ആദിത്യ ശ്രീവാസ്തവ
ദൃശ്യരൂപം
(Aditya Shrivastava എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആദിത്യ ശ്രീവാസ്തവ | |
---|---|
ജനനം | 21 ജൂലൈ 1968 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ |
|
സജീവ കാലം | 1992–ഇന്നുവരെ |
അറിയപ്പെടുന്നത് | C.I.D. എന്ന ടിവി സീരിയലിലെ സീനിയർ ഇൻസ്പെക്ടർ അഭിജിത്; ബ്ലായ്ക്ക് ഫ്രൈഡേ എന്ന സിനിമയിലെ ബാദ്ഷാ ഖാൻ |
അറിയപ്പെടുന്ന കൃതി | C.I.D. , Black Friday, Gulaal |
ജീവിതപങ്കാളി(കൾ) | മാൻസി ശ്രീവാസ്തവ |
കുട്ടികൾ | 2 |
ഇന്ത്യയിലെ ഒരു പ്രമുഖ നടനും ടെലിവിഷൻ നടനുമാണ് ആദിത്യ ശ്രീവാസ്തവ (ജനനം: ജൂലൈ 21) . സത്യ , ബ്ലാക് ഫ്രൈഡേ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സോണി ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന സി. ഐ.ഡി എന്ന പരമ്പരയിൽ അഭിജീത് എന്ന ഇൻസ്പെക്ടറുടെ പ്രധാന വേഷം ചെയ്യുന്നു.
അഭിനയ ജീവിതം
[തിരുത്തുക]തന്റെ മുംബൈയിലേക്ക് വരവിനുശേഷം ഒരു സിനിമയിൽ അവസരം ലഭിച്ചത് ബാൻഡിറ്റ് ക്യൂൻ എന്ന ചിത്രത്തിലാണ്. 1999 ലാണ് സി.ഐ.ഡി എന്ന പരമ്പരയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ഈ പരമ്പര പിന്നീട് ജനശ്രദ്ധ പിടിച്ചു പറ്റുകയും ശിവാജി സതം, ദയാനന്ദ് ഷെട്ടി എന്നിവരോടൊപ്പം ഈ പരമ്പരയിലെ മൂന്ന് സി.ഐ.ഡികളിൽ ഒരാളായി ആദിത്യയും ജനശ്രദ്ധ പിടിച്ചു പറ്റി.
സിനിമകൾ
[തിരുത്തുക]- ബാൻഡിറ്റ് ക്യൂൻ (1995)
- സംശോധൻ (1996)
- സി.ഐ.ഡി (ടെലിവിഷൻ പരമ്പര) (1997-ഇതുവരെ)
- ഹസാർ ചൌരാസി കി മാ (1998)
- സത്യ (1998)
- ദിൽ സേ (1998)
- സാത്തിയ (2002)
- മാതൃഭൂമി (2003)
- പാഞ്ച് (2003)
- മുദ്ദ (2003)
- ഏക് ഹസീന തി (2003)
- ബ്ലാക് ഫ്രൈഡേ (2004)
- ലക്ഷ്യ (2004)
- ദംശ് (2005)