Jump to content

അഡോബി ഓഡിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഡോബി ഓഡിഷൻ
Adobe Audition Icon
Adobe Audition Screenshot
Adobe Audition 3.0
വികസിപ്പിച്ചത്അഡോബി സിസ്റ്റംസ്
Stable release
3.0 / നവംബർ 1 2007 (2007-11-01), 6195 ദിവസങ്ങൾ മുമ്പ്
ഓപ്പറേറ്റിങ് സിസ്റ്റംWindows XP SP2 and Windows Vista
തരംDigital audio editor
അനുമതിപത്രംProprietary
വെബ്‌സൈറ്റ്Adobe Audition Homepage

അഡോബി സിസ്റ്റംസിന്റെ ഒരു ഡിജിറ്റൽ ഓഡിയോ എഡിറ്റിങ് കംമ്പ്യൂട്ടർ സോഫ്റ്റ്വെയറാണ് അഡോബി ഓഡിഷൻ (പൂർവ്വനാമം: കൂൾ എഡിറ്റ് പ്രൊ). ബഹുതലവും, നോൺ-ഡിസ്ട്രക്റ്റീവ് മിക്സ്/എഡിറ്റ് എൻവയോണ്മെന്റും ഡിസ്ട്രക്റ്റീവ് രീതിയിലുള്ള തരംഗരൂപ എഡിറ്റിങ്ങ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്‌.

ഉത്ഭവം

[തിരുത്തുക]

1990മൈക്രോസോഫ്റ്റിലെ മുൻ ജീവനക്കാരായ റോബർട്ട് എല്ലിസണും ഡേവിഡ് ജോൺസ്റ്റണും ചേർന്ന് സ്ഥാപിച്ച സിണ്ട്രിലിയം സോഫ്റ്റ്‌വേർ എന്ന കമ്പനി വികസിപ്പിച്ചെടുത്ത കൂൾ എഡിറ്റ് ഒരു ക്രിപ്പിൾവെയറാട്ടായിരുന്നു ആദ്യം വിതരണം ചെയ്തിരുന്നത്. പൂർണ്ണമായ പതിപ്പ് അന്നത്തെ കാലത്ത് വളരെ ഉപയോഗപ്രദമായ ഒന്നായിരുന്നു. ശേഷം സിണ്ട്രിലിയം കൂൾ എഡിറ്റ് പ്രൊ പുറത്തിറക്കുകയും ചെയ്തു, ഇതിൽ ബഹുതല ഓഡിയോ ട്രാക്കുകൾ കൈകാര്യം ചെയ്യാനുള്ള കഴിവിനോടൊപ്പം മറ്റു സവിശേഷതകളും ഉൾകൊള്ളിക്കപ്പെട്ടു. പക്ഷേ നശീകരണ രീതിയിലുള്ള ഓഡിയോ പ്രൊസസ്സിങ്ങായിരുന്നു അതിലുണ്ടായിരുന്നത് (അക്കാലത്തെ ഭൂരിഭാഗം കമ്പ്യൂട്ടറുകൾക്കും തൽസമയ ഓഡിയോ പ്രൊസസ്സിങ്ങിനാവശ്യമായ ശക്തിയുള്ള പ്രൊസസ്സറോ മെമ്മറിയോ ഉണ്ടായിരുന്നില്ല). ശേഷം പുറത്തിറങ്ങിയ കൂൾ എഡിറ്റ് പ്രൊ 2 ൽ തൽസമയവും നശീകരണ സ്വഭാവത്തിലുമല്ലാത്ത ഓഡിയോ പ്രൊസസ്സിങ്ങ് കൂട്ടിച്ചേർത്തു, പിന്നീട് പതിപ്പ് 2.1 ൽ സറൗണ്ട് സൗണ്ട് മിക്സിങ്ങും ഒരേസമയം പരിധിയില്ലാത്ത എണ്ണം ട്രാക്കുകൾ കൈകാര്യം ചെയ്യുവാനുമുള്ള സൗകര്യവും ചേർക്കപ്പെട്ടു, നോയിസ് റിഡക്ഷൻ എഫ്.എഫ്.ടി ഇക്വലൈസേഷൻ തുടങ്ങിയവയ്ക്കുള്ള പ്ലഗിനുകളും ഇതിൽ ഉൾകൊള്ളിച്ചിരുന്നു.

സൗജന്യമല്ലാത്ത പതിപ്പായ കൂൾ എഡിറ്റ് പ്രൊ 2.1 നെ സിണ്ട്രിലിയത്തിൽ നിന്നും 2003 മേയിൽ 16.5 ദശലക്ഷം ഡോളറിന് അഡോബി വാങ്ങുകയും ചെയ്തു കൂടെ ലോപ്പോളജി എന്ന വലിയ ലൂപ്പ് ലൈബ്രറിയും. ശേഷം അഡോബി ഇതിന്റെ പേര് "അഡോബി ഓഡിഷൻ" എന്നാക്കുകയും ചെയ്തു.


"https://ml.wikipedia.org/w/index.php?title=അഡോബി_ഓഡിഷൻ&oldid=3839305" എന്ന താളിൽനിന്ന് ശേഖരിച്ചത്