അഡോബി അക്രോബാറ്റ്
വികസിപ്പിച്ചത് | Adobe Inc. |
---|---|
ആദ്യപതിപ്പ് | ജൂൺ 15, 1993 |
ഓപ്പറേറ്റിങ് സിസ്റ്റം | Windows, macOS[1] Android |
വലുപ്പം | |
തരം | Desktop publishing |
അനുമതിപത്രം | Proprietary
|
വെബ്‌സൈറ്റ് |
പി.ഡി.എഫ് ഫയൽ ഉണ്ടാക്കുവാനും തിരുത്തുവാനും വേണ്ടി ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ് അഡോബി അക്രോബാറ്റ്.[4] അഡോബി സിസ്റ്റംസ് പുറത്തിറക്കുന്ന ഈ സോഫ്റ്റ്വെയറിന്റെ ആദ്യകാലനാമം, അക്രോബാറ്റ് എക്സ്ചേഞ്ച് (Acrobat Exchange) എന്നായിരുന്നു.
ഉപയോഗം
[തിരുത്തുക]പി.ഡി.എഫ്. ഫയൽ നിർമ്മിക്കുന്നതിനാണ് അഡോബി അക്രോബാറ്റ് ഉപയോഗിക്കുന്നത്. അഡോബി അക്രോബാറ്റ് തുറന്ന് File > Create PDF എന്ന മെനു ഞെക്കിയാൽ ഏത് ഫയൽ ആണ് പി.ഡി.എഫ് ആക്കി മാറ്റേണ്ടേത് എന്ന ചോദ്യത്തോടെ ഒരു ജനാല തുറന്ന് വരും. പി.ഡി.എഫ് ആക്കി മാറ്റേണ്ട ഫയൽ തിരഞ്ഞെടുത്ത് കൊടുത്താൽ ആ ഫയൽ പി.ഡി.എഫ് ആയി മാറുന്നു.[5]
അഡോബി അക്രോബാറ്റ് ഉപയോഗിച്ച് പി.ഡി.എഫ് ഫയൽ എഡിറ്റ് ചെയ്യുകയും ചെയ്യാം. ചെറിയ അക്ഷരത്തിരുത്തലുകൾക്ക് പുറമേ അഡോബി അക്രോബാറ്റ് പ്രൊഫഷണൽ ഉപയോഗിച്ച് പി.ഡി.എഫ് ഫയലിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ താഴെ പറയുന്നു.
- പേജ് കൂട്ടിചേർക്കുക, മായ്ക്കുക, തിരിക്കുക (add, delete and rotate pages).
- ഹെഡ്ഡറും ഫുട്ടറും ചേർക്കുക
- വേറെ എതെങ്കിലും ഒരു ഫയൽ കൂട്ടിച്ചേർക്കുക
- അക്ഷരങ്ങളിലും ചിത്രങ്ങളിലും ഹൈപ്പർലിങ്ക് കൊടുക്കുക
- സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുക
- പി.ഡി.എഫ് ഫോമുകൾ ഉണ്ടാക്കുക
- പി.ഡി.എഫ് ഫയലിൽ കമൻറ് ചെയ്യുക.
ഈ പട്ടിക അപൂർണമാണ്. അഡോബ് അക്രോബാറ്റ് പ്രൊഫഷണൽ ഉപയോഗിച്ച് പി.ഡി.എഫ് ഫയലിൽ ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട ചിലത് മാത്രമാണ് ഇത്. ഇതു കൊണ്ട് വേറെയും ധാരാളം ജോലികൾ ചെയ്യാം.
പ്രത്യേകതകൾ
[തിരുത്തുക]പി.ഡി.എഫുമായി ബന്ധപ്പെട്ട എല്ലാ ജോലിക്കും ഉപയോഗിക്കുന്ന അഡോബ് അക്രോബാറ്റ് പ്രൊഫഷണൽ ഒരു പ്രത്യേക തരത്തിലുള്ള authoring application ആണ്. സാധാരണ ഉപയോഗിക്കുന്ന രചനാ സോഫ്റ്റ്വേയറുകളായ മൈക്രോസോഫ്റ്റ് വേർഡ്, ഓപ്പൺ ഓഫീസ് വേർഡ്, അഡോബ് പേജ്‌മേക്കർ, ഫ്രെയിംമേക്കർ, ഇൻഡിസൈൻ , കോറൽ ഡ്രോ, ക്വാർക്ക് എക്സ്പ്രെസ്സ്, അഡ്‌വെന്റ് 3B2, ലാറ്റെക്സ്, ഓട്ടോകാഡ് എന്നിവയിൽ നിന്ന് വേറിട്ടു നിൽക്കുന്ന ചില പ്രത്യേകതകൾ അഡോബ് അക്രോബാറ്റ് പ്രൊഫഷണൽ-നുണ്ട്. മുകളിൽ പറഞ്ഞ എല്ലാ authoring application-നിലും ഒന്നുമില്ലായ്മയിൽ നിന്ന് ആരംഭിച്ച് പടി പടി ആയി ഒരു പ്രമാണം ഉണ്ടാക്കുക ആണല്ലോ നമ്മൾ ചെയ്യുന്നത്. എന്നാൽ പി.ഡി.എഫിന്റെ രീതി വ്യത്യസ്തമാണ്. മറ്റ് authoring application-ൽ പണി പൂർത്തിയായതിനു ശേഷം മാത്രം പി.ഡി.എഫ് ആക്കി മാറ്റുക എന്നതാണ് പി.ഡി.എഫിന്റെ പ്രവർത്തന രീതി.(മൈക്രോസൊഫ്റ്റ് വേർഡിൽ ഒക്കെ ചെയ്യുന്നത് പോലെ ഒരു പുതിയ പേജ് തുറന്ന് ടൈപ്പ് ചെയ്ത് അല്ല പി.ഡി.എഫ് ഫയൽ ഉണ്ടാക്കുന്നത്. ഇതിന്റെ കാരണം പി.ഡി.എഫ്, ലിഖിതപ്രമാണ കൈമാറ്റത്തിനുള്ള ഒരു രചനാ സോഫ്റ്റ്‌വെയർ ആയതുകൊണ്ടാണ്).
പി.ഡി.എഫ് ഫയലിൽ ചില അവസാന നിമിഷ മിനുക്ക് പണികളും Authoring Application-കളിൽ ചെയ്യാൻ പറ്റാത്ത ചില പരിപാടികളും മാത്രമേ സാധാരണ ഗതിയിൽ ചെയ്യാവൂ. എന്തെങ്കിലും പ്രധാനപ്പെട്ട മാറ്റങ്ങൾ ഉണ്ടെങ്കിൽ എപ്പോഴും source ഫയലിലേക്ക് തിരിച്ച് പോയി മാറ്റം വരുത്തിയ ശേഷം പുതിയ പി.ഡി.എഫ് ഉണ്ടാക്കുന്നതാണ് നല്ലത്. ഇനി source file കിട്ടാനില്ലെങ്കിൽ അക്രോബാറ്റ് പ്രൊഫഷണൽ ഉപയോഗിച്ച് നിങ്ങൾക്ക് ചില മാറ്റങ്ങൾ വരുത്താനാവും. പക്ഷെ അതിനു നിങ്ങൾക്ക് അക്രോബാറ്റ് പ്രൊഫഷണൽ-ലും അക്രോബാറ്റ് പ്ലഗ്ഗിനുകളിലും സാമാന്യം നല്ല ജ്ഞാനം ആവശ്യമാണ്.
ചരിത്രം
[തിരുത്തുക]അഡോബ് അക്രോബാറ്റ് 1993-ൽ സമാരംഭിച്ചു, ഡിജിറ്റൽ പ്രമാണങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള മറ്റ് ഉൽപ്പന്നങ്ങളുമായും പ്രോപ്രൈറ്ററി ഫോർമാറ്റുകളുമായും മത്സരിക്കേണ്ടി വന്നു, എതിരാളികളായ സോഫ്റ്റ് വെയറുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു:
- നോ ഹാൻഡ്‌സ് സോഫ്റ്റ്‌വെയർ ഇങ്കിൽ നിന്നുള്ള കോമൺ ഗ്രൗണ്ട്.[6]
- വേഡ്പെർഫക്ട്(WordPerfect) കോർപ്പറേഷനിൽ നിന്നുള്ള എൻവോയ്(envoy)
- നെക്റ്റ്പേജി(NextPage)-ൽ നിന്നുള്ള ഫോളിയോ വ്യൂവ്സ്
- ഫാരലോൺ കമ്പ്യൂട്ടിംഗിൽ നിന്നുള്ള റിപ്ലിക്കാ[7]
- ഇന്റർലീഫിൽ നിന്നുള്ള വേൾഡ് വ്യൂ[8]
- എടി&ടി(AT&T)ലബോറട്ടറിയുടെ ഉടമസ്ഥതയിലുള്ള ഡിജെവു(DjVu)
അനുബന്ധ സോഫ്റ്റ്‌വെയറുകൾ
[തിരുത്തുക]അഡോബി അക്രോബാറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ പ്രധാന സോഫ്റ്റ്വെയറിനു പുറമേ, പലതരത്തിലുള്ള പ്രോഗ്രാമുകൾ നിങളുടെ കമ്പ്യൂട്ടറിൽ വരും. അവ ഒരോന്നായി ഉപയോഗിച്ച് പലതരത്തിൽ പി.ഡി.എഫ് ഉണ്ടാക്കാം.
അഡോബി പി.ഡി.എഫ് പ്രിന്റർ ഡ്രൈവർ
[തിരുത്തുക]അക്രോബാറ്റ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ കമ്പ്യൂട്ടറിൽ പ്രിന്ററുകൾ ഇരിക്കുന്ന സ്ഥലത്ത് അഡോബി പി.ഡി.എഫ് എന്ന പേരിൽ ഒരു പുതിയ പ്രിന്റർ വരും. ഇനി നിങ്ങൾക്ക് പി.ഡി.എഫ് ആക്കി മാറ്റേണ്ട ഫയൽ തുറന്ന് പ്രിന്റ് കൊടുക്കാൻ നേരം പ്രിന്റർ ആയി അഡോബി പി.ഡി.എഫ് തിരഞ്ഞെടുത്താൽ ആ ഫയൽ പി.ഡി.എഫ് ആയി മാറുന്നു.
അഡോബി പി.ഡി.എഫ് മേക്കർ
[തിരുത്തുക]അക്രോബാറ്റ് ഇൻസ്റ്റാൾ ചെയ്താൽ അത് കമ്പ്യൂട്ടറിൽ ഉള്ള വിവിധ അപ്ലിക്കേഷനുകളിൽ (ഉദാ: മൈക്രോസോഫ്റ്റ് വേർഡ്, എക്സൽ, പവർപോയിന്റ്, ഔട്ട്‌ലുക്ക്, ഇന്റർനെറ്റ് എക്സ്‌പ്ലോറർ, ഓട്ടോകാഡ്), ആ ഉണ്ടാക്കുന്ന ഫയലുകൾ, പി.ഡി.എഫ് ആക്കിമാറ്റാനുള്ള മാക്രോകൾ ഇടുന്നു. ആ അപ്ലിക്കേഷനിൽ (ഉദാ: മൈക്രോസോഫ്റ്റ് വേർഡ്) നിന്ന് പി.ഡി.എഫ് ഫയൽ ഉണ്ടാക്കുമ്പോൾ ഈ പി.ഡി.എഫ് മേക്കർ ഉപയോഗിച്ചാൽ അത് ഏറ്റവും നന്നായിരിക്കും.
അക്രോബാറ്റ് ഡിസ്റ്റിലർ
[തിരുത്തുക]അക്രോബാറ്റിൻറെ ഒപ്പം ഇൻസ്റ്റാൾ ആകുന്ന വേറെ ഒരു പ്രോഗ്രാം ആണിത്. .ps, .prn മുതലായ എക്സ്റ്റൻഷൻ ഉള്ള ഫയലുകളെ പി.ഡി.എഫ് ആക്കി മാറ്റാനാണ് ഇതു ഉപയോഗിക്കുന്നത്.
പ്ലഗ്ഗിനുകൾ
[തിരുത്തുക]ഒരു ആപ്ലിക്കേഷൻ സോഫ്റ്റ്വെയറിനു ചെയ്യാൻ പറ്റാത്ത പണികൾ അതിനെക്കൊണ്ട് ചെയ്യിക്കാൻ മറ്റു സോഫ്റ്റ്‌വെയർ കമ്പനികൾ തയ്യാറാക്കുന്ന എന്നാൽ പ്രധാന ആപ്ലിക്കേഷന്റെ ഭാഗമായി പ്രവർത്തിക്കൻ സാധിക്കുന്ന ചെറിയ പ്രോഗ്രാമുകൾ ആണ് പ്ലഗ്ഗിൻ എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്.
അഡോബി അക്രോബാറ്റ്ന് ചെയ്യാൻ സാധിക്കാത്ത ചില പണികൾ ചെയ്യാൻ വേണ്ടി Third Party സോഫ്റ്റ്‌വെയർ കമ്പനികൾ തയ്യാറാക്കുന്ന ചെറിയ പ്രോഗ്രാമുകൾ ആണിത്. ഇവ ഉപയോഗിക്കണമെങ്കിൽ കമ്പ്യൂട്ടറിൽ ആദ്യം അഡോബി അക്രോബാറ്റ് ഇൻസ്റ്റാൾ ചെയ്തിരിക്കണം. ഉദാഹരണങ്ങൾ വഴി അക്രോബാറ്റ് പ്ലഗ്ഗിന്റെ ഉപയോഗങ്ങൾ എളുപ്പത്തിൽ വിശദീകരിക്കാം.
- നൂറു കണക്കിന് പി.ഡി.എഫ് ഫയലുകൾ കൂട്ടിചേർത്ത് നിങ്ങൾക്ക് ഒറ്റ പി.ഡി.എഫ് ഫയൽ ഉണ്ടാക്കണം. ഇതു അഡോബി അക്രോബാറ്റ് ഉപയോഗിച്ച് ചെയ്താൽ വളരെ സമയം എടുക്കും. അതിനു പകരം ആർട്ട്സ് സ്‌പ്ലിറ്റ് ആൻഡ് മെർജ് എന്ന ഒരു പ്ലഗ്ഗിൻ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്താൽ ഈ ഫയലുകൾ എല്ലാം തരം തിരിച്ച് മിനുട്ടുകൾക്കുള്ളിൽ ഒറ്റ പി.ഡി.എഫ് ഫയൽ ഉണ്ടാക്കാൻ സാധിക്കുന്നു.
- അത് പോലെ പി.ഡി.എഫ് ഫയലിൽ ഉള്ള ചില വസ്തുക്കൾ അങ്ങോട്ടോ ഇങ്ങോട്ടോ നീക്കണം, ഒരു പുതിയ ശൂന്യമായ പി.ഡി.എഫ് താൾ ഉണ്ടാക്കണം, എല്ലാ പേജിനേയും ബാധിക്കുന്ന ചില മാറ്റങ്ങൾ വരുത്തണം , പി.ഡി.എഫ്ൽ ഉള്ള ചിത്രങ്ങളുടെ നിലവാരം പരിശോധിക്കണം, പി.ഡി.എഫ് ഫയലുകളുടെ മൊത്തം നിലവാരം പരിശോധിക്കുന്ന പ്രീഫ്ലൈറ്റിംഗ് എന്ന പരിപാടി ചെയ്യണം . നമ്മളെ അതിനു സഹായിക്കുന്ന ഒരു അക്രോബാറ്റ് പ്ലഗ്ഗിൻ ആണ് എൻഫോക്കസ് പിറ്റ് സ്റ്റോപ്പ് പ്രൊഫഷണൽ.
ഇങ്ങനെ പല തരത്തിൽ അക്രോബാറ്റ്-ന് പി.ഡി.എഫ് ഫയലിൽ ചെയ്യാൻ പറ്റാത്ത പണികൾ അതിനേയും കൊണ്ട് ചെയ്യിക്കുന്ന നിരവധി പ്ലഗ്ഗിനുകൾ വിപണിയിൽ ലഭ്യമാണ്. ഒരു പ്രശ്നം ഉള്ളത് ഈ പ്ലഗ്ഗിനുകൾ മിക്കവാറും എണ്ണത്തിന്റേയും വില അഡോബി അക്രോബാറ്റ് പ്രൊഫഷണൽ-നേക്കാളും അധികമാണ് എന്നുള്ളതാണ്. അത് കൊണ്ട് ഇത്തരം പ്ലഗ്ഗിനുകൾ കൂടുതലും ഉപയോഗിക്കുന്നത് വലിയ പ്രിന്റിംഗ് ശാലകളും, Typesetting/prepress വ്യവസായവും ആണ്.
അവലംബം
[തിരുത്തുക]- ↑ "Download new and previous versions of Adobe Reader". Adobe.com. Adobe Systems. Retrieved 7 April 2022.
- ↑ "Adobe – Adobe Reader download – All versions". adobe.com. Adobe Systems. Retrieved 12 Feb 2021.
- ↑ "Download a free trial of Acrobat XI Pro". Adobe.com. Adobe Systems. Retrieved 12 Feb 2021.
- ↑ "Adobe Acrobat family". 2008. Archived from the original on 19 January 2008. Retrieved 19 January 2008.
- ↑ "Adobe Reader". 2008. Archived from the original on 18 January 2008. Retrieved 19 January 2008.
- ↑ Borzo, Jeanette (14 June 1993). "Paperless: Tools resurrect hope for paperless office concept". InfoWorld. 15 (24). ISSN 0199-6649.
- ↑ Eckerson, Wayne (26 July 1993). "Farallon gives Adobe Acrobat run for money". Network World. 10 (30). International Data Group: 86. ISSN 0887-7661.
- ↑ Jarrin, Christopher (22 July 1996). "Reading what you sow". InfoWorld. 18 (30): 66. ISSN 0199-6649.
ഡെസ്ക്ടോപ്പ് സോഫ്റ്റ്‌വെയർ: | ക്രിയേറ്റീവ് സ്വീറ്റ് • ഓഡിഷൻ • ഗോലൈവ് • ക്യാപ്റ്റിവേറ്റ് • ഡിജിറ്റൽ എഡിഷൻസ് • ഡി.എൻ.ജി. • പേജ്‌മേക്കർ • ഫോട്ടോഷോപ്പ് ലൈറ്റ്റൂം • റോബോഹെൽപ്പ് • കൂടുതൽ… |
സെർവർ സോഫ്റ്റ്‌വെയർ: | കോൾഡ്ഫ്യൂഷൻ • ലൈവ്സൈക്കിൾ • ഫ്ലാഷ് മീഡിയ സെർവർ • ജെറൺ |
സാങ്കേതികവിദ്യ: | പോസ്റ്റ്സ്ക്രിപ്റ്റ് • പി.ഡി.എഫ്. • ഫ്ലാഷ്പേപ്പർ • ഓതർവേർ • ഫ്ലാഷ് • ഫ്ലെക്സ് • എ.ഐ.ആർ. |
സേവനങ്ങൾ: | എ.എസ്.എൻ. |
ഡയറക്റ്റർ ബോർഡ് | ഗെഷ്കെ • വാമോക്ക് • ഷൈസൻ • നാരായൺ |