റ്,എഴുത്തുകാരൻ
പ്രധാന കൃതികൾവില്ലന്മാർ സംസാരിക്കുമ്പോൾ യാതൊന്നും മറയ്ക്കുന്നില്ല, കന്യക, അടുക്കള, പ്രണയം, സൂചിക്കുഴയിൽ യാക്കോബ്, റെയിൽവേസ്‌റ്റേഷൻ , ഒന്നങ്ങനെ ഒന്നിങ്ങനെ, മലങ്കാക്കകൾ കരയുന്ന രാത്രി നിങ്ങൾ ജീവിച്ചു മരിച്ചു ഒക്കെ ശരി തന്നെ, ചെയ്ത അൽഭുതമെന്ത്?

മലയാളത്തിലെ ഒരു ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു ടി.വി. കൊച്ചുബാവ(1955 - നവംബർ 25 1999).

ജീവിതരേഖ[തിരുത്തുക]

1955-ൽ തൃശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു[1]. നോവൽ, കഥാസമാഹാരങ്ങൾ, വിവർത്തനം എന്നീ വിഭാഗങ്ങളിൽ 23 കൃതികൾ പ്രസിദ്ധപ്പെടുത്തി. വൃദ്ധസദനം എന്ന കൃതിക്ക് 1995-ലെ ചെറുകാട് അവാർഡും 1996-ലെ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 1999 നവംബർ 25-ന് അന്തരിച്ചു. കൊച്ചുബാവയുടെ ഭാര്യ സീനത്ത് 2016 ഒക്ടോബർ 20 -ന് ഒരു വാഹനാപകടത്തിൽ മരണമടഞ്ഞു.

പ്രധാന കൃതികൾ[തിരുത്തുക]

 • ഒന്നങ്ങനെ ഒന്നിങ്ങനെ
 • വീടിപ്പോൾ നിശ്ശബ്ദമാണ്
 • ഭൂമിശാസ്ത്രം
 • പ്രച്ഛന്നം
 • അവതാരിക ഭൂപടങ്ങൾക്ക്
 • വില്ലന്മാർ സംസാരിക്കുമ്പോൾ
 • പ്രാർത്ഥനകളോടെ നില്ക്കുന്നു[2]
 • കഥയും ജീവിതവും ഒന്നായിത്തീരുന്നതിനെപ്പറ്റി
 • വൃദ്ധസദനം[2]
 • പെരുങ്കളിയാട്ടം[2]
 • വിരുന്നുമേശയിലേക്ക് നിലവിളികളോടെ[3]
 • സൂചിക്കുഴയിലൂടെ ഒരു യാക്കോബ്[2]
 • കിളികൾക്കും പൂക്കൾക്കും
 • ഇറച്ചിയും കുന്തിരിക്കവും
 • സ്നാനം
 • എപ്പോഴെത്തുമോ എന്തോ
 • പ്രച്ഛന്നം
 • കിണറുകൾ
 • ഉപജന്മം
 • ജാതകം
 • വിരുന്ന് മേശയിേലേക്ക് നിലവിളിയോടെ

പുരസ്കാരങ്ങൾ[തിരുത്തുക]

 • അങ്കണം അവാർഡ്‌[1] (1989) - സൂചിക്കുഴയിൽ യാക്കോബ്
 • പ്രഥമ എസ്‌.ബി.ടി. അവാർഡ്[1]‌ - കഥ (തിരഞ്ഞെടുത്ത കഥ)
 • ചെറുകാട്‌ അവാർഡ്‌[1] (1995) - വൃദ്ധസദനം[4]
 • കേരള സാഹിത്യ അക്കാദമി അവാർഡ്‌[1] (1996)
 • തോപ്പിൽ രവി പുരസ്‌കാരം[1] (1997) - ഉപജന്മം(നോവൽ)
 • മികച്ച കഥയ്‌ക്കുളള വി.പി. ശിവകുമാർ ‘കേളി’ അവാർഡ്‌(1997) - ജലമാളിക (ചെറുകഥ) [5]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 "T.V. Kochubawa - Biography". ശേഖരിച്ചത് 2021-02-15.
 2. 2.0 2.1 2.2 2.3 "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 717. 2011 നവംബർ 21. ശേഖരിച്ചത് 2013 ഏപ്രിൽ 06. Check date values in: |accessdate= and |date= (help)
 3. "സാഹിത്യം" (PDF). മലയാളം വാരിക. 2013 മാർച്ച് 08. മൂലതാളിൽ (PDF) നിന്നും 2014-04-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂൺ 10. Check date values in: |accessdate= and |date= (help)
 4. "ചെറുകാട് അവാർഡ്". ശേഖരിച്ചത് 2021-06-19.
 5. "ടി.വി.കൊച്ചുബാവ". puzha.com. മൂലതാളിൽ നിന്നും 2012-10-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 നവംബർ 2011.
"https://ml.wikipedia.org/w/index.php?title=ടി.വി._കൊച്ചുബാവ&oldid=3632805" എന്ന താളിൽനിന്ന് ശേഖരിച്ചത്